ഈ വാക്കുകള്‍ നാം കേള്‍ക്കാതെ പോകരുത്… കലാം അവസാനമായി പറഞ്ഞ വാക്കുകള്‍; എന്റെ ജീവിതത്തിലെ ആദ്യ പരാജയം; ഇത് എല്ലാവരും എന്നും ഓര്‍മ്മയില്‍ വയ്ക്കണം

നമ്മളോട് വിടപറഞ്ഞ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അവസാനമായി ഷില്ലോങ് ഐഐഎമ്മില്‍ നടത്തിയ പ്രഭാഷണം നമുക്ക് വലിയൊരു പാഠമാണ്. അവസാനമായി നമുക്ക് പകര്‍ന്ന് നല്‍കിയ ഗുണപാഠം.
ഞാനൊരു സംഭവകഥ പറയാം ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും ഇത് എന്നും ഓര്‍മ്മയില്‍ വയ്ക്കണം. 1979ലാണ് ഞാന്‍ എസ് എല്‍ വി-3 യുടെ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ടിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു. ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക എന്നതായിരുന്നു എന്റെ ദൗത്യം. അതിനായി ആയിരക്കണക്കിന് ആള്‍ക്കാര്‍ മാസങ്ങളായി അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ ലോഞ്ച്പാഡില്‍ ഞാനെത്തി. വിക്ഷേപണത്തറയില്‍ കൗണ്ട് ഡൗണ്‍ നടക്കുകയാണ്. ഡി 4 മിനിട്ട് - ഡി-1 മിനിട്ട് ഡി-40 സെക്കന്റ് എന്നിങ്ങനെ കൗണ്ട് ഡൗണ്‍ പോകവെ കമ്പ്യൂട്ടര്‍ പെട്ടെന്ന് ഒരു തടസ്സം ഉണ്ടെന്ന് കാണിച്ചു. ഇപ്പോള്‍ ഉപഗ്രഹം ലോഞ്ചു ചെയ്യരുതെന്ന് കമ്പ്യൂട്ടര്‍ അറിയിച്ചു. എല്ലാ സംവിധാനങ്ങളും പ്രക്രിയകളും തുടങ്ങി കഴിഞ്ഞിരുന്നു, എന്നോടൊപ്പം 6 വിദഗ്ദ്ധരും ഉണ്ട്.
ഉപഗ്രഹവുമായി പുറപ്പെടേണ്ട റോക്കറ്റിന്റെ കണ്‍ട്രോള്‍ സിസ്റ്റത്തില്‍ എന്തോ ലീക്കേജ് ഉണ്ടെന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നു. എന്നാലും സാരമില്ല ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാനാവശ്യമായ ഇന്ധനവും മറ്റും അതിലുണ്ട്. ലോഞ്ചുമായി മുന്നോട്ടു പോകുവാന്‍ തന്നെ വിദഗ്ദ്ധരോട് ഞാന്‍ ആവശ്യപ്പെട്ടു. വേണ്ടത്ര ഉയരത്തില്‍ റോക്കറ്റിനെ എത്തിക്കുന്നത് നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ സംവിധാനത്തില്‍ തന്നെയാണ് ലീക്കേജ് ഉള്ളത്. രണ്ടും കല്‍പിച്ച് ഞാനൊരു തീരുമാനമെടുത്തു. വിക്ഷേപണവുമായി മുന്നോട്ടു പോകുക.
രണ്ടു ഘട്ട റോക്കറ്റായിരുന്നു അത്. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. രണ്ടാംഘട്ടമെത്തിയപ്പോള്‍ റോക്കറ്റ് കറങ്ങാന്‍ തുടങ്ങി. ചുരുക്കത്തില്‍ ഭ്രമണപഥത്തില്‍ വിക്ഷേപിക്കേണ്ടതിനു പകരം ഉപഗ്രഹത്തെ ഞങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് വിക്ഷേപിച്ചതെന്നു പറഞ്ഞാല്‍ മതിയല്ലോ. 1979ലാണ് ഇത്. ഇന്ത്യയിലെ വിക്ഷേപണത്തറയില്‍ നിന്ന് ആദ്യമായിട്ട് ഉപഗ്രഹ വിക്ഷേപണത്തിനുള്ള ആദ്യശ്രമമായിരുന്നു. അതാണ് പരാജയത്തില്‍ കലാശിച്ചിരിക്കുന്നത്. എന്റെ ജീവിതത്തിലെ ആദ്യ പരാജയം. പരാജയത്തെ എങ്ങനെയാണ് നേരിടേണ്ടത്. ഞാന്‍ ചിന്തിച്ചു, വിജയങ്ങളെ നേരിടാന്‍ എനിക്കറിയാം.
