വിഴിഞ്ഞത്തിനുമേല്‍ ചെങ്കൊടി... വിഴിഞ്ഞം പൊളിക്കാന്‍ സിപിഎം; ജീവനക്കാരനാട് ഇടങ്കോലിടാന്‍ നിര്‍ദ്ദേശം

വിഴിഞ്ഞം തുറമുഖ കരാര്‍ ഇന്ന് ഒപ്പിടാനിരിക്കെ സിപിഎം ഉദ്യോഗസ്ഥ തലത്തില്‍ നിലപാട് കടുപ്പിക്കുന്നു. പദ്ധതി എങ്ങനെയെങ്കിലും താറുമാറാക്കണമെന്ന് സംസ്ഥാന നേതൃത്വം നേരിട്ട് ജീവനക്കാരുടെ സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജീവനക്കാര്‍ ഒന്നടങ്കം പദ്ധതിയുടെ വിവിധ ഘട്ടങ്ങളില്‍ തടസ്സം നില്‍ക്കണമെന്നും വാക്കാല്‍ നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പോകുന്ന കരമന- കളിയിക്കാവിള നാലുവരിപാതയുടെ ഒന്നാംഘട്ടം വൈദ്യുതി ജലവിഭവ വകുപ്പ് ജീവനക്കാരുടെ നിസഹരണം കാരണം ഇഴഞ്ഞു നീങ്ങുകയാണ്. ഒടുവില്‍ ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ടതോടെ പദ്ധതി ഒരു മാസം കൊണ്ടെങ്കിലും പൂര്‍ത്തിയാകുമെന്ന് കരുതുന്നു. തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകള്‍ നല്‍കണമെന്ന കളക്ടറുടെ കര്‍ശന നിര്‍ദ്ദേശമാണ് പദ്ധതിയെ മുന്നോട്ടു കൊണ്ടു പോകുന്നത്.
പാഠ പുസ്തക വിതരണം, എസ് എസ് എല്‍സി പരീക്ഷാഫലം അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ തകിടം മറിച്ച അതേ മാതൃക തന്നെയാണ് സിപിഎം അനുകൂല സംഘടനകള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും സ്വീകരിക്കാന്‍ പോകുന്നത്.
ഏഷ്യാനെറ്റ് സീഫോര്‍ സര്‍വേയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനമാണ് സിപിഎമ്മിന്റെ കടുത്ത നിലപാടുകള്‍ക്ക് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ ഒടുവിലത്തെ മാസങ്ങള്‍ അവര്‍ക്ക് തന്നെ വിനയാകണം എന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്.
എന്തിന്, പോലീസില്‍ പോലും നടപടികള്‍ ശക്തമാണ്. നാട്ടില്‍ മോഷണ പരമ്പര പെരുകിയാലും കള്ളനെ പിടിക്കരുതെന്നാണ് സിപിഎം നേതാക്കള്‍ തങ്ങള്‍ക്ക് അനുകൂലമായി നിലകൊള്ളുന്ന പോലീസുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പോലീസ് നിഷ്‌ക്രിയമായാല്‍ ജനങ്ങള്‍ എതിരാകും. ബിഷപ്പ് സൂസപാക്യത്തെ കൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതിയെ എതിര്‍പ്പിച്ചത് മുന്‍മന്ത്രി വിജയകുമാറാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സമസ്തമേഖലയിലും അരാജകത്വം അഴിച്ചു വിട്ട് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുക എന്ന ഇടത് ലക്ഷ്യത്തോട് യുഡിഎഫ് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നറിയില്ല. കാരണം ചാവക്കാട്ടെ കോണ്‍ഗ്രസുകാരന്റെ കൊലപാതകം കോണ്‍ഗ്രസുകാര്‍ തന്നെ സിപിഎമ്മിന് എറിഞ്ഞു കൊടുത്ത വടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha