Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

ആദ്യം അത് മറച്ചുവയ്ക്കൂ... അല്ലാതെ തുറിച്ചുനോക്കിയെന്ന് പരാതിപ്പെട്ടിട്ട് കാര്യമില്ല

20 JANUARY 2018 11:26 PM IST
മലയാളി വാര്‍ത്ത

നടി വിദ്യാബാലന്റെ പുതിയ ഫോട്ടോഷോട്ടിന്റെ പിന്നാലെയാണ് സോഷ്യല്‍ മീഡിയ. വിദ്യാബാലന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കെതിരെയാണ് സൈബര്‍ ആങ്ങളമാര്‍ രംഗത്തെത്തിയത്. ദാബൂ രത്‌നാനിയുടെ 2018 ലെ കലണ്ടറിനായി എടുത്ത ഫോട്ടോയായിരുന്നു വിദ്യ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.

എന്നാല്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ വിദ്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു ചിലര്‍. നേരത്തെ തന്റെ ദേഹത്തേക്ക് തുറിച്ച നോക്കിയ ആര്‍മി ജവാനെ കുറിച്ച് വിദ്യ പറഞ്ഞകാര്യങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു ചിലരുടെ കമന്റുകള്‍.

സിനിമയിലെ തുടക്കകാലത്ത് മുംബൈയിലെ വി.ടി സ്‌റ്റേഷനില്‍വെച്ച് ഒരു ആര്‍മി ജവാന്‍ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും വിദ്യ ഒരഭിമുഖത്തിനിടെ പറഞ്ഞിരുന്നു. തന്റെ മാറിടത്തിലേക്ക് അയാള്‍ തുറിച്ചുനോക്കിയെന്നും ആ അനുഭവം തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും വിദ്യ പറഞ്ഞിരുന്നു. ഈ രാജ്യത്തെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും ഇത്തരം പെരുമാറ്റം ഉണ്ടാകരുതെന്ന് താന്‍ അന്ന് താക്കീത് ചെയ്തിരുന്നതായും വിദ്യ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു വിദ്യയുടെ പുതിയ ഫോട്ടോയ്‌ക്കെതിരെയുള്ള ചിലരുടെ പരിഹാസം. ഇത്തരത്തിലുള്ള ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും അത് ഷെയര്‍ ചെയ്ത് ജനങ്ങളെ കാണിക്കുകയും ചെയ്യുന്ന നിങ്ങളാണോ ആര്‍മി ജവാന്‍ തുറിച്ചുനോക്കി എന്ന് പരാതിപ്പെടുന്നത് എന്നായിരുന്നു ചിലരുടെ ചോദ്യം. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് അത് നോക്കരുത് എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നും ഇന്‍സ്റ്റഗ്രാമില്‍ ചിലര്‍ ചോദിക്കുകയായിരുന്നു.

ആദ്യം നിങ്ങള്‍ നിങ്ങളുടെ മാറിടം മറയ്ക്കണം. അല്ലെങ്കില്‍ വല്ല പൊലീസോ സൈനികനോ നോക്കിയേക്കുമെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. അതേസമയം വിദ്യ ഷെയര്‍ ചെയ്ത ഫോട്ടോയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വളരെ മനോഹരമായ ഫോട്ടോയാണെന്നും ഇത്തരം പരിഹാസങ്ങള്‍ മറുപടി അര്‍ഹിക്കില്ലെന്നുമായിരുന്നു ചിലരുടെ കമന്റ്. 

വിദ്യാബാലന്‍ അവരുടെ അനുഭവമാണ് അന്ന് പങ്കുവെച്ചത്. അവരുടെ ദേഹത്തേക്ക് തുറിച്ചുനോക്കിയ വ്യക്തിയെ കുറിച്ചാണ് പറഞ്ഞത്. അല്ലാതെ തന്റെ ഫോട്ടോ നോക്കിയ ആളെ കുറിച്ചല്ല. അന്ന് പറഞ്ഞ കാര്യത്തെ ഇപ്പോള്‍ ഷെയര്‍ചെയ്ത ഫോട്ടോയുമായി കൂട്ടിക്കുഴച്ച് ആക്രമണം നടത്തുന്നത് ശരിയായ നടപടിയല്ലെന്നും ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (13 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (43 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (1 hour ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (2 hours ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (2 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (2 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (3 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (3 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (3 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (4 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (4 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (4 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (4 hours ago)

Malayali Vartha Recommends