Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഓവിയയുമായുള്ള വിവാഹം; പ്രതികരണവുമായി ചിമ്പു രംഗത്ത്; പേര് ചീത്തയാക്കാന്‍ ശ്രമിക്കരുത്...

08 AUGUST 2017 11:00 AM IST
മലയാളി വാര്‍ത്ത

ബിഗ്ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ മലയാളി നടി ഓവിയയ്ക്ക് തുടക്കം മുതൽ പിന്തുണ നൽകിയ താരങ്ങളിലൊരാളാണ് ചിമ്പു. ഓവിയ പുറത്തായപ്പോൾ നടിക്ക് വിവാഹാഭ്യർത്ഥനയുമായി താരം രംഗത്തെത്തിയെന്ന് തമിഴകത്ത് വാർത്ത വന്നു. എസ്ടിആർ എന്ന ട്വിറ്റർ അക്കൗണ്ട് വഴിയാണ് ട്വീറ്റ് െചയ്തത്. എന്നാൽ സംഭവം നിഷേധിച്ച് ചിമ്പു തന്നെ രംഗത്തെത്തി. വേരിഫൈഡ് ട്വിറ്റർ അക്കൗണ്ടിന്റെ സ്ക്രീൻഷോട്ട് ആയാണ് ട്വീറ്റ് പ്രചരിച്ചത്.

ദൈവാനുഗ്രഹമുള്ള, ധൈര്യശാലിയായ പെണ്‍കുട്ടിയാണ് ഓവിയ എന്നും ഓവിയെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണ് എന്നുമാണ് ട്വീറ്റിലുണ്ടായിരുന്നത്. ആളുകൾ റീട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. എന്നാൽ ഇതൊരു വ്യാജട്വീറ്റ് ആയിരുന്നു. വിഷയത്തിൽ രൂക്ഷപ്രതികരണവുമായി ചിമ്പു തന്നെ രംഗത്തെത്തി. ഈ വ്യാജട്വീറ്റിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും ഇത് അവസാന മുന്നറിയിപ്പ് ആണെന്നും ചിമ്പു പറഞ്ഞു. പേര് ചീത്തയാക്കാന്‍ ശ്രമിക്കുന്ന ഇത്തരം അനുഭവങ്ങള്‍ എനിക്ക് പുതുമയുള്ളതല്ല. അത്തരം സാഹചര്യങ്ങളിലൂടെ എല്ലാം കടന്ന് വന്നതാണ്. പക്ഷെ ഈ ട്വീറ്റ് വേദനിപ്പിയ്ക്കുന്നു– ചിമ്പു പറഞ്ഞു.

ഒരു ഉത്തരവാദിത്വവുമില്ലാത്ത ആളുകള്‍ എന്റെ പേര് ഉപയോഗിച്ച് വ്യാജ എക്കൗണ്ടുകളില്‍ നിന്ന് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് എന്നെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. പക്ഷെ പ്രമുഖ മാധ്യമങ്ങള്‍ അതേറ്റെടുത്ത് പ്രചരിപ്പിയ്ക്കുന്ന വേദനിപ്പിയ്ക്കുന്നു എന്ന് ചിമ്പു പറയുന്നു. എന്റെ വെരിഫൈഡ് എക്കൗണ്ടില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മാത്രം വിശ്വസിക്കാന്‍ ഞാന്‍ മാധ്യമങ്ങളോട് അപേക്ഷിക്കുകയാണ്. എന്റെ പേര് ചീത്തയാക്കാന്‍ ശ്രമിക്കുന്നവരുടെ പ്രവൃത്തികള്‍ വിശ്വസിക്കരുത് - ചിമ്പു പുറത്തിറക്കിയ പത്രകുറിപ്പില്‍ പറഞ്ഞു.

തമിഴകത്തെ 'റിയല്‍ റോമിയോ' എന്നാണ് ചിമ്പുവിനെ ഒരു കൂട്ടര്‍ വിശേഷിപ്പിയ്ക്കുന്നത്. പ്രണയവും പരാജയവും ചിമ്പുവിന് പുത്തരിയല്ലത്രെ. അതുകൊണ്ട് തന്നെ ഓവിയയുമായുള്ള വിവാഹ വാര്‍ത്തകള്‍ വന്നത് കണ്ടപ്പോള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ചില തമിഴ് മാധ്യമങ്ങള്‍ അതേറ്റെടുക്കുകയായിരുന്നു. മലയാളി നടിയും തമിഴ് റിയാലിറ്റിഷോ ബിഗ് ബോസ് താരവുമായ ഓവിയ ഹെലന്റെ ആത്മഹത്യാശ്രമം ഏറെ വിവാദമായിരുന്നു. ടിആര്‍പി റേറ്റിംഗ് കൂട്ടുന്നതിനു വേണ്ടി കടുത്ത നടപടികള്‍ക്ക് മത്സരാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നുവെന്നും പരിപാടി നടക്കുന്ന ഹൗസിലെ നിയമങ്ങളും ചട്ടങ്ങളും ഓവിയയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിയിരുന്നു.

ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തായ ഓവിയ സങ്കടം സഹിക്കാനാവാതെ ഷോ ഹൗസിലെ നീന്തല്‍ കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് മത്സരാര്‍ത്ഥികള്‍ ഓവിയയെ കുളത്തില്‍ നിന്ന് വലിച്ചുകയറ്റി.അഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് സ്‌ക്രീനില്‍ നിന്നും ലഭിക്കാത്ത പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ബിഗ്ബോസില്‍ നിന്നും കിട്ടിയത്. പൃഥ്വിരാജ് ചിത്രം 'കങ്കാരു'വിലൂടെയാണ് ഓവിയ ഹെലന്‍ അഭിനയരംഗത്ത് എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (21 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (28 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (37 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (1 hour ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (2 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (2 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (3 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (3 hours ago)

Malayali Vartha Recommends