Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

തെന്നിന്ത്യന്‍ ഭാഷകളിലെ തിരക്കുള്ള സ്റ്റണ്ട് മാനായിരുന്ന രാജേന്ദ്രൻ "മൊട്ട രാജേന്ദ്ര"നായ കഥ ഇങ്ങനെ...

11 AUGUST 2017 04:16 PM IST
മലയാളി വാര്‍ത്ത

മൊട്ട രാജേന്ദ്രന്‍ എന്ന നടനെ ചുംബിക്കാന്‍ മലയാളിയായ നായിക വിസമ്മതിച്ചു എന്ന വാര്‍ത്തയിലാകും പലരും ഈ നടനെക്കുറിച്ച് ആദ്യം കേട്ടിരിക്കുക. വില്ലനായും ഹാസ്യതാരമായുമൊക്കെ തമിഴ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ നടനെ എല്ലാവരും ശ്രദ്ധേയനാക്കിയത് അയാളുടെ രൂപം തന്നെയാണ്. തലയിലും മുഖത്തും പുരികത്തിലും അടക്കം ശരീരത്തില്‍ ഒരു തരി രോമം പോലും ഇല്ലാത്ത രാജേന്ദ്രനെ കണ്ടാല്‍ ഏതോ അന്യഗ്രഹത്തില്‍ നിന്ന് എത്തിയതു പോലെ തോന്നും. പിതാമകനിലും നാന്‍ കടവുളിലും ഈ മൊട്ടയെ കണ്ട കുട്ടികള്‍ പോലും ഞെട്ടിവിറച്ചു.

എന്നാല്‍ രാജേന്ദ്രന് ഈ രൂപം വരാന്‍ കാരണം ഒരു മലയാള സിനിമയാണ്. തലയില്‍ നിറയെ മുടിയും മുഖത്ത് മീശയുമുള്ള ഒന്നാന്തരം ചെറുപ്പക്കാരനായിരുന്നു രാജേന്ദ്രന്‍ ഒരുകാലത്ത്. പോരാത്തതിന് സിക്‌സ് പായ്ക്ക് ബോഡിയും ഉരുക്കു മസിലും. മലയാളത്തില്‍ അടക്കം തെന്നിന്ത്യന്‍ ഭാഷകളിലെ തിരക്കുള്ള സ്റ്റണ്ട് മാനായിരുന്നു ഇയാള്‍. പഴയ ഒരുപാട് മലയാളം സിനിമകളുടെ സ്റ്റണ്ട് സീനില്‍ മോഹന്‍ലാലിനും അരവിന്ദ് സാമിക്കും ഒപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുള്ള രാജേന്ദ്രന് ഷൂട്ടിങിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്.

കല്‍പെറ്റ എന്ന മലയാളം സിനിമയില്‍ സ്റ്റണ്ട് മാന്‍ ആയി അഭിനയിക്കുന്നതിനിടെ ആണ് അങ്ങനെ ഒരു സംഭവം നടന്നത്. നായകന്‍ രാജേന്ദ്രനെ തല്ലുന്ന ഒരു രംഗമുണ്ടായിരുന്നു. തല്ല് കൊണ്ട് രാജേന്ദ്രന്‍ ഒരു പുഴയില്‍ വീഴണമായിരുന്നു എന്നാല്‍ രാജേന്ദ്രന്‍ ചെന്ന് വീണ പുഴ ഫാക്ടറി വെസ്റ്റുകള്‍ നിറഞ്ഞ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന് ആ കെമിക്കലുകള്‍ പ്രതികൂലമായി ഭാവിച്ചു.

തലയിലെ മുടി മുഴുവന്‍ നഷ്ടമായി, പുരികങ്ങളിലെ മുടി പോലും പോയി. ഒരുപാട് ദിവസം ആശുപത്രിയില്‍ ചെലവിടേണ്ടി വന്നു. ചെറിയ തുക മാത്രം പ്രതിഫലമായി ലഭിച്ചിരുന്ന രാജേന്ദ്രനെ സഹായിക്കാന്‍ ഒരു സിനിമാക്കാരും എത്തിയില്ല. ഒടുവില്‍ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് രാജേന്ദ്രന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. പക്ഷേ രോമങ്ങളെല്ലാം കൊഴിഞ്ഞ് വിരൂപനായെന്നു മാത്രം.

അന്നത്തെ സ്റ്റണ്ട്മാന്‍ പിന്നീട് സംവിധായകന്‍ ബാലയുടെ കണ്ണില്‍പ്പെട്ടു. വിചിത്രമായ രൂപം തന്നെയാണ് രാജേന്ദ്രനെ മൊട്ട രാജേന്ദ്രനാക്കിയത്. ആദ്യം വില്ലനായി. പിന്നെ ഹാസ്യതാരമായി. വയസ് അറുപതായിട്ടും സിക്‌സ് പായ്ക്ക് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. സ്റ്റണ്ട് രംഗങ്ങളില്‍ പ്രവര്‍ത്തിച്ചതു മൂതല്‍ പരിഗണിച്ചാല്‍ ഏതാണ്ട് അഞ്ഞൂറോളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട് രാജേന്ദ്രന്‍. ഹാസ്യ നടനായി രാജേന്ദ്രനെ ജനങ്ങള്‍ തിരിച്ചറിഞ്ഞത് ബോസ്സ് എങ്കിറ ഭാസ്‌കരന്‍ എന്ന ചിത്രം തൊട്ടാണ്. പിന്നെ നല്ല അവസരങ്ങള്‍ വന്നു തുടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (11 minutes ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (20 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (38 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (42 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (48 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (1 hour ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (1 hour ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 hour ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

Malayali Vartha Recommends