മമ്മൂട്ടിയ തഴയാന്‍ കാരണം ലീഗിന്റെ എതിര്‍പ്പ്

2014 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കാന്‍ കാരണം മുസ്ലിം ലീഗിന്റെ എതിര്‍പ്പാണെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കും മന്ത്രി പി.കെ അബ്ദുറബ്ബിനും അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ നിലവിളക്ക് വിവാദത്തിന് തിരികൊളുത്തിയത് മമ്മൂട്ടിയായിരുന്നു. ഇതേ തുടര്‍ന്നാണ് ലീഗ് കടുത്ത നിലപാട് സ്വീകരിച്ചത്. അതിനായി ജൂറി ചെയര്‍മാന്‍ പറഞ്ഞത് ഒരു മുടന്തന്‍ ന്യായമായിരുന്നു, മമ്മൂട്ടിയുടെ സൗന്ദര്യം ആ കഥാപാത്രത്തിന് ചേര്‍ന്നതല്ലെന്നാണ് ചെയര്‍മാന്‍ ജോണ്‍പോള്‍ പറഞ്ഞത്.
മുന്നറിയിപ്പ് എന്ന ചിത്രത്തിലെ രാഘവന്‍ എന്ന കഥാപാത്രത്തിന്റെ അഭിനയമികവിന് ഫിലിംഫെയര്‍ അവാര്‍ഡ് വരെ ലഭിച്ചിരുന്നു. മമ്മൂട്ടിയുടെ പേരില്‍ തന്നെയാണ് \'ഞാന്‍\' എന്ന ചിത്രത്തിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനെയും തഴഞ്ഞതെന്നും അറിയുന്നു. അതേസമയം മന്ത്രി എം.കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ മമ്മൂട്ടിയെ പിന്തുണയ്ക്കുന്നുണ്ട്. സി.പി.എമ്മിന്റെ പിന്തുണ ഉള്ളത് കൊണ്ടാണ് മമ്മൂട്ടി ഇത്തരം നിലപാടുകള്‍ സ്വീകരിച്ചതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha