Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

ആരാധകരും സഹപ്രവര്‍ത്തകരും കാമുകനും നല്‍കിയ പിറന്നാള്‍ ആഘോഷത്തിന്റെ തിമിര്‍പ്പിലാണ് നയന്‍സ്

18 NOVEMBER 2017 03:57 PM IST
മലയാളി വാര്‍ത്ത

രണ്ട് വ്യാഴവട്ടക്കാലമായി സിനിമയില്‍ തിളങ്ങുന്ന തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് പിറന്നാള്‍. താരത്തിന് പൊറന്തനാള്‍ വാഴ്ത്തുകളുമായി ആരാധകരും സഹപ്രവര്‍ത്തകരും. ചെന്നൈയിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. അറം ഹിറ്റായതിന്റെ സന്തോഷവും താരം മറച്ചുവയ്ക്കുന്നില്ല. ശരത്കുമാറിന്റെ അയ്യായിലൂടെയാണ് നയന്‍സ് സിനിമയിലെത്തിയതെങ്കിലും രജനികാന്തിന്റെ ചന്ദ്രമുഖിയില്‍ നായികയായതോടെയാണ് ജാതകം മാറിയത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. ജീവിതത്തിലും സിനിമയിലും തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് നമ്പര്‍ വണ്‍ നായികയായി മുന്നേറുകയാണ്. ഇത്തവണ കാമുകനും സംവിധായകനുമായ വിഘ്‌നേഷിനൊപ്പമാണ് പിറന്നാള്‍ ആഘോഷം. 

ചിമ്പുവുമായുള്ള പ്രണയവും കലഹവുമാണ് നയന്‍സിനെ മാധ്യമശ്രദ്ധാകേന്ദ്രമാക്കിയത്. ഇരുവരും ഇടപഴകുന്ന വീഡിയോയും ഫോട്ടോസും ചിമ്പു പുറത്ത് വിട്ടു. എങ്കിലും തളരാതെ താരം മുന്നോട്ട് പോയി. 2007ല്‍ അജിത്തിന്റെ ജില്ലയിലൂടെ വീണ്ടും തിളങ്ങി. തൊട്ടടുത്ത വര്‍ഷം ധനുഷിന്റെ യാരടി നീ മോഹിനിയിലെ കാമുകി വേഷം പ്രേക്ഷകരെ കരയിച്ചു. പിന്നീടാണ് കോറിയേഗ്രാഫര്‍ പ്രഭുദേവയുമായി പ്രണയത്തിലായത്. തന്റെ പ്രണയം പരസ്യമാക്കാന്‍ താരത്തിന് മടിയുണ്ടായിരുന്നില്ല. പ്രഭു എന്ന് തോളില്‍ പച്ചകുത്തി താരം പൊതു സദസുകളിലെത്തി. ഇതിനിടെ 2011ല്‍ സീതയായി അഭിനയിക്കുന്നതിന് നയന്‍സിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മറ്റൊരാളുടെ ഭര്‍ത്താവുമൊത്ത് ജീവിക്കുന്ന താരം സീതയായി അഭിനയിക്കരുതെന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആവശ്യം. പക്ഷെ, സിനിമ റിലീസായി. 

പ്രഭുദേവയുമായുള്ള ബന്ധം അവസാനിച്ചപ്പോള്‍ നയന്‍സിന്റെ കരിയര്‍ അവസാനിച്ചെന്ന് കോടമ്പാക്കത്തെ പലരും വിധിയെഴുതി. എന്നാല്‍ ആറ്റ്‌ലിയുടെ രാജറാണി എന്ന ചിത്രത്തിലൂടെ താരം തിരികെ വന്നു. അതുവരെ നയന്‍സ് ചെയ്തതില്‍ നിന്നും വേറിട്ട് നിന്ന വേഷമായിരുന്നു. ഇതിനിടെ മമ്മൂട്ടിയുടെ നായികയായി പുതിയമുഖത്തിലും ഭാസ്‌ക്കര്‍ ദ റസ്‌ക്കലിലും അഭിനയിച്ചു. മായ, ഡോറ, അറം തുടങ്ങി നായിക കേന്ദ്രീകൃത സിനിമകളിലും അഭിനയിച്ചു. തനി ഒരുവന്‍, നാനും റൗഡിതാന്‍ എന്നീ സൂപ്പര്‍ഹിറ്റി സിനിമകളിലും നായികയായി. തിരുവല്ലാക്കാരി ഡയാനാ മറിയം കുര്യന്‍ എന്ന നയന്‍സിനെ മറികടന്ന് നമ്പര്‍ വണ്ണാകാന്‍ തൃഷയും അനുഷ്‌കയും തമന്നയും കാജല്‍ അഗര്‍വാളും ഒക്കെ ശ്രമിക്കുന്നുണ്ടെങ്കിലും ഫലിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (4 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (8 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (2 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (2 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (2 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (2 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (2 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (3 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (3 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends