ലൈവ് ഷോയ്ക്കിടെ സൂര്യയെ കുള്ളനെന്ന് ആക്ഷേപിച്ച് സണ്‍ മ്യൂസിക്; പ്രതിഷേധവുമായി സിനിമാലോകവും ആരാധകരും

സണ്‍ മ്യൂസിക് തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയതാരം സൂര്യയെ കുള്ളനെന്ന് വിളിച്ചു പുലിവാല്‍ പിടിച്ചിരിക്കുകയാണ്. ചാനലിലെ ലൈവ് ഷോയ്ക്കിടെ രണ്ടു വനിതാ ആങ്കര്‍മാരാണ് താരത്തിന്റെ പൊക്കക്കുറവിനെ അധിക്ഷേപിച്ചത്. സൂര്യയുടെയും കെവി ആനന്ദിന്റെയും പുതിയ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് വിവാദപരമായ പരാമര്‍ശങ്ങള്‍ കടന്നു വന്നത്.
ചിത്രത്തില്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നതായി വാര്‍ത്തയുണ്ടെന്നും എന്നാല്‍ അമിതാഭിനൊപ്പം നില്‍ക്കണമെങ്കില്‍ സൂര്യയ്ക്ക് ഒരു സ്റ്റൂള്‍ ആവശ്യമായി വരുമെന്നും അനുഷ്‌ക നായികയായാല്‍ താരത്തിന് ഹീല്‍സ് ഉപയോഗിക്കേണ്ടി വരുമെന്നുമാണ് പരസ്പരമുള്ള സംഭാഷണത്തില്‍ ആങ്കര്‍മാരുടെ തമാശ എന്ന പേരിലുള്ള ആക്ഷേപം.
എന്നാല്‍ സണ്‍മ്യൂസികിന്റെ ഈ തമാശിക്കല്‍ ആരാധകര്‍ക്കും സിനിമാ ലോകത്തിനും അത്ര രുചിച്ചില്ല. സണ്‍ മ്യൂസികിനെ സെന്‍സ്‌ലെസ് മ്യൂസികെന്ന് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നു. ഇതിനു പിന്നാലെ വിഷയത്തില്‍ സൂര്യ ഫാന്‍സ് ചാനലിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് രംഗത്തിറങ്ങുകയുംചെയ്തു. പ്രശസ്ത എഴുത്തുകാരനും നിര്‍മ്മാതാവുമായ ധനഞ്ജയന്‍ ഗോവിന്ദും സൂര്യയെ അധിക്ഷേപിച്ചതിനെതിരെ രംഗത്തു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























