Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ചിമ്പുവിനെതിരെ കാതല്‍ സന്ധ്യ; എന്നെ വെറും സൈഡ് ഗേളാക്കി!!

17 JUNE 2017 10:32 AM IST
മലയാളി വാര്‍ത്ത

വിവാദങ്ങളുടെ കളിത്തോഴനാണ് തമിഴകത്ത് സിലമ്പരസന്‍ എന്ന ചിമ്പു. പ്രണയ വിഷയങ്ങളിലാണ് പലപ്പോഴും ചിമ്പു പെട്ടു പോയത്. പെണ്ണുങ്ങളെ അപമാനിക്കുന്ന തരത്തില്‍ പാട്ടെഴുതി പാടിയതും നടികര്‍ സംഘത്തിന്റെ പ്രശ്‌നത്തില്‍ ഇടപെട്ട് വഷളാക്കിയതുമൊക്കെ ചിമ്പുവിന് കിട്ടിയ വിവാദങ്ങളുടെ സര്‍ട്ടിഫിക്കറ്റാണ്.

ഇപ്പോഴിതാ നടന് എതിരെ പുതിയ ആരോപണവുമായി മലയാളിയും തെന്നിന്ത്യന്‍ താരവുമായ കാതല്‍ സന്ധ്യ. തമിഴില്‍ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സന്ധ്യ ചിമ്പു സംവിധാനം ചെയ്ത് അഭിനയിച്ച വല്ലവന്‍ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. ആ സെറ്റിലുണ്ടായ ദുരനുഭവത്തെ കുറിച്ച് നടി വെളിപ്പെടുത്തുന്നു.

2006 ല്‍ ആണ് ചിമ്പു തിരക്കഥ എഴുതി സംവിധാനം ചെയ്ത വല്ലവന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ ചെറിയൊരു റോളില്‍ കാതല്‍ സന്ധ്യയും ഉണ്ടായിരുന്നു. ചിമ്പുവിന്റെ സുഹൃത്തായിട്ടാണ് സന്ധ്യ എത്തിയത്. ഇവരെ കൂടാതെ റിമ സെന്‍, സന്താനം, എസ് വി ശേഖര്‍, ജാന്‍കി സബീഷ് എന്നിനരും വേഷമിട്ടു.

വല്ലവന്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു എന്ന് സന്ധ്യ പറയുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ എല്ലാം തകിടം മറഞ്ഞു. എന്നോട് പറഞ്ഞ കഥയല്ലായിരുന്നു എടുത്തത്. ആദ്യം വേറെ ആള്‍ സംവിധാനം ചെയ്ത ചിത്രം പിന്നീട് പല പ്രശ്‌നങ്ങള്‍ക്കൊണ്ടും ചിമ്പു ഏറ്റെടുക്കുകയായിരുന്നു. എന്റെ കഥാപാത്രം സിനിമയില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷെ ഷൂട്ട് തുടങ്ങിയപ്പോള്‍ എല്ലാം മാറി മറിഞ്ഞു.

എന്റെയും ചിമ്പുവിന്റെയും സൗഹൃദമായിരുന്നു വല്ലവന്റെ പ്രധാന കഥ. പക്ഷെ ഷൂട്ടിങ് സമയത്ത് ഈ സൗഹൃദം ഒന്നുമല്ലാതെയായി. എന്നെ വെറുമൊരു സൈഡ് ഗേളായി നിര്‍ത്തി. പേരിനൊരു കഥാപാത്രം മാത്രം. ചിമ്പു ഒരു നല്ല മനുഷ്യനാണ്. പക്ഷെ വല്ലവന്റെ സമയത്ത് എനിക്ക് തന്നെ വാക്കുകളെല്ലാം അദ്ദേഹം തെറ്റിച്ചു. ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം എന്നോട് പറഞ്ഞതായിരുന്നില്ല, സിനിമ റിലീസായപ്പോള്‍ ഞാന്‍ കണ്ടത്.

ഞാന്‍ കേട്ട കഥയല്ലായിരുന്നു അത്. വേറെ ഏതോ സിനിമയില്‍ അഭിനയിച്ചതുപോലെയാണ് തോന്നിയത്. എനിക്കത് വല്ലാത്ത വിഷമമായി. അക്കാര്യം എല്ലാവരോടും തുറന്ന് പറയുകയും ചെയ്തു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഞാന്‍ വല്ലവന്‍ ചെയ്തത്. ആ സാഹചര്യത്തില്‍ എന്തിനാണ് അത്തരമൊരു ചിത്രം ചെയ്തത് എന്ന് പലരും ചോദിച്ചിരുന്നു. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ തമാശ തോന്നുന്നു കാതല്‍ സന്ധ്യ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (46 minutes ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (3 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends