Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി- ചെറിയാൻ ഫിലിപ്പ്


മെമ്മറികാർഡ് കാണാതായ വിഷയത്തിൽ സുപ്രധാന നീക്കവുമായി പോലീസ്:- ഭാര്യയോട് പോലും പറയാതെ സുബിൻ സൂക്ഷിച്ച രഹസ്യം പുറത്തേയ്ക്ക്....


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


അപമാനിതനായി രാഹുല്‍.... വിമര്‍ശകരുടെ വായടപ്പിച്ച് കോലിയൂടെ സൂപ്പര്‍ ബാറ്റിംഗ്; 7 ഫോറും 6 സിക്‌സുമായി വിരാട് കോലി നിറഞ്ഞാടിയ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 60 റണ്‍സ് ജയം; കെ.എല്‍. രാഹുലിനോടു ഗ്രൗണ്ടില്‍വച്ച് ചൂടായ ടീം ഉടമയ്‌ക്കെതിരെ വിമര്‍ശനം

ഒരു ദിവസം 2.5 ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് തമിഴ് ചാനല്‍ വിജയ് ടിവി; ഓവിയ ബിഗ്‌ബോസിലേക്ക് തിരിച്ചെത്തുന്നു

11 AUGUST 2017 02:14 PM IST
മലയാളി വാര്‍ത്ത

കമല്‍ഹാസന്‍ അവതാരകനായെത്തുന്ന ജനപ്രിയ പരിപാടിയായ ബിഗ്ബോസില്‍ പ്രേക്ഷകരുടെ ഇഷ്ടതാരം ഓവിയ തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഐബി ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ് ടിവി ഓവിയയെ തിരിച്ചുകൊണ്ടു വരുന്നതിന് വേണ്ടി കഠിന ശ്രമം നടത്തുകയാണ്. പുതിയ പ്രതിഫലം ഓവിയക്ക് വാഗ്ദാനം ചെയ്തു ടിവി ചാനല്‍. ഓവിയയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് തിരികെ കൊണ്ടുവരാനാണ് ചാനല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

താരം പുറത്ത് പോയതോടെ വിജയ് ടിവിയുടെ ടിആര്‍പി റേറ്റിംഗ് വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതോടെ താരത്തിന് ഒരു ദിവസം 2.5 ലക്ഷം രൂപ നല്‍കാമെന്നാണ് ചാനലിന്റെ പുതിയ ഓഫര്‍. താരം തിരികെ വന്നാല്‍ നല്‍കുന്ന പ്രതിഫലത്തിന്റെ ഇരട്ടി ലഭിക്കുമെന്നാണ് ബിഗ് ബോസ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. ഹൗസിനകത്തെ സംഭവങ്ങളുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം സഹിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ഓവിയ ഈ വെള്ളിയാഴ്ച പുറത്തു പോയി. തമിഴ്നാടാകെ ഇക്കാര്യം ചര്‍ച്ചയാണ്. സേവ് ഓവിയ എന്ന ഹാഷ്ടാഗ് ഇട്ട് ഓവിയയെ പിന്തുണച്ചവരെല്ലാം തങ്ങളുടെ വിഷമം രേഖപ്പെടുത്തി കഴിഞ്ഞു.

പുറത്തു പോയ ഓവിയ എന്തു കൊണ്ടാണ് താന്‍ പുറത്തു പോയതെന്ന് പറഞ്ഞു. ഞാന്‍ കരുതുന്നു, മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനെ അത്ര മാത്രം താന്‍ ഇഷ്ടപ്പെടുന്നു. എനിക്കത് നിയന്ത്രിക്കാനാവില്ല. അത് കൊണ്ടാണ് ഞാന്‍ പുറത്തേക്ക് പോയത്. എന്നായിരുന്നു ഓവിയയുടെ പ്രതികരണം. ഞാന്‍ ഹൗസിലെത്തിയത് സ്നേഹം ലഭിക്കുന്നതിനും പരീക്ഷണങ്ങള്‍ക്കും വേണ്ടിയാണ്. എനിക്കറിയില്ല എന്ത് കൊണ്ട് ഷോയില്‍ പരാജയപ്പെട്ടെന്ന്. പക്ഷെ ഒരു കാര്യം അറിയാം യഥാര്‍ത്ഥ സ്നേഹം ഒരിക്കലും പരാജയപ്പെടുകയില്ല. ഞാന്‍ സന്തോഷവതിയാണെന്നും ഓവിയ പറഞ്ഞു.

കരഞ്ഞുകൊണ്ടാണ് മത്സരാര്‍ത്ഥികളെല്ലാം ഓവിയയെ യാത്രയാക്കിയത്. പരിപാടിയുടെ അവസാനം കമല്‍ഹാസന്‍ ഓവിയയുമായി സംസാരിച്ചു. പരിപാടിയില്‍ നിന്ന് പുറത്ത് പോവാന്‍ ഓവിയ തീരുമാനമെടുത്ത സമയം നല്ലതാണെന്ന് കമല്‍ പറഞ്ഞു. ഓവിയക്ക് ആശംസകളും നേര്‍ന്നു. നിങ്ങളെ എല്ലാ അര്‍ത്ഥത്തിലും ഈ തലമുറ ഏറ്റെടുത്തിരിക്കുന്നു എന്നും കമല്‍ പറഞ്ഞു. അപ്പോള്‍ കാണികളില്‍ നിന്ന് ഓവിയ, ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന ആരവം ഉയരുന്നുണ്ടായിരുന്നു.

