ഹഷിഷ് പഞ്ചാരയാവുന്ന സാങ്കേതികവിദ്യയെക്കുറിച്ച് അറിയാമോ?

ഡി.ജെ.പാര്‍ട്ടികള്‍ കേരളത്തിലങ്ങോളമിങ്ങോളം കൊഴുക്കവേ കേരള പേലീസിന് ചാകര. ഡി.ജെ. പാര്‍ട്ടികളില്‍ നിന്നും കോടികളാണ് കോഴ ഇനത്തില്‍ പോലീസില്‍ വന്നുചേരുന്നത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ നിന്നും പിടിയിലായ സിനിമാനടന്‍ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസിന്റെ ഇന്നത്തെ അവസ്ഥ പരിശോധിക്കാല്‍ ഇക്കാര്യം വ്യക്തമാകും. മലയാളത്തിലെ ചില പ്രമുഖ സിനിമാപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ലഹരിമരുന്നുവാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ആരും പിടിക്കപ്പെട്ടില്ല.
ലഹരിമരുന്ന് പിടികൂടിയാല്‍ത്തന്നെ കോടതിയില്‍ എത്തുമ്പോള്‍ അത് പഞ്ചസാരയോ മറ്റേതെങ്കിലും രാസപദാര്‍ത്ഥമോ ആയിത്തീരും. കഴിഞ്ഞദിവസം കൊച്ചിയില്‍ പിടിയിലായ മഹര്‍ തന്റെ കൈയ്യിലുണ്ടായിരുന്നത് മയക്കുമരുന്നല്ല ആയുര്‍വേദമരുന്നാണ് എന്ന് പറഞ്ഞിരുന്നു.
പോലീസ് മഹറിന്റെ വസതിയില്‍ റെയ്ഡ് നടത്തിയെങ്കിലും ഒന്നും പിടികൂടാനായില്ലെന്നാണ് പറയപ്പെടുന്നത്. അതേസമയം ന്യൂ ജനറേഷന്‍ സിനിമാനടിമാരും വിദ്യാര്‍ത്ഥികളും അനുദിനം ഇവരുടെ വലയില്‍ അകപ്പെടുന്നു. ഇത്തരം ഡി.ജെ.പാര്‍ട്ടികള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വര്‍ഷങ്ങളായി നടന്നുവരികയാണെങ്കിലും പോലീസ് കണ്ടഭാവം നടിക്കുന്നില്ല. പോലീസിന്റെ അറിവോടെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നത് വ്യക്തമാണ്.
പിടിക്കപ്പെടുന്ന ലഹരിമരുന്നുകള്‍ ആയുര്‍വേദമരുന്നാക്കി മാറ്റുന്ന സാങ്കേതികവിദ്യയും പോലീസിന്റെ കൈയ്യിലുണ്ട്. അതിന് കോടികള്‍ എറിയണമെന്നുമാത്രം. തൃശ്ശൂര്‍ എസ്.പി. ആയിരുന്ന വ്യക്തി ഇത്തരം കമ്പനികളുടെ സ്വന്തം ആളായിരുന്നു എന്നാണ് പറയപ്പെടുന്നത്.
സമൂഹത്തിലെ ചില മാന്യന്‍മാരെ കാണുമ്പോള്‍ പോലീസുകാര്‍ കവാത്ത് മറക്കുന്നതായും പറയപ്പെടുന്നു. തെളിവുകളുടെ അഭാവത്താല്‍ തങ്ങള്‍ക്ക് ആരേയും അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇതൊന്നുമല്ല യാഥാര്‍ത്ഥ്യമെന്ന് അറിയുന്നവര്‍ക്ക് അറിയാം. വന്‍കിടഹോട്ടലുകളില്‍ റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപകമായി പിരിക്കുന്നത് പോലീസിന്റെ പുതിയ ശൈലിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha