Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക

18 OCTOBER 2017 07:11 PM IST
മലയാളി വാര്‍ത്ത

മെര്‍സല്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച്‌ മുന്നോട്ടു പോകുമ്ബോള്‍ നഷ്ടബോധവുമായി ഒരു മുന്‍ നായികനടി !സൂപ്പര്‍ ഹിറ്റ് സിനിമ ഖുഷിയിലൂടെ സൂപ്പര്‍ നായികയായി ഉയര്‍ന്ന ജ്യോതികയാണ് മെര്‍സലിലെ നായിക നിത്യ മേനോന്റെ തകര്‍പ്പന്‍ പ്രകടനം അറിഞ്ഞ് അന്തം വിട്ടിരിക്കുന്നത്.മൂന്ന് നായികമാരുള്ള മെര്‍സലില്‍ ആദ്യം പ്രധാന നായിക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ജ്യോതികയെയായിരുന്നു.

എന്നാല്‍ തുടക്കത്തില്‍ അഭിനയിക്കാന്‍ സമ്മതമറിയിച്ച ജ്യോതിക പിന്നീട് പിന്‍മാറുകയായിരുന്നു.
തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരായ സമാന്തക്കും കാജള്‍ അഗര്‍വാളിനും പിന്നില്‍ 'ഒതുങ്ങി' പോകുമോയെന്ന ഭയമായിരുന്നുവത്രെ പിന്മാറ്റത്തിന് കാരണം.മെര്‍സല്‍ ബുധനാഴ്ച പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിലും മറ്റും വരുന്ന പ്രതികരണങ്ങളില്‍ നായകന്‍ ദളപതിക്കും വില്ലന്‍ എസ്.ജെ. സൂര്യക്കുമൊപ്പം ഏറെ പ്രശംസ ലഭിക്കുന്നത് നിത്യ മേനോനാണ്.തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് നിത്യ മെര്‍സലില്‍ അവതരിപ്പിച്ചിരിക്കുന്നത്.


ഈ കഥാപാത്രത്തെ ജ്യോതിക അവതരിപ്പിക്കുകയായിരുന്നെങ്കില്‍ അവര്‍ക്ക് അത് വലിയ നേട്ടമാകുമായിരുന്നുവെന്നാണ് ഉയര്‍ന്നു വരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.നടന്‍ സൂര്യയെ വിവാഹം ചെയ്തതോടെ അഭിനയ രംഗത്തോട് വിട പറഞ്ഞ ജ്യോതിക പിന്നീട് മലയാളത്തില്‍ മഞ്ജു വാര്യരുടെ റീ എന്‍ട്രിക്ക് കാരണമായ 'ഹൗ ഓള്‍ഡ് ആര്‍ യു' തമിഴ് പതിപ്പിലൂടെയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നത്.
മെര്‍സലില്‍ ജ്യോതിക അഭിനയിക്കുകയായിരുന്നുവെങ്കില്‍ അവരുടെ ഖുഷിയിലെ നായകനൊപ്പം മാത്രമല്ല ആ സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകനായ എസ്.ജെ. സൂര്യക്കൊപ്പവും അഭിനയിക്കാനുള്ള അപൂര്‍വ്വ അവസരവും ലഭിക്കുമായിരുന്നു.
എന്തായാലും പോയ ബുദ്ധി തിരിച്ച്‌ കിട്ടില്ലല്ലോ എന്നാണ് ഇതേ കുറിച്ചിപ്പോള്‍ കോടമ്ബാക്കത്തെ സംസാരം.
കേരളത്തിലും നിറഞ്ഞ സദസ്സില്‍ മെര്‍സല്‍ പ്രദര്‍ശനം തുടരുകയാണ്. 300 ഓളം തിയറ്ററുകളിലാണ് കേരളത്തില്‍ ഈ വിജയ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമയും ഇതുവരെ ഇത്രയധികം തിയറ്ററുകളില്‍ റിലീസ് ചെയ്തിട്ടില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (43 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (1 hour ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (1 hour ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (1 hour ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (2 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (2 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (3 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (3 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (3 hours ago)

Malayali Vartha Recommends