അങ്ങനെ ഞങ്ങളുടെ ആദ്യരാത്രി കുളമായി.... ഷാരുഖിന്റെ ജീവിതത്തിലെ ആ നിമിഷങ്ങളെക്കുറിച്ച്

മനുഷ്യരുടെ ജീവിതം പുറമേ കാണുന്ന പോലെയല്ലായെന്ന് ഷാരുഖ് തന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെക്കുറിച്ചു പറയുന്നു. ഞാന്‍ സിനിമയില്‍ എത്തിയ കാലഘട്ടത്തില്‍ തന്നെയായിരുന്നു ഞങ്ങളുടെ വിവാഹവും നടന്നത്. തന്റെ ഭാര്യ ഗൗരിക്ക് ഒട്ടും പരിചയമില്ലാത്ത മേഖലയായിരുന്നു ഇത്. അഭിനയിച്ചു കൊണ്ടിരുന്ന തന്നെ കാത്തു ഭാര്യ ഗൗരി വിവാഹവസ്ത്രത്തില്‍ രാത്രി മുഴുവന്‍ സെറ്റില്‍ കാത്തിരുന്നതിനെക്കുറിച്ചു ഷാരുഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ.
അത് ഞങ്ങളുടെ ദാമ്പത്യത്തിന്റെ തുടക്കകാലമായിരുന്നു. കുറച്ച് കഷ്ടപ്പാടായിരുന്നു അന്ന്. കുണ്ടുംകുഴിയും നിറഞ്ഞതായിരുന്നു ഞങ്ങളുടെ മുംബൈയിലെ മധുവിധുക്കാലം. എനിക്ക് ചിലപ്പോള്‍ കാലത്ത് ആറ് മുതല്‍ ഷൂട്ടിങ്ങുണ്ടാവും. ചിലത് കഴിയുമ്പോള്‍ രാത്രി വൈകും.
ഞങ്ങള്‍ മുംബൈയിലെത്തിയതിനുശേഷമുള്ള ആദ്യരാത്രി ശരിക്കും അവിസ്മരണീയമായിരുന്നു. വിവാഹം കഴിഞ്ഞ് ആറേഴ് ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ മുംബൈയിലെത്തുന്നത്. വധുവിന്റെ വസ്ത്രമെല്ലാമണിഞ്ഞ് വൈകീട്ട് മുതല്‍ കാത്തിരിക്കുകയാണ്. ഒരു നടന്‍ വരാന്‍ വൈകിയതിനാല്‍ ഷൂട്ടിങ് തീരാന്‍ കുറേ വൈകി. അന്നാണെങ്കില്‍ വിളിച്ചുപറയാന്‍ മൊബൈല്‍ ഫോണൊന്നുമില്ല. സ്വന്തമായി കാറില്ലാത്തതിനാല്‍ ഞാന്‍ വീട്ടിലേയ്ക്ക് ഒരു ടാക്‌സി അയച്ച് ഗൗരിയെ സെറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ക്ഷമാപണം നടത്തിയാണ് ഞാന്‍ ഗൗരിയെ സെറ്റിലേയ്ക്ക് വിളിച്ചത്. വധുവിന്റെ ആടയാഭരണങ്ങളെല്ലാം അണിഞ്ഞുതന്നെ അവര്‍ സെറ്റില്‍ രാത്രി ഷൂട്ടിങ് കഴിയുന്നതുവരെ ഇരുന്നു.

പിറ്റേ ദിവസവും ഇതുതന്നെയായിരുന്നു ഗൗരിയുടെ ഗതി. അന്നും ഷൂട്ടിങ് വൈകിയതിനാല്‍ ഗൗരിക്ക് സെറ്റിലെ കുടുസ്സു മേക്കപ്പ് റൂമില്‍ നേരം വെളിക്കുംവരെ കാത്തിരിക്കേണ്ടിവന്നു. ഇതെല്ലാം അനുഭവിച്ച് ക്ഷുഭിതയായിക്കാണും അവര്‍. ഗൗരിക്ക് തുടക്കത്തില്‍ ഇതൊക്കെ വലിയ പ്രശ്‌നങ്ങളായിരുന്നു. എന്നിട്ടും എപ്പോഴും എനിക്കൊപ്പം തന്നെ നിന്നു, എല്ലാ പിന്തുണയും നല്‍കി. ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.
രണ്ടു വര്‍ഷം ഇങ്ങനെ ശരിക്കും കഷ്ടപ്പെട്ടു ഞങ്ങള്‍. ഇതിനുശേഷം സിനിമയില്‍ എന്റെ നില മെച്ചപ്പെട്ടു. പിന്നെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഇന്ന് മൂന്ന് മക്കളുണ്ട്. സഹോദരിയുണ്ട്. എനിക്ക് താരപദവിയുണ്ട്. ഇന്ന് ഞങ്ങള്‍ സിനിമയിലെ ജയപരാജയങ്ങള്‍ ജീവിതത്തിലെ ജയപരാജയങ്ങളെപ്പോലെ തന്നെയാണ് നേരിടാറുള്ളത്. അതിനെ കൈകാര്യം ചെയ്യുന്നതും അതുപോലെ തന്നെ ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























