ഒടുവില്‍ ബിജുപ്രഭാകറെയും ഓടിച്ചു, അനന്ത ഓപ്പറേഷന്‍ പെരുവഴിയില്‍

ഒടുവില്‍ തിരുവനന്തപുരം ജില്ലാകളക്ടറേയും തലസ്ഥാനത്തെ പ്രമാണിമാര്‍ ഓടിച്ചു. ഓപ്പറേഷന്‍ അനന്ത തുടങ്ങിയ ശുഭമുഹൂര്‍ത്തത്തില്‍ തന്നെ ഇക്കാര്യം പലരും പ്രവചിച്ചിരുന്നു. ജിജി തോംസണ്‍ ചിഫ് സെക്രട്ടറിയായി പോയി ഇല്ലെങ്കില്‍ അദ്ദേഹത്തെയും മാറ്റിയേനെ.
ഓപ്പറേഷന്‍ അനന്ത താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പൊളിച്ച ഓടകളുടെ പണി അവസാനിപ്പിച്ച ശേഷം പുനരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഇത് സംശയിച്ചിരുന്നതാണ്.കയറി കയറി മുറത്തില്‍ കയറി കൊത്താന്‍ വരണോ മകനെ ഭീമസേന എന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങിയത്. കിഴക്കേകോട്ടയിലെ ഒഴിപ്പിക്കല്‍ ധൃതഗതിയില്‍ നടന്നപോഴായിരുന്നു ബിജു പ്രഭാകര്‍ തെറ്റിയതും അനന്ത നിര്‍ത്താന്‍ തീരുമാനിച്ചതും.
റവന്യൂമന്ത്രി അടൂര്‍ പ്രകാശുമായി വ്യക്തിബന്ധമുള്ള മദ്യവ്യാപാരി ബിജു രമേശിന്റെ വീട് കോട്ടയ്ക്കുള്ളിലാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അതീവ ജാഗ്രത പ്രദേശത്ത്് അടൂര്‍ പ്രകാശിന്റെ നിര്‍ദേശാനുസരണമാണ് ബിജു ഉണരുന്നതും ഉറങ്ങുന്നത്. ആഭ്യന്തര മന്ത്രിയ്‌ക്കൊന്നും ബിജുവിനെ കൊത്താനാവില്ല. കൊത്തിയാല്‍ അദ്ദേഹം ഡൈനാമിറ്റ് പൊട്ടിക്കും. കസേരകളൊക്കെ പോകാന്‍ മിനിറ്റ് മതി. മികച്ച ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകര്‍. ആര്‍ക്കും വഴങ്ങില്ല.
പല വകുപ്പുകളിലും ചുരുങ്ങിയ മാസങ്ങള്‍ ഇരുന്നു. തച്ചടി പ്രഭാകരന്റെ മകനായത് കൊണ്ട് മാത്രമാണ് പല മന്ത്രിമാരും അദ്ദേഹത്തെ ചുമന്നത്. ഒടുവില്‍ അമേരിക്കയിലെ ഒരു സര്‍വകലാശാല പുകവലിയെ കുറിച്ച് നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് ബിജുവിനെ മാറ്റി. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴ സ്വദേശിയായ ബിജു പ്രഭാകറിനെ പുകവലിയുടെ പേരില്‍ മാറ്റേണ്ട ഒരു സാഹചര്യവുമില്ല. നേരത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരിക്കെ വകുപ്പ് നന്നാക്കാനിറങ്ങി ഉള്ള ജീവനും കൊണ്ടോടിയ കഥ അദ്ദേഹം മറന്നിട്ടുണ്ടാകില്ല.
കരമന കളിയിക്കാവിള റോഡിന്റെ നിര്‍മ്മാണം നടക്കുന്നത് തന്നെ ബിജുവിന്റെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ്. സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കെല്ലാം ഇതൊരു പാഠമാണ്. അതുമിതും തൊടാതെ ഭരിക്കണം. ഇല്ലെങ്കില്‍ പുകയിലയുടെ പേരില്‍ കസേര തെറിക്കും. ചുമ്മാതാണോ ഹൈക്കോടതി പറഞ്ഞത് മാവോയിസ്റ്റ് വിശ്വാസം തെറ്റല്ലെന്ന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha