വിഴിഞ്ഞത്തെ എതിര്‍ക്കുന്നവരെ നേരിടണമെന്ന് നേതൃത്വത്തിന് അമിത്ഷായുടെ രഹസ്യ നിര്‍ദ്ദേശം

വിഴിഞ്ഞം പദ്ധതി കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ സംസ്ഥാന ബിജെപി നേതൃത്വത്തിന് രഹസ്യ നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തരായ അദാനി ഗ്രൂപ്പാണ് വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നത്.
കോടികള്‍ മുടക്കി പദ്ധതി നടപ്പാക്കാന്‍ അദാനിക്ക് ആദ്യം മടിയായിരുന്നെന്ന് ദേശീയ നേതാവ് പറഞ്ഞു. കേരളം തൊഴില്‍ തര്‍ക്കങ്ങളുടേയും തൊഴില്‍ സമരങ്ങളുടെയും സ്ഥലമായതിനാലാണ് അദാനി സംശയിച്ചു നിന്നത്. കേരളത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ ബഹു രാഷ്ട്ര കമ്പനികളൊന്നും ഒരുക്കമല്ല.
അതേസമയം വിഴിഞ്ഞത്തിനെതിരെ സമരവുമായി രംഗത്തെത്തുന്നവരെ കായികമായി വേണമെങ്കിലും നേരിടാനാണ് ബിജെപിയുടെ തീരുമാനം. വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടിയുടെ നേട്ടമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു നല്‍കിയ സമ്മാനമാണെന്നും പ്രചാരണം നടത്തണമെന്നും അമിത്ഷാ കേരള നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലവും നിയമസഭാ മണ്ഡലവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കണമെന്നും ദേശീയ പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തിനു നിര്‍ദ്ദേശം നല്‍കി.
ബിജെപി കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ നടന്നത്. തിരുവനന്തപുരത്ത് അനുകൂല തരംഗമാണെന്നു തന്നെയാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. ശശിതരൂരിന് ഇനി തിരുവനന്തപുരത്ത് പ്രസക്തിയില്ല. അദ്ദേഹം ബിജെപിയുടെ ദയയിലാണ് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. തിരുവനന്തപുരം നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിത്തുന്ന വിഎസ് ശിവകുമാര്‍ അഴിമതിക്കാരനായതിനാല്‍ അടുത്ത തവണ ജയിക്കില്ലെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. നഗരത്തോട് ചേര്‍ന്നു കിടക്കുന്ന നേമവും ബിജെപി ലക്ഷ്യമിടുന്നുണ്ട്.
തിരുവനന്തപുരം പാര്‍ലമെന്റിലുള്ള ലത്തീന്‍ വോട്ടുകള്‍ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതോടെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്നു തന്നെയാണ് ബിജെപിയുടെ നിലപാട്.. വിഴിഞ്ഞം തുറമുഖത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ലത്തീന്‍ കത്തോലിക്കരായിരിക്കും . ഇവരുടെ വോട്ടുകൊണ്ടാണ് കഴിഞ്ഞ തവണ ശശിതരൂര്‍ ജയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha