Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

'മെര്‍സലില്‍' സംവിധായകന്റെ പിഴവ് മൂലം വെട്ടിമാറ്റപ്പെട്ടത് ആരാധകരെ ത്രസിപ്പിക്കുന്ന നിരവധി സീനുകള്‍ !

22 OCTOBER 2017 05:17 PM IST
മലയാളി വാര്‍ത്ത

വിവാദ വിജയ് സിനിമ മെര്‍സലില്‍ നിന്നും ഇതിനകം വെട്ടിമാറ്റപ്പെട്ടത് സൂപ്പര്‍ ദൃശ്യങ്ങള്‍.സംവിധായകന്‍ അറ്റ്ലിയുടെ നിരുത്തരവാദപരമായ സമീപനം മൂലമാണ് പ്രേക്ഷകരെ ഏറെ ത്രസിപ്പിക്കുമായിരുന്ന ദ്യശ്യങ്ങള്‍ വെട്ടിമാറ്റപ്പെട്ടതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

മൂന്ന് കഥാപാത്രത്തെയാണ് മെര്‍സലില്‍ വിജയ് അവതരിപ്പിച്ചിരുന്നത്. ഇതില്‍ മജീഷ്യന്‍,അച്ഛന്‍ കഥാപാത്രങ്ങളുടെ ഓപ്പണ്‍ സീനുകള്‍, സംഘട്ടനത്തിലെയും ഗാനങ്ങളിലെയും ചില സുപ്രധാന ഭാഗങ്ങള്‍ എന്നിവയാണ് വെട്ടിമാറ്റപ്പെട്ടതത്രെ.കാളകള്‍, പക്ഷികള്‍, നായകള്‍ തുടങ്ങിയവയെ സിനിമയില്‍ ഉപയോഗിച്ചത് നിയമ വിരുദ്ധമായതിനാല്‍ ബന്ധപ്പെട്ട് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല.


ഇതിലെ ചില ഭാഗങ്ങള്‍ ഗ്രാഫിക്സ് ആണെന്ന് സംവിധായകന്‍ അവകാശപ്പെട്ടെങ്കിലും അത് ഗ്രാഫിക്സ് ആണ് എന്ന് തെളിയിക്കുന്ന രേഖകള്‍ സി.ഡിയിലാക്കി നല്‍കാനും സാധിച്ചില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്.റിലീസിന് തൊട്ടു മുന്‍പാണ് വിവാദമെന്നതിനാല്‍ സിനിമയുടെ റിലീസ് തന്നെ മുടങ്ങുമെന്ന സാഹചര്യവുമുണ്ടായി.


ഒടുവില്‍ ഗത്യന്തരമില്ലാതെ സംവിധായകന്‍ തന്നെ സ്വന്തം ചിത്രത്തിന് 'കത്രിക ' വച്ച്‌ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുകയായിരുന്നു.130 ഓളം കോടി ചിലവിട്ട് നിര്‍മ്മിച്ച സിനിമയോട് സംവിധായകന്‍ സ്വീകരിച്ച നിരുത്തരവാദപരമായ ഈ നിലപാടില്‍ നടന്‍ വിജയ്ക്കും നിര്‍മ്മാതാക്കള്‍ക്കും കടുത്ത പ്രതിഷേധമുള്ളതായാണ് സൂചന.


എന്നാല്‍ ഇപ്പോള്‍ ജി.എസ്.ടി സംബന്ധമായ വിവാദം ശക്തമായ സാഹചര്യത്തില്‍ അണിയറയിലെ ഈ 'ട്രാജഡി'യെ കുറിച്ച്‌ തല്‍ക്കാലം പ്രതികരിക്കാന്‍ ഇവരാരും തയ്യാറല്ല.
വെട്ടിമാറ്റപ്പെട്ട സീനുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ മെര്‍സല്‍ കൂടുതല്‍ മെര്‍സലാകുമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം സിനിമയിലെ അണിയറ പ്രവര്‍ത്തകരില്‍ ചിലരെങ്കിലും രഹസ്യമായാണെങ്കില്‍ പോലും സമ്മതിക്കുന്നുണ്ട്.


ഇനി ബി.ജെ.പി പ്രതിഷേധത്തെ തുടര്‍ന്ന് ജി.എസ്.ടിയെ വിമര്‍ശിക്കുന്ന രംഗം കൂടി ഒഴിവാക്കിയാല്‍ അത് സിനിമക്ക് വലിയ തിരിച്ചടിയാകുമെന്നതിനാല്‍ അരുതെന്നാണ് ടീം മെര്‍സല്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തമിഴ് സിനിമാലോകവും ദളപതി ആരാധകരും ഇതേ ആവശ്യം ശക്തമായി ഉന്നയിച്ചതിനാല്‍ മുന്‍ നിലപാടില്‍ നിന്നും വ്യത്യസ്തമായി വിവാദ രംഗം മാറ്റേണ്ടതില്ലന്ന നിലപാടിലാണിപ്പോള്‍ നിര്‍മ്മാതാക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (1 hour ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (1 hour ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (1 hour ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (3 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (4 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (4 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (4 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (4 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (4 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (5 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (5 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (5 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (5 hours ago)

Malayali Vartha Recommends