Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

ഐശ്വര്യ ഇടഞ്ഞു, ധനുഷിന്റെ മാരി 2വില്‍ നിന്ന് അമല പോള്‍ ഔട്ട് ! അമലാപോൾ ധനുഷ് വിവാദം വീണ്ടും തമിഴ് സിനിമാലോകത്ത് സജീവം

29 OCTOBER 2017 05:12 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ നായിക അമല പോള്‍ വീണ്ടും വിവാദത്തിലാകുകയാണ്. അമല പോളുമായുള്ള ധനുഷിന്റെ സൗഹൃദം പുതിയ പ്രശ്‌നങ്ങളിലേക്ക് എത്തുകയാണ്. അമല പോളും ധനുഷും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് പല ഗോസിപ്പുകളും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണ് അമല ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി.അമല പോളും തമ്മിലുള്ള സൗഹൃദം ധനുഷിന്റെ കുടുംബ ജീവിതത്തിലും രസക്കേടുകളുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ചിത്രം മാരി 2ല്‍ അമല പോള്‍ നായികയാകുന്നതിനോട് ധനുഷിന്റെ ഭാര്യ ഐശ്വര്യ എതിര്‍പ്പ് പ്രകടിപ്പിച്ചതായും വാര്‍ത്തകള്‍ പ്രചരിക്കുന്നു.

ധനുഷ്-കാജല്‍ അഗര്‍വാള്‍ ജോഡി ഒന്നിച്ച ചിത്രമായിരുന്നു മാരി. തിയറ്ററില്‍ വന്‍ കോളിളക്കം സൃഷ്ടിക്കാതെ പോയ ചിത്രത്തില്‍ അനിരുദ്ധ് ഒരുക്കിയ പശ്ചാത്ത സംഗീതം തരംഗമായി മാറിയിരുന്നു. ധനുഷിന്റെ നിര്‍മാണ കമ്പനിയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്.മാരിയുടെ ആദ്യ ഭാഗത്തിലെ നായികയായിരുന്ന കാജല്‍ അഗര്‍വാളിനെ തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത്. എന്നാല്‍ പ്രതിഫലമായി കാജല്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടത്, അതും ധനനുഷിന്റെ നായികയാകാന്‍.

കാജല്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മറ്റേതെങ്കിലും നടിമാരെ നായികയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചത്. കാജലിന് പകരം അമല പോളിനെ നായികയാക്കന്‍ ധനുഷിന് താല്പര്യമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.അമല പോളിനെ നായികയാക്കുന്നതിന് ചില തടസങ്ങള്‍ നിലവിലുണ്ട്. അതിലൊരു കാരണം അമല പോള്‍ നായികയായി എത്തിയ വേലയില്ല പട്ടതാരിയുടെ രണ്ടാം ഭാഗം പരാജയമായിരുന്നു എന്നതാണ്. മറ്റൊന്ന് ധനുഷിന്റെ ഭാര്യ ഐശ്വര്യക്ക് അമല പോളിലുള്ള സംശയമാണെന്നും അണിയറ സംസാരമുണ്ട്.

കാജലിനേയും അമല പോളിനേയും ഒഴിവാക്കി പുതിയ നായികയെ കണ്ടെത്താനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. പ്രേമത്തിലൂടെ മലയാളികളുടെ മലര്‍ മിസ് ആയി എത്തിയ സായി പല്ലവി നായികയാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.തമിഴ് സിനിമ ലോകത്ത് അമല പോളിനേയും ധനുഷിനേയും ചുറ്റിപ്പറ്റി ധാരാളം കഥകള്‍ തമിഴ് സിനിമ ലോകത്ത് ഉയര്‍ന്ന് കേട്ടിരുന്നു. അമല പോള്‍-എഎല്‍ വിജയ് വിവാഹ ബന്ധം തകര്‍ന്നതും ഈ സൗഹൃദം കാരണമാണെന്ന തരത്തിലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ഗോസിപ്പുകളെ എല്ലാം തള്ളിക്കളഞ്ഞ അമല പോള്‍, ധനുഷ് തന്റെ നല്ല സുഹൃത്താണെന്ന് പ്രഖ്യാപിച്ചിരുന്നു.

തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച സുചി ലീക്ക്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ അക്കമിട്ടുള്ള വെളിപ്പെടുത്തലുകള്‍ പുറത്തെത്തിച്ചത് നിരവധി താരങ്ങളുടെ സ്വകാര്യതയെയാണ്. ധനുഷിനെ ലക്ഷ്യമിട്ട് നീങ്ങിയ ഈ ആക്രമണത്തില്‍ അമല പോളിന്റെ പേരും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യമായൊന്നും ഉണ്ടായില്ല. സുചി ലീക്ക്‌സിന്റെ വെളിപ്പെടുത്തിലിനായി താനും കാത്തിരിക്കുകയാണെന്ന് അമല പോളും പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (25 minutes ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (52 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (56 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (3 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (3 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (3 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (3 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (3 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (4 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (4 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (4 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (4 hours ago)

Malayali Vartha Recommends