ആരാധകരുടെ നെഞ്ചിടിപ്പിന് ആശ്വാസം; ചികിത്സയിലായിരുന്ന നടൻ രജനീകാന്ത് ആശുപത്രി വിട്ടു: വീട്ടിലേയ്ക്ക് തിരികെയെത്തിയ വിവരം താരം ട്വീറ്റ് ചെയ്തത് കഴിഞ്ഞ ദിവസം രാത്രി 9.30-ഓടെ

ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ രജനീകാന്ത് ആശുപത്രി വിട്ടു. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് വീട്ടിലേയ്ക്ക് തിരികെയെത്തിയത്.
തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ പ്രക്രിയ വിജയമാണെന്നും അദ്ദേഹം സുഖം പ്രാപിക്കുന്നതായും കാവേരി ആശുപത്രി വ്യക്തമാക്കിരുന്നു.
ഇതിന് പിന്നാലെയാണ് നടൻ ആശുപത്രി വിട്ടത്. വീട്ടില്‍ തിരിച്ചെത്തിയതായി ഞായറാഴ്ച രാത്രി 10.45ഓടെ രജനീകാന്ത് ട്വീറ്റും ചെയ്തു. തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 28-നാണ് രജനീകാന്തിനെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഞായറാഴ്ച രാവിലെ ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു.
ചെന്നൈയിലെ കാവേരി ആശുപത്രിക്ക് മുൻപിൽ സുരക്ഷയ്ക്കായി 30 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ആശുപത്രിയിലേക്ക് ആരാധകർ തള്ളിക്കയറുന്നത് തടയാനായിരുന്നു നടപടി.
ആശുപത്രിയിൽ എത്തിയിരുന്ന എല്ലാവരെയും സുരക്ഷാ പരിശോധനകൾക്ക് ശേഷമായിരുന്നു അകത്തേയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. രണ്ട് എസ്ഐമാർ, നാല് വനിതാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha