സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും വന്ധ്യംകരണം വേണ്ട; ഗര്‍ഭിണിയാവും നഷ്ടപരിഹാരവും കിട്ടില്ല

സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന വന്ധ്യംകരണ ശസ്ത്രക്രിയകള്‍ പരാജയമെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ പരാജയപ്പെട്ടാല്‍ ഇരകള്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ലെന്ന് മലയാളിവാര്‍ത്ത കണ്ടെത്തുന്നു.
സാധാരണ സര്‍ക്കാര്‍ ആശുപത്രികളിലാണ് വന്ധ്യം കരണ ശസ്ത്രക്രിയകളില്‍ ഏറെയും നടക്കാറുള്ളത്. രണ്ടാമത്തെ പ്രസവത്തോട് അനുബനഅധിച്ചാണ് സ്ത്രീയോ പുരുഷനോ വന്ധ്യം കരണത്തിന് വിധേയനാകുന്നത്. വന്ധ്യംകരണത്തിന് വിധേയരാകുന്നതില്‍ ഏറെയും സ്ത്രീകളാണ്. പൊതുവേ പുരുഷന്‍മാര്‍ സന്താന നിയന്ത്രണ ശസ്ത്രക്രിയയോട് അനുഭാവം പുലര്‍ത്താറില്ല.
ശസ്ത്രക്രിയ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ 30,000 രൂപ നഷ്ടപരിഹാരം നല്‍കും. ഒപ്പം ഗര്‍ഭം സൗജന്യമായി അലസിപ്പിക്കുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരാണ് നഷ്ടപരിഹാരം പാക്കേജില്‍ ഒപ്പിട്ടിട്ടുള്ളത്. ഐസി ഐസിഐ ലെംബോര്‍ഡ് എന്ന ഇന്‍ഷുറന്‍സ് കമ്പനിയുമായിട്ടാണ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. ശസ്ത്രക്രിയ പരാജയപ്പെടുമ്പോള്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് ചട്ടം.
എന്നാല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് പലര്‍ക്കും ഇന്‍ഷ്വറന്‍സ് തുക ലഭിച്ചിട്ടില്ല. കൃത്യസമയത്ത് നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് നല്‍കിയ അപേക്ഷകള്‍ പോലും സര്‍ക്കാര്‍ യഥാവിധി പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. 2012 ല്‍ നല്‍കിയ പരാതികള്‍ പോലും 2014ലാണ് പരിഗണനയ്‌ക്കെടുത്തത്. 14 ജില്ലകളിലായി 200 ല്‍പരം അപേക്ഷകള്‍ ഇപ്രകാരം തീര്‍പ്പു കല്പിക്കാനാവാത്ത അവസ്ഥയില്‍ ഉണ്ട്. അപേക്ഷ കൃത്യസമയത്ത് പരിഗണിക്കാത്തതിന്റെ ഉത്തരവാദി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്.
വന്ധ്യംകരണ ശസ്ത്രക്രിയ പൂര്‍ണ്ണ വിജയമാണെന്ന് പറയാനാവില്ലെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിലപാട്. എന്നാല്‍ സ്വകാര്യാശുപത്രികളില്‍ നിന്നും ഇത്തരം ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരുടെ കേസുകള്‍ പരാജയപ്പെടാനാവില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ജാഗ്രത കുറവാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയതെന്നും പറയപ്പെടുന്നു.
വന്ധ്യം കരണം പരാജയപ്പെട്ടതായി ആരോപിച്ച് പരാതി നല്‍കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍ ഇതൊന്നും സംഭവിക്കുന്നത് തങ്ങളുടേതല്ലാത്ത കുഴപ്പം കൊണ്ടാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha