Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....

തമിഴ് ഗാനരചയിതാവ് കബിലന്റെ മകളുടെ ആത്മഹത്യ വീട്ടുകാർ വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്നെന്ന് പോലീസ്....

12 SEPTEMBER 2022 02:52 PM IST
മലയാളി വാര്‍ത്ത

തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ തൂരിഗൈ കബിലനെ(29) ചെന്നൈയിലെ അരുമ്പാക്കത്തെ എംഎംഡിഎ കോളനിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. സെപ്റ്റംബർ 9നായിരുന്നു തൂരിഗൈയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് മാതാപിതാക്കളുമായി വഴക്കിട്ടതായി സൂചനയുണ്ട്.

മറ്റെന്തെങ്കിലും കാരണങ്ങള്‍ മരണത്തിലേക്കു നയിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാവിലെ വീട്ടുകാരാണു സ്വന്തം മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോ‌ര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

2020 ഡിസംബറിൽ ആത്മഹത്യ ചെയ്യുന്നതിനെതിരെയും പെൺകുട്ടികൾ എന്നും ശക്തരായി നിൽക്കണമെന്നും അഭിപ്രായപ്പെട്ട് തൂരിഗെ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് തൂരിഗെയുടെ സുഹൃത്തും തമിഴ് നടിയുമായ ശരണ്യ രംഗത്തെത്തിയത്. തുരിക വളരെ ധൈര്യമുള്ള പെൺകുട്ടിയായിരുന്നെന്നും പ്രിയപ്പെട്ടവരിൽനിന്നു സ്നേഹം ലഭിക്കാതിരുന്നതാണ് അവളെ തളർത്തിയതെന്നും ശരണ്യ പറയുന്നു. ഡിപ്രഷനാണ് അവളെ കൊന്നതെന്നും ശരണ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

എംബിഎ ബിരുദധാരിയായ തൂരിഗൈ നിരവധി തമിഴ് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിക്കുകയും പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് നിരവധി ലേഖനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. നിരവധി തമിഴ് നടന്മാരുടെ സ്റ്റൈലിസ്റ്റും ആയിരുന്നു. 2020-ൽ അവർ "ബീയിംഗ് വിമൻ" എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ ആരംഭിച്ചു, അതിൽ വിവിധ മേഖലകളിൽ കാര്യമായ നേട്ടങ്ങൾ കൈവരിച്ച സ്ത്രീകളുമായി അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചു.

സംവിധായകൻ പാ രഞ്ജിത്തും അഭിനേതാക്കളായ ചേരനും വിമല രാമനും ചേർന്നാണ് മാഗസിൻ പ്രകാശനം ചെയ്തത്. വിജയികളായ സ്ത്രീകളുടെ നല്ല കഥകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായി തൂരിഗൈ തന്റെ ഓൺലൈൻ മാഗസിൻ ആരംഭിച്ചു. മാസികയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഐഐടി മദ്രാസ് കാമ്പസിൽ ഫ്രണ്ട്ഷിപ്പ് ഐക്കൺ അവാർഡ് എന്ന പേരിൽ ഒരു അവാർഡ് ഷോ സംഘടിപ്പിക്കാൻ തൂരിഗെ പദ്ധതിയിട്ടിരുന്നു. നിലവിൽ മൃതദേഹം സാലിഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരോഗമിക്കുന്നു.  (8 minutes ago)

കോൺഗ്രസിൽ കലഹം;  (34 minutes ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (53 minutes ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (1 hour ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (1 hour ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (1 hour ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (2 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (2 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (2 hours ago)

പിഴ നൽകി നടി നവ്യ നായർ  (2 hours ago)

74-ാം പിറന്നാൾ......  (3 hours ago)

ഡിജിപി നൽകിയ മുന്നറിയിപ്പ് അച്ചട്ടായി  (3 hours ago)

പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു  (10 hours ago)

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജാമ്യം തേടി ഷര്‍ജില്‍ ഇമാം സുപ്രീംകോടതിയില്‍  (10 hours ago)

പൊലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍  (10 hours ago)

Malayali Vartha Recommends