ഞാന്‍ ഇങ്ങനെ ചിന്തിച്ചിരിക്കവേ ഒരു മഹത് വ്യക്തിത്വം. ഒരു ഉന്നതനായ നായകന്‍ എന്റെ അടുത്തെത്തി. സതീഷ്ധവന്‍. ഐ എസ് ആര്‍ ഒ യുടെ ചെയര്‍മാനാണ്. മാസങ്ങള്‍ നീണ്ട അധ്വാനം പരാജയപ്പെട്ടതിന്റെ വിഷമത്തിലും ശാരീരിക ക്ഷീണത്തിലുമിരുന്ന എന്നെ തട്ടി വിളിച്ചു. വരു... നമുക്ക് പത്രസമ്മേളനത്തിനു പോകാം എന്നു പറഞ്ഞു. പ്രസ് കോണ്‍ഫറന്‍സ് എന്നു പറഞ്ഞപ്പോഴേ എന്റെ ചങ്കിടിച്ചു. ലോകമെമ്പാടുമുള്ള പത്രക്കാരുണ്ടാവുമവിടെ. അനങ്ങുന്നതിന്റേയും തിരിയുന്നതിന്റേയുമൊക്കെ ഫോട്ടോ എടുക്കുന്നുണ്ടാവും. എല്ലാത്തരത്തിലുള്ള ഇലക്‌ടോണിക് ഉപകരണങ്ങളും അവിടെയുണ്ടാവും. അതിന്റെയൊക്കെ മധ്യത്തില്‍ ചെന്നിരിക്കേണ്ടി വരുന്നതോര്‍ത്തപ്പോഴേ മനസ്സു വിറച്ചു. ഞാനായിരിക്കും മുഖ്യപ്രതി എന്നെനിക്കറിയാമായിരുന്നു. കാരണം ഞാനാണല്ലോ പ്രോജക്ട് ഡയറക്ടര്‍.
എന്തായാലും സതീഷ് ധവാനൊപ്പം പത്രസമ്മേളന സ്ഥലത്തേക്കു നടന്നു. അവിടെ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലെത്തിയ സതീഷ്ധവാന്‍ പറഞ്ഞു പ്രീയ സുഹൃത്തുക്കളെ, ഇന്ന് ഞങ്ങള്‍ പരാജയപ്പെട്ടു. ഇത് ആദ്യ ശ്രമമല്ലേ എന്റെ എല്ലാ വിജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കും ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നു. ഇന്ന് വിജയിക്കാനായില്ലെങ്കിലും അടുത്ത വര്‍ഷം എന്റെ ശാസ്ത്രജ്ഞന്‍മാരും സ്റ്റാഫും വിജയം കണ്ടെത്തുമെന്നെനിക്കുറപ്പുളളതു കൊണ്ട് തുടര്‍ന്നും എന്റെ പിന്തുണ അവര്‍ക്കുണ്ടായിരുക്കുമെന്ന് അദ്ദേഹം പറഞ്ഞു നിര്‍ത്തി. അങ്ങനെ പരാജയത്തിന്റെ സകല ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തു.
കോടി കണക്കിനു രൂപ ബംഗാള്‍ ഉള്‍ക്കടലില്‍ കൊണ്ടു കളഞ്ഞില്ലേ എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി പറഞ്ഞു. പിന്നീട് അടുത്ത വര്‍ഷം അതായത് 1980 ജൂലൈ 18 നാണ് കൗതുകകരമായ മറ്റൊരു കാര്യം നടന്നത്. അന്ന് ഞങ്ങള്‍ വിജയം കൈവരിച്ച ദിവസം. എസ് എല്‍ വി 3 വിജയകരമായി വിക്ഷേപിച്ചതിനു ശേഷം മി. സതീഷ്ധവാന്‍ വന്ന് എന്നോടാവശ്യപ്പെട്ടു. ഒറ്റയ്ക്കു പോയി പത്രസമ്മേളനം നടത്താന്‍…
അതിന്റെ അര്‍ത്ഥമെന്തെന്നു നിങ്ങള്‍ക്കു മനസ്സിലായോ. പരാജയം ഉണ്ടായപ്പോള്‍ സകല ഉത്തരവാദിത്വവും സ്വയമേറ്റ അദ്ദേഹം വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ടീമിനു നല്‍കി. അതാണ് യഥാര്‍ത്ഥ നായകന്‍. അതാണു യഥാര്‍ത്ഥത്തില്‍ ക്ലാസ്സ് എന്നു പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha