Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാപ്പരാസികളെ ഞെട്ടിച്ച്‌ അനുഷ്കയ്ക്ക് പ്രഭാസിന്റെ പിറന്നാള്‍ സമ്മാനം

12 NOVEMBER 2017 06:36 PM IST
മലയാളി വാര്‍ത്ത

പ്രഭാസും അനുഷ്‌കയും തെന്നിന്ത്യന്‍ സിനിമയിലെ മികച്ച താര ജോഡികളാണ്. സ്‌ക്രീനില്‍ മാത്രമല്ല സിനിമയ്ക്ക് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ബാഹുബലി എന്ന ചിത്രത്തോടെയാണ് ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.പ്രഭാസിനെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് അനുഷ്‌ക പരിചയപ്പെടുത്തിയിട്ടുള്ളത്. വിവാഹ വാര്‍ത്തകളേയും ഗോസിപ്പുകളേയും അനുഷ്‌കയും പ്രഭാസും നിരവധി തവണ നിരസിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അനുഷ്‌കയുടെ പിറന്നാളിന് പ്രഭാസ് നല്‍കിയ വിലയേറിയ സമ്മാനമാണ് ചര്‍ച്ചാവിഷയമാകുന്നത്.

തെന്നിന്ത്യന്‍ താര റാണിയായ അനുഷ്‌കയുടെ പിറന്നാളായിരുന്നു നവംബര്‍ ആറാം തിയതി. ഏതൊരു താരത്തേയും സിനിമ മേഖലയിലെ പല പ്രമുഖരും താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തി. അപ്പോഴെല്ലാം ആരാധകര്‍ കാത്തിരുന്നത് പ്രഭാസ് അനുഷ്‌കയ്ക്ക് നല്‍കുന്ന സമ്മാനം എന്താണെന്ന് അറിയാനായിരുന്നു.ആരാധകര്‍ കാത്തിരുന്നത് പോലെ തന്നെ പ്രഭാസ് തന്റെ പ്രിയ സുഹൃത്തിന് ഏറ്റവും വിലയേറിയ സമ്മാനമാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രഭാസ് ഒരു ബിഎംഡബ്ല്യു കാറാണ് അനുഷ്‌കയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്.

 

ഒക്ടോബര്‍ 23ന് പ്രഭാസിന്റെ പിറന്നാളായിരുന്നു. അന്ന് പ്രഭാസിനെ ഞെട്ടിക്കുന്ന സമ്മാനമാണ് അനുഷ്‌ക നല്‍കിയത്. വാച്ചുകളോട് ഏറെ ഇഷ്ടമുള്ള പ്രഭാസിന് വിലയേറിയ ഒരു ഡിസൈനര്‍ വാച്ചാണ് അനുഷ്‌ക സമ്മാനമായി നല്‍കിയത്. പ്രഭാസിന്റെ മനസറിഞ്ഞ് തന്നെയായിരുന്നു അനുഷ്‌കയുടെ സമ്മാനം.


അനുഷ്‌കയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഗോസിപ്പുകളെ അത്ര കാര്യമായി കാണാറില്ലെന്നാണ് പ്രഭാസ് പറയുന്നത്. രണ്ടില്‍ കൂടുതല്‍ ചിത്രങ്ങളില്‍ ഒരു നടിക്കൊപ്പം അഭിനയിച്ചാല്‍ അപ്പോള്‍ ആ നടിയുടെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വരുന്നത് സ്വാഭാവികമാണെന്നാണ് പ്രഭാസ് പറയുന്നത്.

കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് പ്രവേശിക്കാന്‍ അനുഷ്‌കയ്ക്ക് ലഭിച്ച അവസരം നിരസിക്കാന്‍ കാരണം പ്രഭാസാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നണ്ട്. കരണ്‍ ജോഹറില്‍ നിന്നും ഇത്തരത്തിലൊരു ക്ഷണം വന്നപ്പോള്‍ അനുഷ്‌ക പ്രഭാസുമായി കൂടി ആലോചിച്ചെന്നാണ് റിപ്പോര്‍ട്ട്.
പ്രഭാസിന്റേയും അനുഷ്‌കയുടേയും കുടുംബങ്ങളില്‍ വിവാഹത്തിനുള്ള ആലോചനകള്‍ തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാഹുബലിക്ക് ശേഷമാണ് വിവാഹ ആലോചനകള്‍ ശക്തമായത്. 38 കാരനായ പ്രഭാസ് പറയുന്നത് തന്റെ വിവാഹം ഉടനൊന്നും ഉണ്ടാകില്ലെന്നാണ്. വിവാഹം ഉടനെ വേണ്ടെന്ന് അനുഷ്‌കയും വീട്ടുകാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (49 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (51 minutes ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (52 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (1 hour ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (1 hour ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (2 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (2 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (2 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (2 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends