Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

ബി.ജെ.പി ആക്ഷേപങ്ങൾക്ക് വിജയ്‌യുടെ മറുപടി ; അടുത്ത വിജയ് ചിത്രത്തിൽ നായക കഥാപാത്രത്തിന്റെ പേര് ജോസഫ് വിജയ് എന്നാകുമെന്ന് സൂചന

30 OCTOBER 2017 04:06 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി നേതാവ് ആക്ഷേപിച്ച ജോസഫ് വിജയ് എന്ന പേരില്‍ തന്നെ വിജയ് അഭിനയിക്കും.ഇക്കാര്യം താരം തന്നെയാണ് അടുത്ത കേന്ദ്രങ്ങളോട് വെളിപ്പെടുത്തിയത്.പുതുതായി അഭിനയിക്കാന്‍ പോവുന്ന മുരുകദാസ് സിനിമയിലാണോ അതോ അടുത്ത സിനിമയിലാണോ പേര് മാറ്റമെന്നത് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ലങ്കിലും ആരാധകരുടെ കൂടി താല്‍പര്യം മുന്‍നിര്‍ത്തി ജോസഫ് വിജയ് ലൂടെ ഒരു 'മറുപടി' പ്രതീക്ഷിക്കാമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നത്.

മോദി സര്‍ക്കാറിന്റെ അഭിമാന പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യ, ജി.എസ്.ടി എന്നിവയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വിജയ് ക്ക് എതിരെ രംഗത്തു വന്ന ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച്‌.രാജയാണ് പ്രകോപിതനായി വിജയ് യുടെ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.ചികിത്സാ സൗകര്യമില്ലാത്ത ഗ്രാമത്തില്‍ ക്ഷേത്രങ്ങളേക്കാള്‍ ആദ്യം വേണ്ടത് ആശുപത്രികളാണെന്ന മെര്‍സല്‍ സിനിമയിലെ നായകന്റെ ഡയലോഗ് മുന്‍ നിര്‍ത്തിയായിരുന്നു ഈ ഐ.ഡി കാര്‍ഡ് പ്രദര്‍ശനം.



ജോസഫ് വിജയ് എന്ന ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടയാള്‍ ക്ഷേത്രങ്ങള്‍ക്കെതിരെ സംസാരിച്ചുവെന്ന തരത്തില്‍ തുടര്‍ന്ന് ഒരു വിഭാഗം പ്രചരണവും നടത്തി.എന്നാല്‍ വിജയ് യുടെ പേര് എന്തായാലും മതമേതായാലും തങ്ങള്‍ ആ നടനെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് രംഗത്ത് വന്ന വിജയ് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിരോധമാണ് ഇതിനെതിരെ ഉയര്‍ത്തിയത്.മെര്‍സല്‍ സിനിമയില്‍ നിന്നും വിവാദ ഭാഗം ഒഴിവാക്കണമെന്ന ബി.ജെ.പി നിര്‍ദ്ദേശത്തിനെതിരെ സിനിമാലോകവും ഒറ്റക്കെട്ടായി നിലകൊണ്ടു.സി.പി.എം, കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പി നിലപാടിനെ അപലപിച്ച്‌ രംഗത്തു വരികയുണ്ടായി.


വിജയ് ,ജോസഫ് വിജയ് ആണ് എന്ന് ഇപ്പോഴാണോ ബി.ജെ.പി നേതാക്കള്‍ക്ക് മനസ്സിലായത് എന്നാണ് ഇതേ കുറിച്ച്‌ പ്രമുഖ താരങ്ങള്‍ പ്രതികരിച്ചത്.
ഇന്ത്യാ ടുഡേ, ടൈംസ് നൗ, എന്‍.ഡി.ടി.വി, ഇന്ത്യന്‍ എക്സ്പ്രസ്സ് തുടങ്ങിയ ദേശീയ മാധ്യമങ്ങളും മെര്‍സല്‍ വിവാദം സമഗ്രമായി തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ചര്‍ച്ച നടത്തുകയുമുണ്ടായി.കേരളത്തിലും വലിയ പ്രതിഷേധമാണ് ബി.ജെ.പിക്ക് മെര്‍സല്‍ വിവാദത്തില്‍ നേരിടേണ്ടി വന്നിരുന്നത്.തമിഴകത്ത് പ്രതിഷേധം ഭയന്ന് ബി.ജെ.പി നേതാക്കള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ട സാഹചര്യം വരെയുണ്ടായി.ഇതിനിടെ വിവാദ രംഗങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി സിനിമാക്കാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി തുറന്നടിച്ചതും സിനിമയെ 'പൂട്ടിക്കാന്‍' രംഗത്തുവന്നവര്‍ക്ക് കനത്ത പ്രഹരമായി.

ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള ദളപതി എന്നറിയപ്പെടുന്ന വിജയ് രാഷ്ട്രീയവും സിനിമയും ഇഴകലര്‍ന്ന തമിഴകത്ത് വലിയ സ്വാധീനശക്തിയായി മാറുന്നതില്‍ ദ്രാവിഡ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആശങ്കയിലാണ്.ഈ ആശങ്ക തന്നെയാണ് ദളപതിയുടെ ഏത് സിനിമ റിലീസായാലും ഒരു വിഭാഗം മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (24 minutes ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (51 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (55 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (3 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (3 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (3 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (3 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (3 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (4 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (4 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (4 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (4 hours ago)

Malayali Vartha Recommends