Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'യന്തിരന്‍ 2.O' യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി ; പുത്തൻ ലുക്കിൽ താരങ്ങൾ

27 OCTOBER 2017 04:24 PM IST
മലയാളി വാര്‍ത്ത

 രജനി-ശങ്കര്‍-അക്ഷയ് കൂട്ടുകെട്ടില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'യന്തിരന്‍ 2.O' യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രജനീകാന്ത്, അക്ഷയ് കുമാര്‍, ആമി ജാക്സണ്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. നേരത്തെ ചിത്രത്തിന്‍റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയിരുന്നു.

ഇതിനിടെ ശങ്കര്‍, രജനീകാന്ത്, അക്ഷയ് കുമാര്‍, ആമി ജാക്സണ്‍ എന്നിവര്‍ ചിത്രത്തി​​​​​​​​​െന്‍റ ഓഡിയോ ലോഞ്ചിനായി ദുബൈയിലത്തി. ദുബൈ ബുര്‍ജുല്‍ അറബി​​​​​​​​​െന്‍റ നെറുകയിലെ ഹെലിപ്പാഡിലേക്ക്​ ഹെലികോപ്​റ്ററില്‍ വന്നിറങ്ങിയ താരങ്ങള്‍ മാധ്യമങ്ങളെ കാണുകയും മ്യൂസിക് ലോഞ്ചിന് അവരെയും ക്ഷണിക്കുകയും ചെയ്തു. ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്ന സിനിമയായിരിക്കും 2.0 എന്ന് രജനീകാന്ത് പറഞ്ഞു.

ടു പോയന്‍റ്​ ഒ സിനിമയുടെ ഓഡിയോ ലോഞ്ച് പ്രഖ്യാപിക്കാന്‍ ദുബൈയിലെത്തിയ അക്ഷയ്​കുമാര്‍, എ.ആര്‍. റഹ്​മാന്‍, രജനികാന്ത്​ എന്നിവര്‍ സംഭാഷണത്തില്‍ സിനിമയിലെ മൂന്ന് ഗാനങ്ങളില്‍ രണ്ടെണ്ണം ഇന്ന്​ ദുബൈയില്‍ പുറത്തിറക്കും.​ ദുബൈയിലെ ബുര്‍ജ് പാര്‍ക്കില്‍ എ.ആര്‍ റഹ്മാന്‍റെ ലൈവ് പെര്‍ഫോമന്‍സോടെയാണ് ഗാനങ്ങള്‍ പുറത്തിറക്കുക. സംഗീതത്തിനൊപ്പം നായിക ആമി ജാക്സന്‍ ചുവടുവെക്കും. ആറ്​ കോടി ഡോളര്‍ അഥവാ 385 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സിനിമ ജനുവരിയിലാണ് തിയേറ്ററുകളിലെത്തുക.
രജനീകാന്തിന്‍റെ വില്ലനായാണ് അക്ഷയ് കുമാറെത്തുന്നത്. തിന്മക്ക് വേണ്ടി പരീക്ഷണം നടത്തുന്ന ഡോ. റിച്ചാര്‍ഡ് എന്ന അരക്കിറുക്കന്‍ ശാസ്ത്രജ്ഞന്‍റെ വേഷമാണ് അദ്ദേഹത്തിന്‍റേത്. രജനീകാന്ത് ഡോ. വസീഗരനെ അവതരിപ്പിക്കുന്നു.ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത് കെന്നി ബേറ്റ്സാണ്. ട്രാന്‍സ്ഫോമേഴ്സിലെ സംഘട്ടനരംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് കെന്നിയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (49 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (51 minutes ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (52 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (1 hour ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (1 hour ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (2 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (2 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (2 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (2 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends