Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ദിലീപും സംഘവും മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പല്ലിശേരി

30 OCTOBER 2017 01:01 PM IST
മലയാളി വാര്‍ത്ത

സിനിമാലോകത്തെ പോലും അമ്പരപ്പിച്ച് സിനിമാ മംഗളം എഡിറ്റര്‍ പല്ലിശേരി വീണ്ടും. ദിലീപ് നേരിടുന്നത് ജയിലിനുള്ളിൽ കഴിയുന്നവരുടെ സുഹൃത്തുക്കളുടെ ഭീഷണിയാണെന്നാണ് പല്ലിശേരി പറയുന്നത്. അതായത് പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളില്‍ നിന്ന് ദിലീപിന് ഭീഷണി സന്ദേശം കിട്ടിയെന്ന സൂചനയാണ് നല്‍ുകന്നത്. മംഗളം സിനിമയില്‍ രണ്ട് ലേഖനങ്ങളിലായി നടിയെ ആക്രമിക്കപ്പെട്ട കേസിലെ സംശയങ്ങളും സൂചനകളും പല്ലിശേരി പങ്കുവയ്ക്കുന്നുണ്ട്.

തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും തനിക്കെതിരെ കേസ് കൊടുത്തവരില്‍ നിന്നാണ് ഭീഷണിയെന്നുമാണ് ദിലീപ് പൊലീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് മുൻപും അതിന് ശേഷവും തനിക്കെതിരെ നിരവധി ആളുകള്‍ കേസ് നല്‍കിയിട്ടുണ്ട്. അവരില്‍ നിന്നാണ് സുരക്ഷാ ഭീഷണി നേരിടുന്നതെന്ന് ദിലീപ് പറയുന്നു.

എന്നാല്‍ കാര്യങ്ങളെ പല്ലിശേരി നോക്കി കാണുന്നത് ഇപ്രകാരമാണ്. ദിലീപിന് ഫോണിലൂടെ ഭീഷണി കിട്ടിയെന്ന് പോലൂം മംഗളം സിനിമയുടെ എഡിറ്ററായ പല്ലിശേരി വിശദീകരിക്കുന്നു. തോക്കുധാരികളെ കൊണ്ട് സാക്ഷികളെ സ്വാധീനിക്കാനാണ് ദിലീപ് തണ്ടര്‍ ഫോഴ്സിന്റെ സുരക്ഷ തേടിയതെന്ന സംശയവും പല്ലിശേരി ഉയര്‍ത്തുന്നു. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം നടിയെ ആക്രമിച്ച്‌ ജയിലില്‍ കിടക്കുന്നവരുടെ കുടുംബം പട്ടിണിയിലാണ്.

നടിയുടെ സംഭവത്തില്‍ പണം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും പണം കൊടുത്തില്ലെന്ന് മാത്രമല്ല, അതുമായി ബന്ധപ്പെട്ടവര്‍ ജയിലില്‍ കിടക്കുകയാണ്. ഈ അവസ്ഥയിലാണ് ആക്രമിക്കുമെന്ന ഭീഷണി ദിലീപിനുണ്ടായത്. പള്‍സര്‍ സുനിയുടേയും സുഹൃത്തുക്കളുടേയും സംഘവുമായി അടുപ്പമുള്ളവരില്‍ നിന്നാണ് ദിലീപിന് ഭീഷണിയെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

ഏതായാലും കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ എല്ലാം വ്യക്തമാകും. ഈ കേസില്‍ എന്തെങ്കിലും പാളിച്ച ഉണ്ടാക്കിയാല്‍ മുഖ്യമന്ത്രി പിണറായി വിജയനേയും അന്വേഷണ ഉദ്യോഗസ്ഥരേയും ആണ് അത് കൂടുതല്‍ ബാധിക്കുക. അതുകൊണ്ട് അന്വേഷണം പാളിപ്പോകാനോ യഥാര്‍ത്ഥ പ്രതിക്ക് രക്ഷപ്പെടാനോ ഉള്ള പഴുതുകള്‍ ഇടാനോ അനുവദിക്കരുതെന്ന് പല്ലിശേരി എഴുതുന്നു.

ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം അമ്പലങ്ങളിലും പള്ളികളിലും മറ്റ് ദേവാലയങ്ങളും ജ്യോതിഷികളുടെ വീടുകളും ശബരിമലയും സന്ദര്‍ശിച്ച ദിലീപിന് അന്നൊന്നും സുരക്ഷയെ കുറിച്ച്‌ ബോധമുണ്ടായിരുന്നില്ല. ആരും അക്രമിക്കില്ലെന്ന് സ്വപ്നം കണ്ടപ്പോള്‍ ആദ്യം വെല്ലുവിളിച്ചത് സംസ്ഥാന മുഖ്യമന്ത്രിയെയാണ്.

നടിയുടെ കാര്യത്തില്‍ പള്‍സര്‍ സുനിയില്‍ അന്വേഷണം അവസാനിക്കാതെ തുടരന്വേഷണത്തിന് പൊലീസിനോട് പറഞ്ഞത് മുഖ്യമന്ത്രിയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റം പറയുന്നതിലൂടെ ദിലീപ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെയാണെന്നും പല്ലിശേരി പറയുന്നു. മുഖ്യമന്ത്രിയെ ഒരു നിമിഷം കണ്ണടപ്പിക്കാന്‍ വലിയ രീതിയിലുള്ള ശ്രമം നടന്നുവെന്നും അത്തരക്കാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തുവെന്നും പല്ലിശേരി എഴുതുന്നു.

ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന സൂചനകള്‍ തനിക്ക് കിട്ടിയെന്നും പല്ലിശേരി കുറിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടന്നിരുന്ന ദിലീപിന് 85-ാം ദിവസം ജാമ്യം അനുവദിച്ചു. അതിന് ശേഷം ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റ് ദേവാലയങ്ങളിലും ജ്യോതിഷികളുടെ അടുക്കലും നിത്യസന്ദര്‍ശകനായിരുന്നു.

ജാമ്യം കിട്ടിയാല്‍ ശബരിമല ദര്‍ശനം നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതുപ്രകാരം ഒക്ടോബര്‍ 19-ാം തീയതി രാവിലെ ശബരിമലയില്‍ ദര്‍ശനം നടത്തി. അനുഗ്രഹവും പ്രസാദവും വാങ്ങി തിരികെ പോന്നു. ആ ദിവസം തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ 11-ാം സ്ഥാനത്ത് നിര്‍ത്തിയിരുന്ന ദിലീപ് ഒന്നിം പ്രതിയായെന്ന് പല്ലിശേരി പറയുന്നു.

എന്തൊക്കെ അട്ടിമറികള്‍ നടന്നാലും ദിലീപ് പക്കല്‍ നിന്നും കുറേ കോടികള്‍ നഷ്ടപ്പെട്ടാലും വളരെ എളുപ്പം രക്ഷപ്പെടാവുന്ന രീതിയിലാകില്ല കുറ്റപത്രം. വലിയ ശിക്ഷ ലഭിച്ചില്ലെങ്കില്‍ പോലും ചെറിയ ശിക്ഷയെങ്കിലും ലഭിക്കുന്ന രീതിയില്‍ അട്ടിമറികള്‍ ഉണ്ടാകാനാണ് സാധ്യത. കോടികള്‍ കൈവശം വച്ചിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം 100 കോടി മുടക്കിയാലും ലാഭമല്ലാതെ നഷ്ടം സംഭവിക്കില്ലെന്നും പല്ലിശേരി സിനിമാ മംഗളത്തിലൂടെ എഴുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends