Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീദേവിയുടെ അന്ത്യ നിമിഷങ്ങൾ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ജുമേറ എമിറേറ്റ്‌സ് ടവറിൽ; ഒമാനില്‍ ശ്രീദേവിയ്ക്ക് 240 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി: ശ്രീദേവിയുടേത് വെറുമൊരു മുങ്ങിമരണമല്ലെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

25 MAY 2018 12:23 PM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും അസ്വാഭാവികത ഇല്ലെന്ന കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്.

മരണത്തില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന ആരോപണവുമായി ആദ്യം എത്തിയത് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയാണ്. എന്നാല്‍ ഇപ്പോള്‍ ഇതേ ആരോപണവുമായി ഡല്‍ഹി പൊലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുകയാണ്.

ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി മുമ്പും വേദ് ഭൂഷണ്‍ രംഗത്ത് വന്നിരുന്നു. പോലീസില്‍ നിന്നു വിരമിച്ച ശേഷം സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുന്ന വേദ് ഭൂഷണ്‍ സൂക്ഷ്മപരിശോധനയ്ക്കായി ദുബായില്‍ പോയി തിരികെ എത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ആരോപിച്ചത്. ശ്രീദേവിയുടെ മരണം പുനഃസൃഷ്ടിച്ച ശേഷമായിരുന്നു വേദ് ഭൂഷന്റെ അന്വേഷണം. ഇപ്പോള്‍ ദാവൂദ് ഇബ്രഹാമിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് വേദ് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുന്നത്.

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിന് ദുബായിലെത്തിയ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിലാണ് മുങ്ങി മരിച്ചത്. എന്നാല്‍ ശ്രീദേവിയുടേത് വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും യാതൊരു അസ്വാഭാവികതയും ഇല്ലെന്നുമുള്ള കണ്ടെത്തലിലാണ് ദുബായ് പോലീസ് കേസ് അവസാനിപ്പിച്ചത്.

ദുബായ് ദാവൂദ് ഇബ്രഹാമിന്റെ ശക്തികേന്ദ്രമാണെന്ന് വേദ് ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു. ദുബായ് രാജകുടുംബവുമായി ദാവൂദിന് അടുത്ത ബന്ധമുണ്ട്, ശ്രീദേവി താമസിച്ചിരുന്ന ജുമേറ എമിരേറ്റ്‌സ് ടവര്‍ ദാവൂദിന്റെ ഉടമസ്തഥതയിലുള്ളതാണ്. ദുബായില്‍ ശ്രീദേവിയുടെ മരണം അന്വേഷിക്കാന്‍ ചെന്ന വേദ് ഭൂഷണ്‍ ശ്രീദേവിയുടെ രക്ത സാമ്പിളുകളും ശ്വാസകോശത്തില്‍ എത്രത്തോളം വെള്ളം എത്തിയെന്നതിന്റെ റിപ്പോര്‍ട്ടും ദുബായ് പോലീസിനോട് ചോദിച്ചുവെങ്കിലും അത് നല്കാന്‍ അവര്‍ തയ്യാറായില്ലെന്നും വേദ് ഭൂഷണ്‍ ആരോപിക്കുന്നു.

ഇതെല്ലാമാണ് മരണത്തില്‍ ദാവൂദിനും പങ്കുണ്ടെന്ന് സംശയം ബലപ്പെടുത്തിയത്. ഒപ്പം ഒമാനില്‍ ശ്രീദേവിയുടെ പേരില്‍ 240 കോടി രൂപയുടെ പോളിസി ഉണ്ടെന്ന വിവരവും സംശയങ്ങള്‍ക്കിടയാക്കുന്നു. ഈ സംശയങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീദേവിയുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കാന്‍ ഒരുങ്ങുകയാണ് വേദ് ഭൂഷണ്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (3 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (10 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (11 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (12 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (12 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (12 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (18 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (18 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (19 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (19 hours ago)

Malayali Vartha Recommends