Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

തമിഴ് റോക്കേഴ്സ് അറസ്റ്റ്: വിശലിന്‍റെ സിനിമ പ്രമോഷന്‍ തന്ത്രമെന്ന സംശയത്തിൽ തമിഴ് മാധ്യമങ്ങൾ

14 SEPTEMBER 2017 08:34 PM IST
മലയാളി വാര്‍ത്ത

പുതിയ സിനിമകളുടെ വ്യാജപതിപ്പ് ഇറക്കുന്ന കുപ്രസിദ്ധി നേടിയ വെബ്‌സൈറ്റ് 'തമിള്‍ റോക്കേഴ്‌സി'ന്റെ അഡ്മിന്‍ അറസ്റ്റിലായതായി ചൊവ്വാഴ്ച മുതല്‍ വാര്‍ത്തകള്‍ പടരുന്നുണ്ട്. ഗൗരി ശങ്കര്‍ എന്ന അഡ്മിനെയാണ് പൊലീസ് പിടികൂടിയതെന്നും ചെന്നൈ ട്രിപ്ലിക്കേന്‍ പൊലീസ് സ്റ്റേഷനില്‍ ഇയാളുണ്ടെന്നുമൊക്കെ വാര്‍ത്ത പുറത്തെത്തി. 

തമിഴ് സിനിമാതാരങ്ങളുടെ സംഘടന നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്‍റുമായ നടന്‍ വിശാലിന്റെ നേതൃത്വത്തിലാണ് പൊലീസിന് ഇതുസംബന്ധിച്ച വിവരം നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നാലെ വിശാല്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഒരു പൈറസി സൈറ്റുമായി ബന്ധപ്പെട്ട ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കുറച്ചുസമയംകൂടി അനുവദിക്കണമെന്നും വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിശാലിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചു. തമിള്‍ റോക്കേഴ്‌സിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തിക്കഴിഞ്ഞുവെന്നും ഓഗസ്റ്റ് രണ്ടാംവാരത്തില്‍ ഒരു പ്രധാന പ്രഖ്യാപനം നടത്തുമെന്നും വിശാല്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനയെ മുന്‍നിര്‍ത്തി 'വിശാല്‍ വാക്കുപാലിച്ചു' എന്ന തരത്തിലായിരുന്നു ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ആദ്യം വാര്‍ത്ത പ്രചരിച്ചത്.
പിടിയിലായ വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിശദീകരണമൊന്നും പുറത്തുവരാത്തതിനിടെ പിടിയിലായത് തമിള്‍ റോക്കേഴ്‌സിന്റെ അഡ്മിന്‍ അല്ലെന്നും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റേതോ വെബ്‌സൈറ്റിന്റെ അഡ്മിനാണെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. തമിള്‍ ഗണ്‍ എന്ന സൈറ്റിന്റെ അഡ്മിനാണ് പിടിയിലായ വ്യക്തി എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിനും പൊലീസിന്റെയോ വിശാലിന്റെയോ ഭാഗത്തുനിന്ന് സ്ഥിരീകരണമില്ല.
വാര്‍ത്താപ്രാധാന്യത്തോടെ പുറത്തുവന്ന വിവരത്തിന് സ്ഥിരീകരണം ലഭിക്കാത്തതോടെ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു തരത്തിലായി ചര്‍ച്ചകള്‍. നടന്നത് വിശാലിന്റെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രം 'തുപ്പറിവാള'ന്‍ തീയേറ്ററുകളിലെത്തുന്നതിന് മുന്‍പ് പ്രൊമോഷനുവേണ്ടി ആസൂത്രണം ചെയ്യപ്പെട്ടതാണും. തമിള്‍ ട്രോള്‍ ഗ്രൂപ്പുകള്‍ അത് ഏറ്റെടുത്തു. ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണങ്ങളൊന്നും ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (15 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (23 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (28 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (56 minutes ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends