Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

താലികെട്ടിന് വികാര നിർഭരയായി ഭാവന; കവിളിൽ തട്ടി ആശ്വസിപ്പിച്ച് നവീൻ...

22 JANUARY 2018 04:02 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നവീൻ കഴുത്തിൽ താലികെട്ടിയപ്പോൾ വികാരനിർഭരയായി ഭാവന...കവിളിൽ തട്ടി ആശ്വസിപ്പിച്ച് നവീനും. മൈക്കുമായി നിരന്നവര്‍ക്കു മുന്നില്‍ വിവാഹ ദിവസം നന്ദി മാത്രം പറഞ്ഞു ഭാവനയും നവീനും. മൈക്കുമായി നിരന്നവര്‍ക്കു മുന്നില്‍ കുറച്ചു നേരം മിണ്ടാതെ നിന്ന ഭാവന നന്ദി എന്നു മാത്രം പറഞ്ഞു അവസാനിപ്പിച്ചു. നവീന്‍ ആകട്ടെ ഒന്നും പറഞ്ഞുമില്ല. സ്വകാര്യമായി നടത്തിയ ചടങ്ങില്‍ ചാനല്‍ ക്യാമറകളും ഫോട്ടോഗ്രാഫര്‍മാരും ഇടിച്ചു കയറിയതിന്റെ അസ്വസ്ഥത ഇരുവരുടെയും മുഖത്ത് പ്രകടമായിരുന്നു.

തിരുവമ്പാടി ക്ഷേത്രത്തിലെ താലികെട്ടു ചടങ്ങിലേക്ക് അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായിരുന്നു ക്ഷണം.സ്വര്‍ണ്ണ വര്‍ണ്ണമുള്ള സാരിയും ആന്റിക്ക് ആഭരണങ്ങളും അണിഞ്ഞാണ് അതിസുന്ദരിയായി ഭാവന വിവാഹവേദിയില്‍ എത്തിയത്.ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി രാവിലെ തൃശൂര്‍ ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്ററിലും ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കായി തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലും സത്കാര ചടങ്ങുകള്‍ നടക്കും. സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റായ രഞ്ജുവാണ് ഭാവനയുടെ മേയ്ക്കപ്പ്.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭാവനയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും തമ്മില്‍ 5 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹ നിശ്ചയം. തൃശൂരിലെ വീട്ടില്‍ തികച്ചും സ്വകാര്യമായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇരുവരുടേയും വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം ചടങ്ങില്‍ പങ്കെടുത്തു. വിവാഹം എല്ലാവരേയും അറിയിച്ച് നടത്തുമെന്ന് ഭാവന പ്രതികരിക്കുകയും ചെയ്തിരുന്നു.

വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടില്‍ രമ്യ നമ്പീശന്റെ നേതൃത്വത്തില്‍ സിനിമാമേഖലയിലെ അടുത്ത കൂട്ടുകാരികള്‍ എത്തി. മൈലാഞ്ചി ഇടല്‍ ചടങ്ങ് നടത്തിയിരുന്നു. വിവാഹ ആശംസകള്‍ നേരാന്‍ മലയാളത്തിലെ പ്രിയനടിമാര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ എത്തി. ലെന, മഞ്ജു വാര്യര്‍, നവ്യനായര്‍, ഭാഗ്യലക്ഷ്മി, ഭാമ, ഷംന കാസിം, മൃദുല വാരിയര്‍, ഷഫ്‌ന, രചന, ശ്രിത ശിവദാസ്, ശില്‍പബാല, മിയ, കൃഷ്ണപ്രഭ, രാധ തുടങ്ങിയ നിരവധി നായികമാര്‍ വിവാഹ വേദി കീഴടക്കി.

ആശംസകള്‍ നേരാനായി ലെന എത്തിയപ്പോള്‍ നവീന്‍ വേദിയില്‍ നിന്ന് ഇറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഇറങ്ങിപ്പോകുകയാണോ എന്ന് ലെന ഭാവനയോട് ചോദിച്ചപ്പോള്‍ ”അതെ, ഷര്‍ട്ട് മാറ്റിയിട്ട് വരാം. ആരം പോകരുത്” എന്ന് ഭാവന നിര്‍ദേശിച്ചു. പോകില്ലെന്ന് ലെന മറുപടി നല്‍കി. ഭാഗ്യലക്ഷ്മി വേദിയിലെത്തിയപ്പോള്‍ ഭാവന കാല്‍തൊട്ട് തൊഴുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഭാഗ്യലക്ഷ്മിയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

ഭാവനയുടെ വിവാഹത്തെ സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണു പുറത്തെത്തിയത്. വിവാഹം മുടങ്ങിയെന്നും ഇല്ലെന്നും സംബന്ധിച്ച് ഊഹാപോഹ വാര്‍ത്തകളുടെ വന്‍നിര. സമചിത്തത കൈവിടാതെയാണ് നടിയും അതിനേക്കാളുപരി നവീനും ഈ വിഷയത്തോടു പ്രതികരിച്ചത്. ഭാവനയുടെ പിതാവിന്റെ മരണവും നവീന്റെ അമ്മയുടെ മരണവും വിവാഹ മണ്ഡപത്തിലേക്കുള്ള അവരുടെ യാത്രയുടെ നാള്‍ നീട്ടിക്കൊണ്ടുപോയി. ഇതാണ് കാരണം എന്നു പലവട്ടം നടിയും കുടുംബവും അറിയിച്ചിട്ടും തൃപ്തിവരാതെ വാര്‍ത്തകള്‍ പ്രചരിച്ചു കൊണ്ടേയിരുന്നു. എന്തായാലും അതേ ഓണ്‍ലൈന്‍ ഭാവനയുടെ വിവാഹ നിമിഷങ്ങള്‍ കണ്‍നിറയെ കാണുകയാണിപ്പോള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (3 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (6 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends