കോളിവുഡിലെ ധനികന് ആരെന്ന് അറിയേണ്ടേ?
കോളിവുഡിലെ ധനികന് ആരാണെന്നറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. പല നടന്മാരുടെ പേരുകളാണ് പലരും പറയുന്നത് .ഫോബ്സ് ഇന്ത്യയാണ് ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുന്നത്. സംഗീതസംവിധായകന് എ.ആര് റഹ്മാനാണ് കോളിവുഡിലെ ധനികനെന്നാണ് ഫോബ്സ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
പണത്തിലും പ്രശസ്തിയിലും പതിനഞ്ചാം സ്ഥാനത്താണ് എ.ആര് റഹ്മാന്. ഇന്ത്യയിലെ ധനികരായ 100 സെലിബ്രിറ്റികളുടെ പട്ടികയാണ് ഫോബ്സ് ഇന്ത്യ പുറത്തുവിട്ടത്.കോളിവുഡിലെ ഏറ്റവും ധനികനായ നടനെന്ന സ്ഥാനം അജിത്താണ് സ്വന്തമാക്കിയിരിക്കുന്നത്. പണക്കാരായ ഇന്ത്യയിലെ സെലിബ്രിറ്റികളുടെ പട്ടികയില്‍ പത്തൊമ്പതാമതെത്തിയാണ് അജിത്ത് തമിഴ് സിനിമാനടന്മാരുടെ തലയായത്.
രജനീകാന്ത്, കമല്ഹാസന്, വിജയ്, ധനുഷ്, സൂര്യ തുടങ്ങി നിരവധി താരങ്ങളെ പിന്തള്ളിയാണ് അജിത്ത് ഒന്നാമതെത്തിയിരിക്കുന്നത്. എന്നാല്‍ പ്രശസ്തിയുടെ അടിസ്ഥാനത്തില്‍ എണ്പത്തിഒമ്പതാമത് മാത്രമാണ് അജിത്തിന്റെ സ്ഥാനം. പ്രശസ്തിയുടെ കാര്യത്തില്‍ പ്രഭുദേവ, ധനുഷ്, രജനീകാന്ത് തുടങ്ങി നിരവധി പേര്‍ക്ക് പിന്നിലാണ് അജിത്ത്. തമിഴ് സിനിമകളില്‍ മാത്രം അഭിനയിക്കുന്നതാണ് അജിത്തിന് തിരിച്ചടിയായതെന്നാണ് അറിയുന്നത്.
റഹ്മാന് പുറമേ പണത്തിന്റെ കാര്യത്തില്‍ സംവിധായകന് എ.ആര് മുരുഗോദാസും കോളിവുഡ് നടന്മാരെ കടത്തിവെട്ടിയിട്ടുണ്ട്. റഹ്മാന് രണ്ട് സ്ഥാനം പുറകില്‍ പതിനേഴാമതാണ് മുരുഗോദാസ്. സമ്പാദ്യത്തില്‍ അജിത്തിന് പിന്നിലുള്ളത് ഇരുപത്തിഒന്നാം സ്ഥാനത്തുള്ള സ്റ്റൈല്‍ മന്നന് രജനീകാന്താണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha