Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വിജയ് ചിത്രം മെര്‍സലിനെ പിന്തുണച്ച് സംവിധായകനും നടനുമായ സമുദ്രക്കനി

24 OCTOBER 2017 11:04 AM IST
മലയാളി വാര്‍ത്ത

ഇളയദളപതി വിജയിയുടെ കരിയറിലെ ഏറ്റവും വിവാദമായ ചിത്രമാണ് മെർസൽ. നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികളെ വിമർശിച്ചുവെന്നപേരിൽ ചിത്രം വിവാദമാണ്. എന്നാൽ മെർസലിനെ പിന്തുണച്ചുകൊണ്ട് സിനിമാപ്രവർത്തകരും താരങ്ങളും രംഗത്തെത്തിയിരുന്നു. ബിജെപിയോട് വളരെ അടുത്തുനിൽക്കുന്ന രജനികാന്ത് പോലും മെർസലിനെ പിന്തുണച്ചു.

മെർസൽ ഉയർത്തിയത് പ്രധാന വിഷയമാണെന്നും ടീമിന് ആശംസകളെന്നും പറഞ്ഞാണ് രജനികാന്ത് ട്വീറ്റ് ചെയ്തത്. രജനീകാന്തിന് പുറമെ കമല്‍ഹാസ്സന്‍, പാ രഞ്ജിത്ത്, വിജയ് സേതുപതി, വിശാല്‍ തുടങ്ങിയവരും നേരത്തെ ചിത്രത്തിന് പിന്തുണ അറിയിച്ചിരുന്നു. ഏറ്റവും ഒടുവിലായി മെർസലിന് പിന്തുണയുമായി എത്തിയിരിക്കുന്നത് സംവിധായകനും നടനുമായ സമുദ്രക്കനിയാണ്.

ഒരിക്കല്‍ സെന്‍സര്‍ ചെയ്ത ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യേണ്ട കാര്യമില്ലെന്നാണ് സമുദ്രക്കനിയുടെ വാദം. എന്തൊക്കെ സംഭവിച്ചാലും താൻ ആറ്റ്ലിക്കും വിജയ് സാറിനൊപ്പവുമാണെന്ന് സമുദ്രക്കനി പറഞ്ഞു. ബിജെപിക്കാർക്ക് ഭയമായതിനാലാണ് മെർസലിനെതിരെ വിവാദങ്ങൾ സൃഷ്ട്ടിച്ചത്. ഇതുപോലൊരു ആശയം സിനിമയിലൂടെ പറയുമ്പോള്‍ അത് പ്രേക്ഷകരിലേക്ക് നേരിട്ടെത്തുന്നു എന്ന ഭയമാണ് വിവാദത്തിന്റെ പിറകിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെര്‍സലില്‍ ബിജെപിയെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജിഎസ്ടി, നോട്ട് നിരോധനം, കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയ്‌ക്കെതിരെയുള്ള പരാമര്‍ശങ്ങളാണ് നേതാക്കളെ ചൊടിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (18 minutes ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (26 minutes ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (38 minutes ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (6 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (6 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (6 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (7 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (7 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (8 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (9 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (9 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (10 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (10 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (10 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (10 hours ago)

Malayali Vartha Recommends