Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

ഭാവനയിൽ കണ്ടത് പദ്മാവതിലെ ദീപിക; ഇഷ്ടികക്കളത്തില്‍ നിന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറിയ രഞ്ജു മനസ് തുറക്കുന്നു...

23 JANUARY 2018 08:44 AM IST
മലയാളി വാര്‍ത്ത

കല്യാണ ദിനത്തിലെ നടി ഭാവനയുടെ മേക്കപ്പ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുമ്പോൾ ആലുവ സ്വദേശി രഞ്ജുവിനും സന്തോഷം. ഭാവനയെ അണിയിച്ചൊരുക്കിയത് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജുവാണ്. സ്വര്‍ണ നിറത്തിലുള്ള സാരിയും പരമ്പരാഗത ടെംപിൾ ജ്വല്ലറി ഡിെസെനിലുള്ള ആഭരണങ്ങളുമായിരുന്നു ഭാവനയുടെ വിവാഹ വേഷം. മുടി പിന്നില്‍ വട്ടത്തില്‍ കെട്ടി മുല്ലപ്പൂ ചുറ്റിയാണ് വധു ക്ഷേത്രത്തിലെത്തിയത്.

ഭാവനയെ ഒരുക്കുമ്പോൾ 'പദ്മാവത്' സിനിമയിലെ ദീപികയുടെ സ്റ്റൈൽ ആയിരുന്നു മനസിലെന്നു രഞ്ജു പറയുന്നു. സ്വന്തം സ്റ്റൈലിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഭാവന തന്നില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിച്ചു. ലേബല്‍ എമ്മാണ് ഭാവനയുടെ വസ്ത്രങ്ങള്‍ ഡിെസെന്‍ ചെയ്തത്. മ്യൂറല്‍കൃഷ്ണന്റെ ചിത്രം തുന്നിയ ബ്ലൗസും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുണ്ടും മേല്‍മുണ്ടും അണിഞ്ഞായിരുന്നു വരന്‍ നവീന്‍ എത്തിയത്. ഇതു രഞ്ജുവിന്റെ ആദ്യത്തെ സെലിബ്രിറ്റി കല്യാണമല്ല.

മുമ്പ് പ്രിയാമണിയെ അണിയിച്ചൊരുക്കിയതും ട്രാന്‍സ്ജെന്‍ഡറായ രഞ്ജുവായിരുന്നു. പ്രശസ്തിയിലേക്കുള്ള രഞ്ജുവിന്റെ വഴി ഒട്ടും നിറമുള്ളതായിരുന്നില്ല. മേക്കപ്പ് ആര്‍ട്ടിസ്റ്റാകുന്നതിനു മുന്‍പ് ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു. പത്താംക്ലാസിൽ പഠനം നിര്‍ത്തിയതിനുശേഷം ഇഷ്ടികക്കളത്തില്‍ ജോലിക്കുപോയി. ട്യൂഷന്‍ ടീച്ചറും വീട്ടുജോലിക്കാരിയുമായി. ഒടുവില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന തൊഴില്‍ രഞ്ജുവിനെ പ്രശസ്തിയിലെത്തിച്ചു. തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മഞ്ജുവാര്യര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ചന്ദന രാജേന്ദ്രനെ നൃത്തത്തില്‍ അണിയിച്ചൊരുക്കാനും രഞ്ജുവെത്തിയിരുന്നു. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

വധൂവരന്മാരുടെ അടുത്ത ബന്ധുക്കളും സൃഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭാവനയുടെ അമ്മ പുഷ്പ, സഹോദരന്‍ ജയദേവന്‍, മാതൃസഹോദരി മാധവിക്കുട്ടി, മകന്‍ രാജേഷ് മേനോന്‍ എന്നിവര്‍ ബന്ധുക്കളെയും മറ്റും സ്വീകരിച്ചു. ക്ഷേത്രത്തിനു ചുറ്റും പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കോലോത്തുംപാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിരുന്നില്‍ നവദമ്പതികൾക്ക് ആശംസയര്‍പ്പിക്കാന്‍ ചലച്ചിത്ര, സാംസ്കാരിക രംഗത്തെ നിരവധിപ്പേര്‍ എത്തിയിരുന്നു. മഞ്ജുവാര്യര്‍, നവ്യ നായര്‍, രമ്യ നമ്പീശൻ, ലെന, ഭാമ, ഷംന കാസിം, ഭാഗ്യലക്ഷ്മി, സയനോര, അവതാരക രേഖ, നടന്‍ സിദ്ധിഖ് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

വൈകിട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ വിരുന്നില്‍ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. അഞ്ചു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. 2002ല്‍ കമല്‍ സംവിധാനം ചെയ്ത ''നമ്മള്‍'' എന്ന സിനിമയിലൂടെയാണ് കാര്‍ത്തിക എന്ന ഭാവന മലയാള സിനിമയിലേക്ക് ചുവടുവച്ചത്. പിന്നീട് തമിഴ്, കന്നട, തെലുങ്ക് സിനിമകളിലും തിരക്കുള്ള നടിയായി. റോമിയോ എന്ന ചിത്രത്തിലൂടെയാണ് കന്നട സിനിമയില്‍ പ്രവേശിച്ചത്. ഈ സമയത്താണു നവീനെ പരിചയപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (19 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (35 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (43 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (1 hour ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (9 hours ago)

Malayali Vartha Recommends