മേഘ്ന രാജിന്റെ വിവാഹ നിശ്ചയം മനോഹരം
കന്നട നടന് സുന്ദര്‍ രാജിന്റെയും പ്രമീള ജോഷൈയുടെയും മകളും തെന്നിന്ത്യന്‍ താരവുമായ മേഘ്നാ രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. പത്തുവര്‍ഷത്തെ പ്രണയമാണ് സഫലമായത്. കന്നട നടന് ചിരഞ്ജീവി സര്‍ജയാണ് വരന്. ബംഗളൂരു ജെ.പി നഗറിലുള്ള മേഘ്നയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വൈകീട്ട് ഹോട്ടല്‍ ലീലാ പാലസില്‍ സത്കാരം നടന്നു. ഈ വര്‍ഷം ഡിസംബര്‍ 6 നാണ് വിവാഹം.
വിനയന് സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ ഒരുപിടി മലയാളം ചിത്രങ്ങളില്‍ വേഷമിട്ടു. ചിരഞ്ജീവിയ്ക്കൊപ്പം ആട്ടഗര എന്ന സിനിമയില്‍ ഒരുമിച്ചെത്തിയതോടെ പ്രണയമാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും ഇത് നിഷേധിച്ചിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha