ആരാരും അറിയാതെ മലയാള സിനിമയിലേക്ക് കടന്നുവന്നൊരു താരം ; സിനിമയിലേക്ക് എത്തിപെട്ടതിനെക്കുറിച്ച്ആസിഫ് അലിക്കും പറയാനുണ്ടൊരു കഥ

പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ 'സണ്ണി ഇമട്ടി' എന്ന കഥാപാത്രമായി മലയാളത്തിലേക്ക് കടന്നു വന്ന ആസിഫ് അലി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്.
തന്റെ ആദ്യ ചിത്രമായ ഋതുവിന്റെ ഒഡീഷന് ആരും അറിയാതെയാണ് ആസിഫ് പോയത്. ഈ ചിത്രം ഇറങ്ങിയ ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്. അപ്രതീക്ഷിതമായി ചിത്രത്തിലേക്ക് സെലക്ഷന്‍ ലഭിച്ചപ്പോള്‍ അദ്ഭുതപ്പെട്ടെങ്കിലും വീട്ടില്‍ പറയാന്‍ താരം തയ്യാറായില്ല.
എന്നാല്‍ ഒരു ദിവസം വാപ്പ ഋതുവിന്റെ വാര്‍ത്ത വായിക്കുന്നതിനിടയിൽ തന്റെ ചിത്രം കണ്ടെങ്കിലും അത് തന്റെ മകനാണെന്ന് അദ്ദേഹത്തിന് മനസിലായില്ല . അന്ന് പത്രത്തില്‍ ചിത്രത്തിന് താഴെ നല്‍കിയ പേര് തെറ്റായിരുന്നു. പക്ഷെ വാര്‍ത്തയ്‌ക്കൊപ്പം ചിത്രം കണ്ട വാപ്പ പറഞ്ഞു ഇത് നമ്മുടെ മോനെ പോലെ ഉണ്ടല്ലോ എന്ന്. പക്ഷെ അതിനെ കുറിച്ച് അന്ന് താരം കൂടുതൽ വിശദീകരണങ്ങൾക്കൊന്നും പോയില്ല. ചിത്രം പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ഇക്കാര്യം പറയുന്നത്. ഗ്രാമപ്രദേശത്ത് നിന്നും ഒരാള്‍ നായകനായി എന്നറിയുമ്പോള്‍ ആരും വിശ്വസിക്കില്ല ,അതിനാലാണ് അന്ന് ആരോടും പറയാതെ പോയതെന്ന് ആസിഫ് അലി വ്യക്തമാക്കി.
മുൻ തൊടുപുഴ മുൻസിപ്പൽ ചെയർമാനായിരുന്ന എം. പി. ഷൗക്കത്ത് അലിയുടെയും മോളിയുടെയും മകനാണ് ആസിഫ്. യുവതാരം അസ്കർ അലി ഇളയ സഹോദരനാണ്.
https://www.facebook.com/Malayalivartha

























