Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സായുധസംഘത്തിന്റെ സംരക്ഷണം എന്തിന്? തണ്ടര്‍ ഫോഴ്‌സിന്റെ കാടിളക്കിയുള്ള സംരക്ഷണത്തിനുള്ള മറുപടി ഇന്ന് പോലീസിന് നല്‍കുന്നു

23 OCTOBER 2017 10:17 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനു സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിന്റെ സംരക്ഷണമൊരുക്കിയതിനെതിരേ പോലീസ് നല്‍കിയ നോട്ടീസില്‍ ദിലീപ് ഇന്ന് മറുപടി പറയും. സായുധ സംഘത്തിന്റെ സംരക്ഷണം എന്തിനെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ദിലീപിനു നോട്ടീസ് നല്‍കിയിരുന്നു. ഇന്നലെ ഉച്ചയോടെ സിവില്‍ പോലീസ് ഓഫീസര്‍ നേരിട്ട് ചെന്നു ദിലീപിനു നോട്ടീസ് നല്‍കുകയായിരുന്നു. ഇന്നു രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയില്‍ മറുപടി നല്‍കണമെന്നാണു നിര്‍ദേശം. 

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സ് എന്ന സുരക്ഷാ ഏജന്‍സിയുടെ വിശദാംശങ്ങളും ആലുവ എസ്.ഐ. നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ പ്രശ്‌നമുള്ളതായി ദിലീപ് അറിയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ എന്തിനു സായുധ സുരക്ഷ ഏര്‍പ്പെടുത്തിയെന്നു വ്യക്തമാക്കണം. ദിലീപിനെ അനുഗമിച്ച സുരക്ഷാ സേനാംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഏജന്‍സിയുടെ ലൈസന്‍സ് രേഖകള്‍, സുരക്ഷയുടെ ഭാഗമായി സേനാംഗങ്ങള്‍ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ലൈസന്‍സ്, സുരക്ഷാ ഏജന്‍സിക്കു നല്‍കിയ കരാറിന്റെ പകര്‍പ്പ് തുടങ്ങിയവയും ഹാജരാക്കണമെന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ജനമധ്യത്തില്‍ ദിലീപിനുനേരേ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചതെന്നാണ് ദിലീപിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ പോലീസിനെയോ അന്വേഷണ സംഘത്തെയോ അറിയിച്ചു കൊണ്ടല്ല ഈ നീക്കം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പുതിയ സംഭവത്തോടെ ജാമ്യവ്യവസ്ഥകളില്‍നിന്നു വ്യതിചലിച്ചതായും അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം മുതലാണ് ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്‌സിന്റെ മൂന്നു സായുധ കമാന്‍ഡോകളെ ദിലീപ് സുരക്ഷയ്ക്കായി നിയോഗിച്ചത്. വ്യക്തികള്‍ക്കു സ്വകാര്യ സുരക്ഷ ഏര്‍പ്പാടാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ക്രിമിനല്‍ ഗൂഢാലോചനക്കേസില്‍ ജയിലില്‍ കിടന്നയാള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ സുരക്ഷ ഏര്‍പ്പാടാക്കിയതിനു മറുപടി ലഭിക്കണമെന്നാണു പോലീസ് ആവശ്യപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (35 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (42 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (48 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends