മലാക്കയിലെ ഗവര്‍ണറും രജനിഫാന്‍

മലേഷ്യയിലെ പ്രധാന സംസ്ഥാനമായ മലാക്കയിലെ ഗവര്‍ണര്‍ രജനീകാന്തിന്റെ കടുത്ത ആരാധകനാണ്. പുതിയ ചിത്രമായ കബാലിയുടെ ഷൂട്ടിംഗിനായി മലേഷ്യയിലെത്തിയപ്പോള്‍ ഗവര്‍ണര്‍ക്ക് താരത്തെ കാണമെന്ന് ആഗ്രഹം. ഇതറിഞ്ഞ താരം ഗവര്‍ണറുടെ വസതിയില്‍ നേരിട്ടെത്തി. ബാഷയും ദളപതിയും സാമൂഹ്യപ്രസക്തിയും ബന്ധങ്ങളുടെ കെട്ടുറപ്പും പറയുന്ന ചിത്രങ്ങളാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മലേഷ്യയിലെ തെരുവോരങ്ങളില്‍ രജനികാന്തിന്റെ ചിത്രങ്ങളുടെ സി.ഡികള്‍ സുലഭമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ധാരാളം തമിഴ് വംശജര്‍ ഉള്ള നാടാണ് മലേഷ്യ. മലേഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ കഥകൂടിയാണ് കബാലിയില്‍ പറയുന്നത്. അധോലോകനായകന്റെ വേഷമാണ് രജനികാന്തിന്. ചിത്രത്തിന്റെ കഥയോ മറ്റ് വിവരങ്ങളോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് നായിക. കഴിഞ്ഞ ചിത്രങ്ങളുടെ പരാജയത്തിന്റെ ക്ഷീണം ഈ ചിത്രത്തിലൂടെ തീര്‍ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് രജനി.
മലയാളിയായ വില്‍സ് രാജാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. ഇതിനകം സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ വൈറലായി. പോസ്റ്റര്‍ ഷൂട്ടിനായി അഞ്ച് ദിവസമാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ രജനികാന്ത് രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. കഥയോട് ചേര്‍ന്ന് നില്‍ക്കുന്ന പതിനൊന്ന് പോസ്റ്ററുകളാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha