പാകിസ്ഥാനിലെ പട്ടാള അട്ടിമറിപോലെ കേരളഭരണം അട്ടിമറിക്കാന്‍ ജീവനക്കാര്‍

ലൈറ്റ് മെട്രോ അട്ടിമറിക്കാനുള്ള ഇടതു ഉദേ്യാഗസ്ഥരുടെ നീക്കം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊളിച്ചു. ധനവകുപ്പിലെ ഉദേ്യാഗസ്ഥരാണ് ലൈറ്റ് മെട്രോയെ തകര്‍ക്കാന്‍ രംഗത്തെത്തിയത്. സര്‍ക്കാരിനു നേട്ടമുണ്ടാകുന്ന എല്ലാ പദ്ധതികളും അട്ടിമറിക്കണമെന്ന് ഇടതുമുന്നണി നേരത്തേ തീരുമാനിച്ചിരുന്നു. ഉദേ്യാഗസ്ഥരെ ഉപയോഗിച്ച് ഇതിനുവേണ്ടി ശ്രമിക്കാനായിരുന്നു തീരുമാനം. ഇക്കാര്യം മലയാളിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ധനവകുപ്പുമന്ത്രിയുടെ ഉത്തരവുപോലും ധനവകുപ്പ് അംഗീകരിക്കാറില്ല. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി ഒരുമിച്ച് അണിനിരന്നവര്‍ ഇന്ന് വികസനവിരോധികളും വികസനത്തെ തുരങ്കം വയ്ക്കുന്നവരുമായി മാറികഴിഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ബാക്കിയുള്ള ഒരു വര്‍ഷം നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും അട്ടിമറിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അണികളായ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനാ ഭാരവാഹികളെ ഇതിനായി എ.കെ.ജി. സെന്ററിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നു.
സര്‍ക്കാര്‍ ഫയലുകളിലെ വിശദാംശങ്ങള്‍ ചോര്‍ത്തി തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കാനും ഇക്കൂട്ടര്‍ ആലോചിക്കുന്നുണ്ട്. സര്‍ക്കാരിന്റെ അവശേഷിക്കുന്ന യശസ് കൂടി ഇല്ലാതാക്കുകയാണ് ലക്ഷ്യം. പാകിസ്ഥാന്റെ ഭരണം പട്ടാളം അട്ടിമറിക്കുന്ന തരത്തിലാണ് കേരളത്തിലെ ഇടതു ഉദേ്യാഗസ്ഥര്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്.
സര്‍ക്കാര്‍ ഉദേ്യാഗസ്ഥരുമായി നിരന്തര ചര്‍ച്ചകള്‍ നടത്താന്‍ തോമസ് ഐസക് എം.എല്‍.എ. യെയാണ് ഇടതുപക്ഷം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഐസക്കിന്റെ ശിഷ്യന്‍മാരാണ് ധനവകുപ്പിന്റെ ഭരണം ഇപ്പോഴും നടത്തുന്നത്. സര്‍ക്കാരിനു ഗുണം ചെയ്യുന്ന ഫയലുകള്‍ വന്നാല്‍ അതില്‍ കയറി അടയിരിക്കും. ഇല്ലെങ്കില്‍ ക്വറികള്‍ എഴുതി പദ്ധതികള്‍ അവതാളത്തിലാക്കും.
ലൈറ്റ് മെട്രോയ്ക്ക് സ്വകാര്യ പങ്കാളിത്തം വേണമെന്ന ആശയം ധനവകുപ്പിലെ ഉദേ്യാഗസ്ഥരുടേതായിരുന്നു. സര്‍ക്കാരിന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞതും അവരാണ്. ഇക്കാര്യം ധനമന്ത്രിയെയും വിശ്വസിപ്പിച്ചു. ധനമന്ത്രാലയമാകട്ടെ ഉദേ്യാഗസ്ഥരെ കണ്ണുമടച്ച് വിശ്വസിച്ചു. ഒടുവില്‍ \'സ്വകാര്യത്തിനു വേണ്ടി അമിതമായി താത്പര്യപ്പെടുന്നുവെന്ന മോശം ഇമേജ് ധനമന്ത്രിക്ക് മേല്‍ വന്നു ചേരുകയും ചെയ്തു. ബാറിനു പിന്നാലെ കൂനിന്‍മേല്‍ കുരു പോലെ......
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha