പറയാനുള്ളത് തുറന്ന് പറയും... നടി ശ്രിയ റെഡ്ഡി സിനിമയിലേക്ക് തിരിച്ചു വരുന്നു

നടി ശ്രിയ റെഡ്ഡി വീണ്ടും സിനിമയിലേക്ക്. ക്രിക്കറ്റ് താരം ഭരത് റെഡ്ഡിയുടെ മകളാണ് ശ്രിയ. സിനിമയോട് അടുപ്പമുള്ള ആരും തന്നെ ഇല്ലാത്ത കുടുംബം. സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്നെ എന്‍ജിനിയറിംങില്‍ ബിരുദ്ധം നേടിയിട്ടുണ്ട് ശ്രിയ. മലയാള സിനിമ ശ്രിയ റെഡ്ഡിയെ മറന്നോ? കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളൂ എങ്കിലും ഈ ബ്ലാക്ക് ഹോട്ട് സുന്ദരിയെ മലയാളി മറക്കില്ല. ശ്രിയയുടെ കറുപ്പു തന്നെയായിരുന്നു ഹോട്ട് ലുക്ക് നല്‍കിയത്.
ഹോട്ട് മാത്രമല്ല ബോള്‍ഡും കൂടിയാണ് ശ്രിയ. പറയാനുള്ളത് വെട്ടി തുറന്നു പറയും അതിന്റെ പേരില്‍ എന്തു വന്നാലും നേരിടാന്‍ ശ്രിയ തയ്യാറാണ്. കുറച്ചു നാള്‍ ശ്രിയയെ സിനിമയില്‍ കണ്ടില്ലല്ലോ, എവിടെ പോയി എന്നാകും ആലോചിക്കുന്നത്. അതിനുള്ള മറുപടിയുമായാണ് തിരിച്ചു വരവ്. നല്ല ശബ്ദമാണെന്ന് പലരും അഭിപ്രായങ്ങള്‍ പറയാറുണ്ട്.
അങ്ങനെയാണ് എസ്എസ് മ്യൂസികില്‍ വീഡിയോ ജോക്കി ആയി രംഗപ്രവേശനം നടക്കുന്നത്. അവിടെ നിന്നും മോഡലിംങ് രംഗത്തേക്ക്. മമ്മുട്ടിക്കൊപ്പം അഭിനയിച്ച ബ്ലാക്ക് എന്ന ചിത്രത്തിലാണ് ശ്രിയയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നീട് വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ശ്രിയ ചെയ്തുള്ളൂ. നല്ല സിനിമകല്‍ കിട്ടിയില്ല എന്ന് പറയുന്നതില്‍ ശ്രിയയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. വിദേശത്ത് ചിലവഴിച്ചു കുറച്ചു നാള്‍.
വന്ന ഓഫറുകള്‍ എല്ലാം തന്നെ ഐറ്റം ഡാന്‍സുകളും ഹോട്ട് കഥാപാത്രങ്ങളുമായിരുന്നു. അത് കൊണ്ട് തന്നെയാണ് വേണ്ടെന്നു വെച്ചതും. നല്ല സിനിമ എന്നെ തേടി വരും എന്ന വിശ്വാസം എന്നിക്കുണ്ടായിരുന്നു. അത് പോലെ തന്നെ സംഭവിച്ചു. കാഞ്ചിവരം ഡയറക്ടര്‍ പ്രിയദര്‍ശന്റെ സിനിമയാണ് ഇപ്പോള്‍ ഷൂട്ട് നടന്നു കൊണ്ടിരിക്കുന്നത്. നല്ല ഓഫറുകള്‍ വിട്ടു കളയാന്‍ തയ്യാറല്ല താന്‍ എന്നും ശ്രിയ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha