പ്രസവ സമയത്ത് സംയുക്തയ്ക്ക് ഡിപ്രഷന്‍ ആയിരുന്നു...നെടുവീർപ്പോടെ ബിജു മേനോൻ

ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ബിജു മേനോനും സംയുക്തയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്തയും. പിന്നീട് മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി സംയുക്ത.
നാല് വര്‍ഷം കൊണ്ട് വെറും പതിനേഴ് ചിത്രങ്ങള്‍ മാത്രമാണ് സംയുക്ത ചെയ്തത്. അതിലൂടെ തന്നെ പുരസ്‌കാരങ്ങളും വാരിക്കൂട്ടി. രണ്ട് തവണയാണ് സംസ്ഥാന പുരസ്‌കാരം നേടിയട്. അതും ആദ്യ ചിത്രത്തിന് തന്നെ ആദ്യത്തെ സംസ്ഥാന പുരസ്‌കാരം. 2000 ല്‍ രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരം. രണ്ട് ഫിലിം ഫെയര്‍ പുരസ്‌കാരവും, നാല് ഏഷ്യനെറ്റ് പുരസ്‌കാരവും നേടി. പന്ത്രണ്ട് മറ്റ് പുരസ്‌കാരങ്ങള്‍ വേറെയും.
ഈ അഭിനയത്തിനിടയിലാണ് സംയുക്ത ബിജു മേനോനുമായി പ്രണയത്തിലാവുന്നത്. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇരുവരും പ്രണയത്തിലായി. 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു.

വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതിലായിരുന്നു പൂര്‍ണ ശ്രദ്ധ. തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനനോന്‍ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന്‍ പറഞ്ഞിരുന്നു. അഭിനയിക്കാന്‍ സംയുക്ത താത്പര്യം പ്രകടിപ്പിച്ചാല്‍ അതിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും എന്നും ബിജു മേനോൻ പറയുന്നു.
പതിനഞ്ചു വര്‍ഷമായി ബിജു മേനോനും സംയുക്തയും ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട്. വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ സംയുക്ത പ്രസവ ശേഷം ഡിപ്രഷനിൽ ആയിരുന്നെന്ന് ബിജു പറയുന്നു. 2006 ല്‍ ആണ് ബിജു മേനോനും സംയുക്തയ്ക്കും ഇടയില്‍ മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവ്. പ്രസവശേഷം സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോള്‍ സംയുക്തയും കടന്ന് പോയത്. ആ സമയങ്ങളിൽ താൻ വളരെയധികം ഭയപ്പെട്ടിരുന്നു. ഇക്കാര്യം ഒരു അഭിമുഖത്തില്‍ ബിജു മേനോനാണ് വെളിപ്പെടുത്തിയത്.

ഇപ്പോൾ തന്റെ പ്രിയതമയായി, ദക്ഷിന്റെ അമ്മയായി തിരക്കിലാണ് സംയുക്ത. സിനിമയില്‍ സജീവമല്ലെങ്കിലും യോഗയും നൃത്തവുമൊക്കെയായി ആള്‍ നല്ല തിരക്കിലാണ്. പ്രസവം കഴിഞ്ഞപ്പോഴുള്ള ഡിപ്രഷന്‍ ഒന്നും ഇപ്പോള്‍ സംയുക്തയ്ക്കില്ല. തടി കൂടിക്കൂടി വരുന്നതില്‍ ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും പരിഹരിക്കുകയാണ്.

എല്ലാ മനുഷ്യരിലും കാണുന്ന വൈകാരിക ഭാവമാണ് സന്തോഷവും ദു:ഖവും ദേഷ്യവും. ഇതിന്റെ അളവിലെ ഏറ്റക്കുറച്ചിലാണ് ഏറ്റവും പ്രധാനം. ദു:ഖത്തിന്റെ അഥവാ വിഷാദത്തിന്റെ അളവ് സ്ഥിരമായി നില്‍ക്കുന്ന അവസ്ഥയാണ് വിഷാദ രോഗം. എല്ലാ പ്രായത്തിലുള്ളവരേയും ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവരേയും ഈ രോഗം ബാധിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യമാണ് ഈ രോഗത്തിലേക്കെത്തിക്കുന്നത്. തലച്ചോറിലെ രാസ തന്മാത്രകളായ സെററ്റോമിന്‍, ഡോപ്പമിന്‍, നോറോപ്പിനെഫ്രിന്‍ എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് ഈ രോഗത്തിന്റെ പ്രധാന കാരണം.
ഒരാളും തനിക്ക് വിഷാദ രോഗമുണ്ടെന്ന് സമ്മതിച്ച് തരില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. പലപ്പോഴും കൈവിട്ട് പോകുന്ന അവസ്ഥയിലാണ് പലരും ചികിത്സ തേടുന്നത്. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നുള്ള തിരിച്ചറിവ് ഉണ്ടാകണം. ഹാര്‍ട്ടറ്റാക്ക് വന്നാല്‍ ഉടന്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതുപോലെ പ്രധാനമാണ് വിഷാദരോഗവും എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.
https://www.facebook.com/Malayalivartha


























