Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരിലൊരാളായ സൂപ്പര്‍ താരത്തിന്റെ വെളിപ്പെടുത്തലില്‍ അമ്പരന്ന് സിനിമാലോകം

24 OCTOBER 2017 10:55 AM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരിലൊരാളും സൂപ്പര്‍ താരവുമായ നവാസുദ്ധീന്‍ സിദ്ധിഖിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. കര്‍ഷക കുടുംബത്തില്‍ ജനിച്ച് കഠിനാധ്വാനത്തിലൂടെ കഴിവ് മാത്രം കൈമുതലാക്കി ബോളിവുഡില്‍ സ്ഥാനം ഉറപ്പിച്ച നടനാണദ്ദേഹം. ദേശീയ പുരസ്‌കാരമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പൊതുവെ നാണം കുണുങ്ങിയായ നവാസുദ്ധീന്‍ തന്റെ വ്യക്തി ജീവിതത്തിലെ കുറ്റസമ്മതങ്ങള്‍ തുറന്ന് പറയുകയാണ്. ഓര്‍ഡിനറി ലൈഫ് : എ മെമ്മോയറിലൂടെയാണ് നടന്‍ തന്റെ ജീവിതം തുറന്ന് പറയുന്നത്.

മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നുപറച്ചിലാണ് അതിലേറ്റവും പ്രധാനം. ആത്മകഥയിലെ ഒരധ്യായത്തില്‍ നവാസുദ്ധീന്‍ മാസങ്ങള്‍ ക്ക് മുമ്പ് ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ ആ പറഞ്ഞത് സത്യമായിരുന്നുവെന്നും താനും നിഹാരികയും തമ്മില്‍ ഒരു വര്‍ഷത്തോളം നീണ്ട വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ആത്മകഥയുടെ ഒരധ്യായത്തില്‍ നവാസുദ്ധീന്‍ സിദ്ധിഖി കുറ്റസമ്മതം നടത്തുന്നു.

ഒരു ദിവസം ഞങ്ങളൊരു നൃത്ത രംഗം ചിത്രീകരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ സഹപ്രവര്‍ത്തക നിഹാരിക സിങ്ങിന് എന്തോ സംഭവിച്ചത്. സംവിധായകന്‍ കട്ട് പറഞ്ഞതും അവര്‍ ഒന്നും മിണ്ടാതെ കാരവനിലേക്ക് ഓടിപോയി. അവര്‍ക്കെന്തോ സംഭവിച്ചിട്ടുണ്ട്. പിന്നീട് തണുപ്പന്‍ മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. എന്നോടെന്തോ വല്ലാത്ത അകല്‍ച്ച കാണിക്കാന്‍ തുടങ്ങി. എനിക്കൊന്നും മനസിയിലായില്ല. എന്നോടൊന്നും മിണ്ടുന്നുമില്ല. എനിക്കാകെ അമ്പരപ്പായി. എന്താണവളുടെ പ്രശ്‌നം അവള്‍ക്കെന്താണ് സംഭവിച്ചത്? സാധാരണ വളരെ സൗഹാര്‍ദപരമായി ഇടപഴകുന്ന വ്യക്തിയാണ്, നന്നായി സംസാരിക്കുമായിരുന്നു. അവളുടെ പ്രശ്‌നം എന്താണെന്ന് ചോദിച്ചറിയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. ഞാന്‍ ചോദിച്ചു. ഒരു തവണയല്ല, രണ്ട് തവണയല്ല, ഒരുപാട് തവണ... ഒരുപാട് ദിവസം. ഒന്നുമില്ലെന്ന് മാത്രം അവള്‍ മറുപടി പറഞ്ഞു. ഞാന്‍ എന്റെ ആകാംക്ഷയെ അടക്കി നിര്‍ത്തി.



ഞാന്‍ അവളെ വീണ്ടും പഴയ പോലെ സംസാരിക്കാന്‍ മാത്രം നിര്‍ബന്ധിച്ചു. കാരണം, ആരോടും മിണ്ടാതെ മൗനമായി ഇരിക്കുന്നതത്ര ആരോഗ്യപരമായ കാര്യമല്ലല്ലോ. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ പഴയത് പോലെ തന്നെയായി. ഒരു നാള്‍ ഞാന്‍ അവളെ എന്റെ വീട്ടിലേക്കു ഭക്ഷണത്തിന് ക്ഷണിച്ചു. എന്റെ ഇഷ്ട ഭക്ഷണമായ മട്ടന്‍ വിഭവം ഞാന്‍ തയ്യാറാക്കിയിരുന്നു. അവള്‍ ആ ക്ഷണം സ്വീകരിച്ച് വീട്ടില്‍ വന്നു. ഞാന്‍ അന്ന് തയ്യാറാക്കിയ വിഭവം സത്യത്തില്‍ വളരെ മോശമായിരുന്നു. പക്ഷെ അവളത് തുറന്ന് പറഞ്ഞില്ലെന്നു മാത്രമല്ല വിളമ്പിയത് മുഴുവന്‍ ഒരു മടിയും കൂടാതെ കഴിച്ചു. ഞാന്‍ ഉണ്ടാക്കിയ വിഭവത്തെ പ്രശംസിക്കുകയും ചെയ്തു.



ഇനി നിങ്ങള്‍ എന്റെ വീട്ടില്‍ വരൂ നവാസ്. ഞാന്‍ നിങ്ങള്‍ക്കായി മട്ടന്‍ തയ്യാറാക്കി തരാം എന്നവള്‍ സ്‌നേഹത്തോടെ പറഞ്ഞു. അന്ന് ആദ്യമായി ഞാന്‍ നിഹാരികയുടെ വീട്ടില്‍ ചെന്നു. അല്പം പേടിയോടെ ഡോര്‍ബെല്‍ അടിച്ചു. അവള്‍ വന്ന് വാതില്‍ തുറന്നതും ഞാന്‍ ആശ്ചര്യപെട്ടുപോയി. നൂറുകണക്കിന് കുഞ്ഞു മെഴുക്ക് തിരികള്‍ കത്തിച്ച് വച്ച് സ്വര്‍ഗീയമാക്കി മാറ്റിയിരിക്കുന്നു അവളുടെ വീടിന്റെ അകത്തളം. മൃദുലമായ രോമക്കുപ്പായമായിരുന്നു അവളുടെ വേഷം. ആ വേഷത്തില്‍ ആ മെഴുകുതിരി വെട്ടത്തില്‍ അവളുടെ സൗന്ദര്യം ജ്വലിക്കുന്നുണ്ടായിരുന്നു. കരുത്തനായ, തനിനാട്ടുമ്പുറത്തുകാരനായ ഞാന്‍ അവളെ എന്റെ കൈകളില്‍ കോരിയെടുത്തു. നേരെ കിടപ്പറയിലേക്ക് ചെന്നു. അന്ന് ഞങ്ങള്‍ തമ്മില്‍ ഒന്നായി. അവിടുന്നങ്ങോട്ട് ഞാനും നിഹാരികയും തമ്മിലുള്ള ബന്ധം തുടങ്ങുകയായിരുന്നു. ഞാന്‍ പോലുമറിയാതെ ആരംഭിച്ച, ഒന്നര വര്‍ഷത്തോളം നീണ്ട ബന്ധം.

എല്ലാ പെണ്‍കുട്ടികളെയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവളും ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാന്‍ ഒരു സ്വാര്‍ത്ഥനായ ആഭാസനായിപ്പോയി. എനിക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. അവളുടെ വീട്ടില്‍ പോവുക, അവളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുക, തിരികെ പോരുക. സ്‌നേഹ സംഭാഷണങ്ങളിലൊന്നും എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. 

തന്നെ മാത്രം സ്‌നേഹിക്കുന്ന, തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സ്വാര്‍ത്ഥനായ, നീചനായ വ്യക്തിയാണ് ഞാനെന്ന സത്യം അവള്‍ പതിയെ മനസ്സിലാക്കി. 

ഏതൊക്കെ പെണ്‍കുട്ടികളുമായി എനിക്ക് ബന്ധമുണ്ടായിരുന്നുവോ അവര്‍ക്കെല്ലാം ഇതേ പരാതി തന്നെയായിരുന്നു ഉണ്ടായിരുന്നത്. എന്റെ ആവശ്യങ്ങള്‍ക്ക് മാത്രമേ ഞാന്‍ അവരെയെല്ലാം സമീപിച്ചിരുന്നുള്ളു. അല്ലാത്തപ്പോള്‍ അവരുടെ ഫോണ്‍ കോളുകള്‍ പോലും ഞാന്‍ എടുത്തിരുന്നില്ല.



അടുത്ത തവണ ഞാന്‍ അവളുടെ വീട്ടില്‍ ചെന്ന സമയത്ത് ഒരു നനുത്ത സില്‍ക്ക് കുപ്പായമാണ് അവള്‍ ധരിച്ചിരുന്നത്. അവളുടെ അരക്കെട്ടിനു ചുറ്റും എന്റെ കൈകള്‍ സഞ്ചരിച്ചു. അവളെ ഞാന്‍ എന്നിലേക്കടുപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ അവള്‍ എന്നെ തള്ളി മാറ്റി. ഇല്ല നവാസ്. ഞാന്‍ ഇനി നിങ്ങളെ കാണില്ല. ഇത് മതിയാക്കാം ഇതിവിടെ തീരുന്നു അവള്‍ പറഞ്ഞു. ഞാന്‍ കെഞ്ചി നോക്കി, കരഞ്ഞു നോക്കി, ക്ഷമ പറഞ്ഞു, ഇനി എന്റെ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്ക് നല്കി. ഞാന്‍ കുറച്ചു കൂടി നല്ല കാമുകനാകാന്‍ ശ്രമിക്കാമെന്ന് വരെ പറഞ്ഞു . പക്ഷെ അവള്‍ പിടിവാശിയിലായിരുന്നു. അവള്‍ക്കു മടുത്തിരുന്നു. ഒരുപാട് തവണ അവള്‍ക്കു മുറിവേറ്റിട്ടുണ്ട്. അതായിരുന്നു അവസാനം. അന്നത്തോടെ ആ ബന്ധം അവസാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (36 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (43 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (49 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends