Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീദേവി ഒരു മദ്യപാനിയല്ല! വിവാഹ ചടങ്ങില്‍ അതീവ സുന്ദരിയായി എത്തിയ ശ്രീദേവി ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല... നിങ്ങള്‍ വല്ലാതെ വൈകിയെന്ന അവസാന വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു- അദ്‌നാന്‍

27 FEBRUARY 2018 10:13 AM IST
മലയാളി വാര്‍ത്ത

നടി ശ്രീദേവി മദ്യപാനി ആയിരുന്നില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങ്. പൊതുജീവിതത്തില്‍ നില്‍ക്കുന്ന എന്നെപ്പോലെയുള്ളവര്‍ വല്ലപ്പോഴും വൈന്‍ കഴിക്കാറുണ്ട്. അത്രമാത്രമേ ശ്രീദേവിയും കഴിക്കാറുള്ളൂ. അല്ലാതെ അവരെ മദ്യപാനിയായി ചിത്രീകരിക്കരുതെന്ന് അമര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അമര്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍. അതേ സമയം ശ്രീദേവിയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ കൊച്ചുകുഞ്ഞിനെപ്പോലെ ബോണികപൂര്‍ പൊട്ടിക്കരയുകയായിരുന്നുവെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അദ്‌നാന്‍ സിദ്ദിഖി പറയുന്നു.

ആരാധകര്‍ക്കും സിനിമാലോകത്തിനും മാത്രമല്ല കുടുംബത്തിനും വലിയൊരു വേദന നല്‍കിയാണ് ശ്രീദേവി യാത്രയായത്. ദുബായിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഖുഷിയോടൊപ്പം തിരിച്ച് മുംബൈയിലേക്കെത്തിയ ബോണി കപൂര്‍ വീണ്ടും ദുബായിലേക്ക് പോയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം ശ്രീദേവിയെ അറിയിച്ചിരുന്നില്ല. സര്‍പ്രൈസ് നല്‍കാനായി ഓടിയെത്തിയ അദ്ദേഹം കണ്ടത് പ്രിയതമയുടെ ജീവനറ്റ ശരീരമാണ്.

അദ്‌നാന്‍ സിദ്ദിഖി ബോണി കപൂറിനൊപ്പം ദുബായിലാണ് ഉള്ളത്. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും അദ്ദേഹം ഇതുവരെ മോചിതനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മോഹിതിന്റെ വിവാഹ ചടങ്ങില്‍ അതീവ സുന്ദരിയായി എത്തിയ ശ്രീദേവി ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്‌നാന്‍ പറയുന്നു.

വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി താന്‍ വൈകിയാണ് എത്തിയത്. തന്റെ ഫ്‌ളൈറ്റ് ലേറ്റായിരുന്നു. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തന്നെ പരിചയപ്പെടുത്തുമ്പോള്‍ നിങ്ങള്‍ വല്ലാതെ വൈകിയെന്നായിരുന്നു ശ്രീദേവി പറഞ്ഞത്. ഇപ്പോഴും ആ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നുണ്ടെന്നും അദ്‌നാന്‍ പറയുന്നു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends