Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ലേഡി സൂപര്‍സ്റ്റാറിന്റെ ഇഷ്ട്ടങ്ങള്‍

06 JULY 2017 06:26 PM IST
മലയാളി വാര്‍ത്ത

തിരുവല്ലക്കാരി ഡയാന കുര്യന്‍ എന്ന നാടന്‍പെണ്‍കുട്ടിയില്‍ നിന്ന് നാം ഇന്ന് കാണുന്ന നയന്‍താരയായി മാറിയതിനുപിന്നിലെ പ്രയത്‌നം വലുതാണ്. ഇന്ന് തെന്നിന്ത്യ അടക്കിവാഴുന്ന താരസുന്ദരിയായി മാറാനായി താരത്തിന് അധികനാളുകള്‍ വേണ്ടിവന്നില്ല.

തികഞ്ഞ അച്ചടക്കവും കാര്യങ്ങള്‍ പക്വതയോടെ കാണാനുള്ള കഴിവും ഡയാന എന്ന നയന്‍താരയ്ക്ക് സ്വന്തം. മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ഈ താരം പെട്ടെന്ന് തന്നെ അന്യഭാഷ സിനിമകളിലേയ്ക്ക് ചേക്കേറി. മലയാളിത്തമുള്ള വേഷങ്ങളില്‍ നിന്ന് കഥാപാത്രങ്ങള്‍ക്കുവേണ്ടി ഗഌമറസാകാനും ഈ നടിക്ക് മടിയുണ്ടായിരുന്നില്ല. സിമ്രാന്‍, ജ്യോതിക മുതലായ താരറാണിമാര്‍ വിവാഹത്തോടെ സിനിമയ്ക്ക് ഇടവേള നല്‍കിയ സമയത്തായിരുന്നു ഏറെ പ്രതീക്ഷയോടെ നയന്‍താര അവിടേക്ക് വന്നത്. ഒപ്പം മത്സരിക്കാന്‍ മറ്റു നായികമാര്‍ ഉണ്ടായിരുന്നെങ്കിലും സിനിമയ്ക്കുവേണ്ടിയുള്ള ഇവരുടെ കഠിനാധ്വാനവും ആത്മവിശ്വാസവും അഭിനയരംഗം വിട്ട നടിമാരുടെ സിംഹാസനം നയന്‍താരയ്ക്ക് സ്വന്തമായി. മലയാളം , തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ നാലോളം ഭാഷകളിലായി ധാരാളം സിനിമകള്‍ നയന്‍സ് ചെയ്തുകഴിഞ്ഞു. ഓരോ വര്‍ഷം കടക്കുന്തോറും സൗന്ദര്യവതിയായി മാറിയ ഒരേയൊരു നടിയെന്ന ബഹുമതിയും നയന്‍സിന് സ്വന്തം. കൂടാതെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പരിവേഷവും.

കുഞ്ഞു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഏവര്‍ക്കും ഇഷ്ടമുള്ള ഒരേയൊരു നടിയാണ് നയന്‍സ്. സിനിമയില്‍ നിന്ന് നയര്‍സിനെ പുറത്താക്കാന്‍ പലരും ശ്രമിച്ചിരുന്നെങ്കിലും അവരെയൊക്കെ എതിര്‍ത്തുതോല്‍പ്പിച്ചുകൊണ്ടാണ് നയന്‍സ് തന്റെ ഇരിപ്പിടം ഉറപ്പിച്ചത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും റാണിയായ നയന്‍താരയുടെ ബ്യൂട്ടി സീക്രട്ട് ചിട്ടയായുള്ള വ്യായാമമാണ്

വ്യായാമം

അതിരാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നടിയാണ് നയന്‍സ്. ആദ്യമൊക്കെ തനിക്ക് അറിയുന്ന രീതിയില്‍ ചെറിയ രീതിയിലുള്ള വ്യായാമമാണ് ചെയ്തിരുന്നത് .വൈകാതെ ഒരു ട്രെയ്‌നറെ വച്ച് പലതരം വ്യായാമമുറകള്‍ അഭ്യസിച്ചു. ചിട്ടയായുള്ള വ്യായാമമാണ് തന്റെ സൗന്ദര്യമെന്നാണ് നയന്‍സ് അഭിപ്രായപ്പെടുന്നത്.

ഭക്ഷണത്തോട് താല്‍പര്യമില്ല,


ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുമെന്നല്ലാതെ ആഹാരത്തോട് അമിതമായ താല്‍പര്യമില്ല. പക്ഷേ കഴിക്കുന്നതില്‍ അധികവും നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളാണ്. വീട്ടിലായാലും ലൊക്കേഷനിലായാലും വൈറ്റമിന്‍ ജ്യൂസുമാത്രമേ താരം കഴിക്കുകയുള്ളൂ. ഇത് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ക്കുള്ള നയന്‍സിന്റെ മറുപടി ഇങ്ങനെ ''വ്യത്യസ്തതകളുള്ള ആഹാരം കഴിക്കാന്‍ ഇഷ്ടമുള്ളവരുണ്ടാകും. ഒരുപക്ഷെ ഇതിനുവേണ്ടി യാത്രകള്‍ നടത്തുന്നവരും കാണും. അത് നല്ലതാണ് . പക്ഷെ എനിക്ക് എന്റെ ആരോഗ്യം നോക്കിയേ പറ്റൂ''

ദേഷ്യം മാറിയതിന് പിന്നില്‍, സിദ്ദിഖ്

ചെറുപ്പം മുതല്‍ കൂടപ്പിറപ്പായി ഉണ്ടായിരുന്ന ദേഷ്യം മാറിയതിന് പിന്നില്‍ സംവിധായകന്‍ സിദ്ദിഖ് ആണെന്ന് താരം വ്യക്തമാക്കുന്നു. തന്റെ ജോലി വളരെ കൃത്യമായി ചെയ്തുതീര്‍ക്കുക എന്നതു പോലെ ഒപ്പമുള്ളവരും അവരുടെ ജോലി ചെയ്യണമെന്ന നിര്‍ബന്ധബുദ്ധിയുള്ള താരമാണ് നയന്‍സ്. അല്ലെങ്കില്‍ വളരെ പെട്ടെന്ന് താരം ക്ഷുഭിതയാകും. അങ്ങനെയിരിക്കുന്ന സമയത്താണ് കേരളത്തില്‍ ബോഡിഗാര്‍ഡിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. കണ്‍മുമ്പില്‍ നടക്കുന്ന ഏതുകാര്യത്തെയും ചിരിച്ചുകൊണ്ട് വരവേല്‍ക്കുന്ന പ്രകൃതക്കാരനെ താന്‍ അവിടെ കണ്ടുവെന്നും ഷൂട്ടിംഗ് തീരുന്നതുവരെ ആ വ്യക്തിയുടെ സ്വഭാവത്തിലെ ക്ഷമയും സ്‌നേഹവും അങ്ങനെതന്നെ നിലനിന്നിരുന്നുവെന്നും അതോടെയാണ് തന്റെയുള്ളിലെ ദേഷ്യവും കെട്ടടങ്ങിയതെന്ന് നയന്‍സ് സാക്ഷ്യപ്പെടുത്തുന്നു.

ഇഷ്ടതാരം

ഒപ്പം അഭിനയിച്ചവരില്‍ ഇഷ്ടതാരമാരെന്ന് ചോദിച്ചാല്‍ മിക്കനടിമാരും നല്‍കുന്ന മറുടി 'എല്ലാവരെയും' എന്നാകും. മറ്റുചിലര്‍ അവരുടെ ഉത്തരം ചിരിയിലൊതുക്കും. എന്നാല്‍ വിവിധ ഭാഷകളിലായി മുന്‍നിര നായകന്മാരോടൊപ്പം സ്‌ക്രീന്‍ പങ്കിട്ട നയന്‍താര നിര്‍ഭയമായി മറുപടി നല്‍കും 'തമിഴകത്തിന്റെ ഇളയദളപതി വിജയ് ആണ് എന്റെ പ്രിയതാരം സ്വഭാവം, വ്യക്തിത്വം ,അഭിനയം ഇവയെല്ലാമാണ് വിജയ് എന്ന നടനില്‍ നയന്‍സിനെ ആകര്‍ഷിച്ച ഘടകങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends