Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

എന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല; സമൂഹത്തിലെ പല ഉന്നതരും രാഷ്ട്രീയ പ്രവർത്തകരും അവളെ പലതവണ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; നെഞ്ചുരുകി അമ്മയുടെ വെളിപ്പെടുത്തൽ

04 NOVEMBER 2017 09:30 AM IST
മലയാളി വാര്‍ത്ത

നടി പ്രത്യുക്ഷയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അമ്മ സരോജിനി ദേവീ രംഗത്ത്. പ്രത്യുഷയുടെ അമ്മ സരോജിനി ദേവി. തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല എന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും സരോജിനി ദേവി വെളിപ്പെടുത്തുന്നു. മകളുടെ മരണത്തിന് പിന്നില്‍ പല പ്രമുഖരുടെയും കരങ്ങളുണ്ട് എന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍.

സമൂഹത്തില്‍ ഉയര്‍ന്ന സ്ഥനവും പദവിയും ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും തന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊന്നതാണ് എന്നാണ് സരോജിനി ദേവി പറയുന്നത്. അതിന് അവര്‍ക്ക് സഹായങ്ങള്‍ തെയ്തുകൊടുത്തത് കാമുകന്‍ സിദ്ധാര്‍ത്ഥ് റെഡ്ഡിയാണെന്നും അമ്മ പറയുന്നു.

സിദ്ധാര്‍ത്ഥുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതില്‍ പ്രത്യുഷയ്ക്ക് അതിയായ വേദന ഉണ്ടായിരുന്നു എന്നും. ഇതേ തുടര്‍ന്ന് നടി ആത്മഹത്യ ചെയ്തതാണെന്നുമാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നത്. എന്നാല്‍ അന്ന് തന്നെ സരോജിനി ദേവി ആ റിപ്പോര്‍ട്ട് നിഷേധിച്ചിരുന്നു. തന്റെ അഭിനയ ജീവിതത്തില്‍ ഏറെ സന്തോഷവതിയായിരുന്നു മകള്‍ എന്നും, ആ സമയത്ത് അവള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ല എന്നും നടിയുടെ അമ്മ പറഞ്ഞു.

2001 നവംബര്‍ 23 നാണ് ഞാന്‍ എന്റെ മകളെ ഏറ്റവും അവസാനം പൂര്‍ണ ആരോഗ്യവതിയായി ജീവനോടെ കണ്ടത്. അന്നവള്‍ തന്റെ പുതിയ കന്നട ചിത്രത്തിന്റെ ലോഞ്ചിന് വേണ്ടി ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ല, കൊലപ്പെടുത്തിയതാണ് എന്ന് അന്നേ എനിക്ക് സംശയമുണ്ടായിരുന്നു.

എന്നാല്‍ മകളുടെ മരണത്തില്‍ പല പ്രമുഖരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അടുത്ത ബന്ധുക്കളും തെലുങ്കിലെ ചില രാഷ്ട്രീയ പ്രമുഖരും ഇടപെട്ട് കേസ് വഴിതിരിച്ചുവിട്ടതാണ്.

സിദ്ധാര്‍ത്ഥ് റെഡ്ഡിയുമായുള്ള മകളുടെ പ്രണയത്തെ ഞാനൊരിക്കലും എതിര്‍ത്തിട്ടില്ല എന്ന് സരോജിനി വ്യക്തമാക്കുന്നു. എന്നാല്‍ ആദ്യം രണ്ട് പേരും കരിയര്‍ ശ്രദ്ധിച്ചതിന് ശേഷം വിവാഹത്തിലേക്ക് കടന്നാല്‍ മതി എന്ന് ഉപദേശിച്ചിരുന്നു. 2002 ല്‍ ഗാന്ധി ഹോസ്പിറ്റലിലെ ഫോറന്‍സിക് വിഭാഗം ബി മുനിസ്വാമി ഒരു വലിയ വെളിപ്പെടുത്തല്‍ നടത്തി. അദ്ദേഹമാണ് പ്രത്യുഷയുടെ മൃതദേഹം പരിശോധിച്ചത്.

ഈ മരണം കൊലപാതകമാണെന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാത്രമല്ല പ്രത്യുഷ കൂട്ടമാനഭംഗത്തിന് ഇരയായതും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. മുനിസ്വാമിയുടെ റിപ്പോര്‍ട്ടില്‍ അന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐ സിഐഡി അന്വേഷണം നടത്തി. എന്നാല്‍ അവര്‍ മുനിസ്വാമിയുെട റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു.

പ്രത്യുഷ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീര്‍ത്തു. പ്രത്യുഷ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കാമുകന്‍ സിദ്ധര്‍ത്ഥിനെതിരെ പ്രേരണാകുറ്റം ചുമത്തി. അഞ്ച് വര്‍ഷം തടവും ആറായിരം രൂപ പിഴയുമായിരുന്നു സിദ്ധാര്‍ത്ഥിന് കിട്ടിയ ശിക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends