നല്ല വേഷവും കൈനിറയെ പണവും മറ്റ് പലതും ലഭിക്കുമെങ്കില്‍ മിക്കപേരും അതൊരു പീഡനമായി കണക്കാക്കില്ല; പ്രിയ താരം ഐശ്വര്യ പറയുന്നത്...

സിനിമാ ഫീല്‍ഡിലെ ലൈംഗിക പീഡനം പലതും ലൈംഗിക പീഡനമല്ലത്രെ. പല നടിമാരും പ്രത്യുപകാരമെന്ന നിലയില്‍ വശംവദരായിത്തീരുന്നുവെന്നാണ് കാക്കമുട്ടൈ ഫെയിം ഐശ്വര്യ രാജേഷ് പറയുന്നത്. തമിഴ് സിനിമയിലെ സൂപ്പര്‍ ഹീറോയായ ഐശ്വര്യ ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷമെന്ന മലയാള സിനിമയിലും നായികയായിരുന്നു. സിനിമയിലെ പല അനാവശ്യ പ്രവണതകളും തുറന്നുകാട്ടിയ നടിയാണ് ഐശ്വര്യ. മലാളത്തിലെ നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ എല്ലാം തുറന്നു പറയുന്നത്.
നല്ല വേഷം വാഗ്ദാനം ചെയ്ത് കൈനിറയെ പണവും ലഭിക്കുമെന്ന് ഉറപ്പായാല്‍ മിക്കപേരും അതൊരു പീഡനമായി കണക്കാകാറില്ലത്രേ. അടുത്തിടെ കേരളത്തില്‍ ഒരു നടിക്ക് സംഭവിച്ചതിനെ കുറിച്ചു ഐശ്വര്യ ചൂണ്ടിക്കാട്ടുന്നു. സിനിമയില്‍ അവസരം ചോദിച്ചെത്തുന്ന നടിമാരെ ഉറക്കറയിലേക്ക് ക്ഷണിക്കുന്ന പതിവ് സിനിമാ ലോകത്ത് വര്‍ഷങ്ങളായി കണ്ടുവരുന്ന പ്രവണതയാണ്. ഞാന്‍ ആദ്യമായി സിനിമാ രംഗത്ത് വന്നപ്പോള്‍ ഇതൊക്കെ കുറേ അനുഭവിച്ചതാണ്. ഇന്ന് പലരും അതനുഭവിക്കുന്നുണ്ട്. ഇങ്ങനെ മാനം കവരുന്ന ഹൃദയശൂന്യരായ പുരുഷന്മാര്‍ ഒന്നോര്‍ക്കണം അടുത്ത് കിടക്കുന്നത് തന്റെയൊരു മകളാണെന്ന അവബോധം.
തനിക്ക് നായികയാവാനുള്ള രൂപ സവിശേഷതകള്‍ ഇല്ലെന്ന് പലരും പണ്ട് പറഞ്ഞിട്ടുണ്ടെന്ന് ഐശ്വര്യ രാജേഷ് നേരത്തെ തുറന്നു പറഞ്ഞിരുന്നു. എന്റെ കരിയര്‍ ആരംഭിച്ചപ്പോള്‍ ഒരുപാട് നല്ല ചിത്രങ്ങള്‍ തേടി വന്നിട്ടുണ്ട്. അതേസമയം എന്നെ നായികയാവാന്‍ കൊള്ളില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളുമുണ്ടായിരുന്നു. എനിക്ക് ഇരുണ്ട നിറമാണ്, നായികമാര്‍ വെളുത്തിരിക്കണം എന്ന ബോധം വച്ചു പുലര്‍ത്തുന്നവരാണ് അങ്ങിനെ പറഞ്ഞത്. എന്നാല്‍ അവര്‍ക്ക് മുന്‍പില്‍ ജയിച്ചു കാണിക്കണമായിരുന്നു. അതുകൊണ്ടാണ് സിനിമ ഗൗരവകരമായി എടുത്തത്' ഐശ്വര്യ പറയുന്നു

കാക്കമുട്ടൈ എന്ന തമിഴ് സിനിമലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധേയായ ഐശ്വര്യയ്ക്ക് ഇന്ന് കൈ നിറയെ സിനിമയാണ്. അതും മുന്‍നിര സംവിധായകരോടൊപ്പം. ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഐശ്വര്യയുടെ നിവിന്‍ പോളി നായകനായ സഖാവിലും നായികയായി. വിക്രം നായകനാകുന്ന ധ്രുവനച്ചിത്തരത്തിലും ഐശ്വര്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.
https://www.facebook.com/Malayalivartha


























