Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

വിജയ് ചിത്രം 'മെര്‍സല്‍' ... തമിഴകത്ത് താരമായി പിണറായി സര്‍ക്കാര്‍

11 NOVEMBER 2017 08:41 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഏറെ വിവാദം സൃഷ്ടിച്ച തമിഴ് സിനിമ 'മെര്‍സല്‍' മുന്നോട്ട് വെച്ച ആശയമാണ് കേരള സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടി കേരളത്തെ മാതൃകയാക്കാന്‍ തമിഴക സര്‍ക്കാറിനോട് നടന്‍ വിജയ് യുടെ ആരാധകര്‍. അപകടത്തില്‍പ്പെടുന്ന വരെ ആശുപത്രിയിലെത്തിക്കുന്ന ആദ്യ നാല്‍പ്പത്തെട്ടു മണിക്കൂര്‍ പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന കേരള സര്‍ക്കാര്‍ ഉത്തരവ് തമിഴകത്ത് ചര്‍ച്ചയാവുന്നു. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ധീരമായ നടപടിയായാണ് പിണറായി സര്‍ക്കാറിന്റെ നടപടിയെ വിലയിരുത്തുന്നത്.

മെര്‍സല്‍ സിനിമയുടെ കഥ വികസിക്കുന്നത് തന്നെ 'ഒരു വിദ്യാര്‍ത്ഥിക്ക് അപകടം പറ്റുന്നതും പണം മുന്‍കൂട്ടി അടക്കണമെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രി അധികൃതര്‍ ഓപ്പറേഷന്‍ വൈകിപ്പിക്കുന്നതും തുടര്‍ന്ന് കുട്ടി മരിക്കുന്നതുമെല്ലാം' വൈകാരികമായി അവതരിപ്പിച്ചാണ്.
ആരാധനാലയങ്ങളേക്കാള്‍ ആവശ്യം ആശുപത്രികളാണെന്ന നായകന്‍ വിജയ് യുടെ മാസ് ഡയലോഗും ജി.എസ്.ടിക്കെതിരായ പരാമര്‍ശങ്ങളും ചൂണ്ടിക്കാട്ടി ബിജെപി പരസ്യമായി രംഗത്തിറങ്ങിയതോടെ ദേശീയ തലത്തില്‍ തന്നെ മെര്‍സല്‍ ഒരു സംഭവമായി.

നായകന്റെ മതം വെളിവാക്കാന്‍ അദ്ദേഹത്തിന്റെ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജയുടെ നടപടിക്കെതിരെയും വ്യാപക പ്രതിഷേധമുയര്‍ന്നു.
കേരളത്തിലടക്കം ഇപ്പോഴും പ്രധാന കേന്ദ്രങ്ങളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചു വരികയാണ് ഈ സിനിമ.

അപകടത്തില്‍ പെട്ട് തമിഴ്‌നാട് സ്വദേശി മുരുകന്‍ സമയത്തിന് ചികിത്സ കിട്ടാതെ ദാരുണമായി മരണപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഒറ്റ ആശുപത്രികളും ഇനി മുന്‍കൂട്ടി പണമടക്കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുതെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി നല്‍കിയിരിക്കുന്നത്.
പണമുള്ളവനായാലും ഇല്ലാത്തവനായാലും ജീവന്റെ വില ഒന്നു തന്നെയാണെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ആദ്യ 48 മണിക്കൂര്‍ നേരത്തെ ചികിത്സക്ക് ചിലവാകുന്ന പണം സര്‍ക്കാര്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്.
ഈ തീരുമാനത്തിനാണ് 'മെര്‍സല്‍ എഫക്ടില്‍' വലിയ പിന്തുണ തമിഴകത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണരായ പൂജാരികള്‍ക്ക് നിയമനം നല്‍കാന്‍ എടുത്ത തീരുമാനത്തിനും വലിയ പിന്തുണയാണ് തമിഴകത്ത് നിന്നും ലഭിച്ചിരുന്നത്.

മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാറാണ് കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാറെന്ന് ചൂണ്ടിക്കാട്ടി തമിഴകത്തെ സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. നടന്‍ കമല്‍ഹാസന്‍ രൂപം കൊടുക്കുന്ന പുതിയ രാഷ്ട്രീയ മുന്നണിയുടെ ഭാഗമായി തമിഴകത്ത് അട്ടിമറി ലക്ഷ്യമിട്ടാണ് സി.പി.എം നീക്കങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (25 minutes ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (52 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (56 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (3 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (3 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (3 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (3 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (3 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (3 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (4 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (4 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (4 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (4 hours ago)

Malayali Vartha Recommends