ലക്ഷ്മിമേനോന് ഇങ്ങിനെ വാശിപിടിച്ചാല്‍ നിര്‍മാതാക്കളുടെ അണ്ടം കീറും

ചെന്നൈ: നയന്‍താരയ്ക്ക് ശേഷം മലയാളത്തില്‍ നിന്ന് തമിഴകത്തെത്തി തിളങ്ങുന്ന താരമാണ് ലക്ഷ്മിമേനോന്‍. എന്നാല്‍ നയന്‍സിനെ പോലെ തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിക്കുന്ന സ്വഭാവം താരത്തിനില്ല. കഴിഞ്ഞ വര്‍ഷം വിജയ്‌സേതുപതിക്കൊപ്പം രക്കാ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം താരം വീട്ടിലിരിക്കുകയായിരുന്നു. ഗ്രാമീണ വേഷങ്ങള്‍ ചെയ്ത് മടുത്തതിനാല്‍ വ്യത്യസ്തമാ എന്തെങ്കിലും കഥാപാത്രം കിട്ടിയാല്‍ സ്വീകരിക്കാമെന്ന നിലപാടിലായിരുന്നു ഈ തൃപ്പൂണിത്തുറക്കാരി. അതിനിടെ പലരും കഥപറയാനും അഡ്വാന്‍സ് നല്‍കാനും എത്തിയെങ്കിലും അവയൊക്കെ നിരസിച്ചു.
വീട്ടിലിരുന്ന സമയത്ത് നന്നായി ഭക്ഷണം കഴിച്ച് തടിച്ചു. നല്ല കഥാപാത്രം കിട്ടിയാല്‍ വ്യായാമം ചെയ്ത് പൂര്‍വ്വസ്ഥിതിയിലെത്താമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷെ, നല്ല കഥാപാത്രം കിട്ടിയിട്ടും തടികാരണം ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് യങ് മുങ് സങ് എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചത്. അഡ്വാന്‍സ് വാങ്ങിയ താരം ഷൂട്ടിംഗ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലേക്ക് പറന്നു. കൂടെ അമ്മയും അമ്മൂമ്മയും അപ്പൂപ്പനും. എല്ലാവരും ചെന്നൈയില്‍ ലാന്‍ഡ് ചെയ്തപ്പോഴേ നിര്‍മാതാവിന്റെ കണ്ണ് തള്ളി.
ലക്ഷ്മിമേനോന് പഞ്ചനക്ഷത്ര ഹോട്ടലിലും അമ്മയ്ക്കും അപ്പൂപ്പനും അമ്മൂമ്മയ്ക്കും ത്രീസ്റ്റാര്‍ ഹോട്ടലിലും പ്രൊഡക്ഷന്‍ അധികൃതര്‍ താമസം ഒരുക്കി. ഇതറിഞ്ഞ താരം കലിതുള്ളി. താനിവിടെ പഞ്ചനക്ഷത്രത്തില്‍ കിടന്ന് സുഖിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ മൂന്ന് നക്ഷത്രത്തില്‍ കഴിയുന്നത് തനിക്ക് നാണക്കേടാണെന്നും അവരെയും തന്റെ രണ്ട് ആയമാരേയും താന്‍ താമസിക്കുന്ന ഹോട്ടലില്‍ തന്റെ മുറിക്കടുത്ത് താമസിപ്പിക്കണമെന്ന് വാശിപിടിച്ചു. ഷൂട്ടിംഗ് തുടങ്ങാന്‍ ഏതാനും ദിവസമേ ഉള്ളൂ, മറ്റ് നായികമാരെ തപ്പിയെടുക്കാന്‍ പ്രയാസമാണ്. ഇത് മനസിലാക്കിയ നിര്‍മാതാവ് എല്ലാ പരിവാരങ്ങളെയും പഞ്ചനക്ഷത്രത്തിലേക്ക് ആനയിച്ചു.
https://www.facebook.com/Malayalivartha


