2007ല്‍ പുറത്തെത്തിയ പൃഥ്വിരാജ് ചിത്രം ‘കങ്കാരു’വിലൂടെ സിനിമയില്‍ അരങ്ങേറിയ ഓവിയ ഹെലന്‍ എന്ന മലയാളി താരമാണ് തമിഴ് ടെലിവിഷനില്‍ കണക്കില്ലാത്ത ആരാധകരെ നേടുന്നത്. അഞ്ചോളം മലയാളസിനിമകളിലാണ് ഓവിയ ഇതുവരെ അഭിനയിച്ചിട്ടുള്ളതെങ്കില്‍ തമിഴില്‍ അവര്‍ അഭിനയിച്ചിട്ടുള്ളത് പതിനാലോളം സിനിമകളാണ്. പുതിയ പല തമിഴ് സിനിമകളുടെയും ചിത്രീകരണം നടക്കുന്നു. പക്ഷേ പത്ത് വര്‍ഷത്തെ സിനിമാജീവിതത്തില്‍ ലഭിക്കാതിരുന്ന പ്രേക്ഷകപ്രീതിയാണ് അഞ്ച് ആഴ്ചകള്‍ കൊണ്ട് വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ലൂടെ ഓവിയ ഹെലന്‍ നേടിയത്.

‘നീങ്ക ഷട്ടപ്പ് പണ്ണുങ്ക’ (നിങ്ങള്‍ ദയവായി വായടയ്ക്കൂ) എന്നൊരു ഡയലോഗോടെയാണ് ബിഗ് ബോസില്‍ ഓവിയ ശ്രദ്ധിക്കപ്പെടുന്നത്. ഗഞ്ച കറുപ്പ് എന്ന മത്സരാര്‍ഥി തനിക്കിഷ്ടമില്ലാത്തത് എന്തോ പറഞ്ഞപ്പോഴായിരുന്നു ഓവിയയുടെ മറുപടി. തുടര്‍ന്ന് പ്രേക്ഷകരില്‍ ഭൂരിഭാഗത്തിന്റെയും ശ്രദ്ധ ഈ താരത്തിലേക്ക് കേന്ദ്രീകരിച്ചു. തുടര്‍ന്നും തുറന്ന അഭിപ്രായപ്രകടനങ്ങളുമായി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട ഓവിയയ്ക്ക് ആരാധകര്‍ കൂടി.

ബിഗ് ബോസില്‍ ഓവിയ പറഞ്ഞ പഞ്ച് ഡയലോഗുകള്‍ പലതും ടീ ഷര്‍ട്ടുകളില്‍ ആലേഖനം ചെയ്യപ്പെട്ടു. ആരാധന സോഷ്യല്‍ മീഡിയയിലേക്കും പ്രതിഫലിച്ചു. ഓവിയ ആര്‍മി (#OviyaArmy) എന്ന ഹാഷ് ടാഗില്‍ ആരാധകര്‍ സംഘടിച്ചു. ഫേസ്ബുക്ക് പേജുകളും ട്വിറ്റര്‍ ഹാന്‍ഡിലുകളുമുണ്ടായി. ഓവിയയെ വാഴ്ത്തി ട്രോളുകള്‍ പലത് പ്രചരിച്ചു. എന്തിനേറെ ചില ഹോട്ടലുകളും ബേക്കറികളുമൊക്കെ തങ്ങളുടെ ബില്ലില്‍ വരെ ‘വോട്ട് ഫോര്‍ ഓവിയ’ എന്ന് അടിച്ചുവച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്... പവന് 680 രൂപയുടെ വര്‍ദ്ധനവ്  (9 minutes ago)

ബിലാത്തിക്കുളത്ത് ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (44 minutes ago)

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്... ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍  (55 minutes ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി....  (1 hour ago)

ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജിയും കുറ്റപത്രത്തിന്മേലുള്ള വാദവും കോടതി ഇരുപത്തിരണ്ടിലേക്ക് മാറ്റി  (1 hour ago)

അല്‍ ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് തീ പൊള്ളലേറ്റ് നാഷനല്‍ ഗാര്‍ഡ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം ഖബറടക്കി  (1 hour ago)

നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി- ചെറിയാൻ ഫിലിപ്പ്  (1 hour ago)

മെമ്മറികാർഡ് കാണാതായ വിഷയത്തിൽ സുപ്രധാന നീക്കവുമായി പോലീസ്:- ഭാര്യയോട് പോലും പറയാതെ സുബിൻ സൂക്ഷിച്ച രഹസ്യം പുറത്തേയ്ക്ക്....  (1 hour ago)

ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് വമ്പൻ ആശ്വാസം; . അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർ കൂടി മോചിക്കപ്പെട്ടു' ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളാ  (2 hours ago)

പ്രതിഷേധം...അപേക്ഷകര്‍ എത്തിയില്ല ... പൊലീസ് സംരക്ഷയില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും ഇന്നും ടെസ്റ്റ് നടന്നില്ല,തിരുവനന്തപുരം  (2 hours ago)

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുബിനെ പൊലീസ് ചോദ്യം ചെയ്യുന്നു... തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്  (2 hours ago)

എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത; അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം ഇങ്ങനെ  (2 hours ago)

അരളിയെ അറിയണം... അരളി കഴിച്ച് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പശുവും കിടാവും ചത്തതോടെ വില്ലനായി മനോഹര ചെടി; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും;  (2 hours ago)

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം... കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.. നാലുപേര്‍ക്ക് പരിക  (3 hours ago)

Malayali Vartha Recommends