പ്രേമം തമിഴിലും, നായകന്‍ ആരാണെന്നോ?

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ധനുഷ് നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴിലെ ചില ചലച്ചിത്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം തമിഴിലടക്കം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
തമിഴ് തെലുങ്ക് പതിപ്പുകള്‍ അല്‍ഫോണ്‍സ് പുത്രന് തന്നെയായിരിക്കും സംവിധാനം ചെയ്യുക. മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവിയും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചനകള്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതായും സൂചനയുണ്ട്. എന്നാല്‍ വാര്‍ത്തയെ കുറിച്ചുള്ള ഔദ്യോഗികമായ സ്ഥിരീകരണമൊന്നും പ്രേമം അണിയറപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























