വിഘ്‌നേഷും നയന്‍താരയും രഹസ്യമായി വിവാഹിതരായി

തെന്നിന്ത്യന്‍ ഗ്ലാമര്‍ നായിക നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇരുവരുടെയും വിവാഹം രഹസ്യമായി നടന്നുവെന്ന ഗോസിപ്പുകള്‍ക്കപ്പുറമുള്ള സ്ഥിതീകരണമെന്നാണ് വാര്‍ത്ത. വിവാഹം രഹസ്യമായി നടന്നെന്നും ഉചിതമായ നേരത്ത് താരങ്ങള്‍ പുറത്ത് വിടുമെന്നുമാണ് തമിഴില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.
തന്റെ ജന്മദിനം ആഘോഷിക്കാന്‍ റോമില്‍ എത്തിയ നയന്‍താരയ്‌ക്കൊപ്പം വിഘ്‌നേഷും ഉണ്ടായിരുന്നു. ഇത് ഇരുവരുടെയും മധുവിധു ആയിരുന്നെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും ഈ വാര്‍ത്തകളോടൊന്നും ഇരുവരും പ്രതി കരിച്ചിട്ടില്ല. നയന്‍സ് തന്നെ വാര്‍ത്തക്ക് മൗന സമ്മതം നല്‍കിയെന്നാണ് കോളിവുഡ് ന്യൂസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























