വിഎസിനെ മടക്കി പോക്കറ്റിലിട്ട മിടുക്കനല്ലേ അദാനി

ഗൗതം അദാനി ആരാ മോന്‍ കാണേണ്ടവരെ കാണേണ്ട രീതിയില്‍ കാണാന്‍ പുള്ളിക്കാരന് പണ്ടേ അറിയാം. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ പൂജാമുറിയിലെ ധ്യാനമൊന്നുമല്ലെന്നും അതെല്ലാം പണച്ചെലവുള്ള കാര്യമാണെന്നും അദ്ദേഹത്തിനറിയാം.
വഴിയോരങ്ങള്‍ മുഴുവന്‍ അഭിവാദ്യങ്ങള്‍ എന്നെഴുതി ഫ്‌ലക്‌സ് സ്ഥാപിക്കുമ്പോള്‍ ഫ്‌ലക്‌സ് തയ്യാറാക്കുന്നവര്‍ സ്വന്തം മച്ചമ്പിയാണെങ്കില്‍ പോലും സൗജന്യമായി ഒന്നും ചെയ്യുകയില്ല. വിഎസ് അച്യുതാനന്ദനെ കാണാന്‍ അദാനി വന്ന കാര്യമാണ് പറഞ്ഞു വരുന്നത്.
കാരണവര്‍ അഴിമതിക്കാരനൊന്നുമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും പിണറായി വിജയനെ പോലുള്ള പുലിമുട്ടുകള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ സ്വല്‍പം നക്കും നുണയുമൊക്കെ കൂടിയേ തീരു. പിണറായിക്കാണെങ്കില്‍ പണത്തിന് ഒരു ദാരിദ്ര്യവുമില്ല. പോരാത്തതിന് സംഘടനാ സംവിധാനം കൈയ്യിലുമുണ്ട്. വിഎസിന്റെ കാര്യം അങ്ങനെയല്ല. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ എല്ലാവരും എതിരുമാണ്.
റ്റി.ജി നന്ദകുമാറാണ് വിഎസിന്റെ വിശ്വസ്തനെന്ന കാര്യം അദാനി കണ്ടെത്തി. നരേന്ദ്രമോഡിയെ വരെ മടക്കി പോക്കറ്റിലിടാന്‍ കെല്പുള്ള അദാനിക്കുണ്ടോ വേലിയ്ക്കകത്ത് കതിവനൂര്‍ വീരനെ മയക്കു വെടി വയ്ക്കാന്‍ മടി വെടിവച്ചു കൊള്ളേണ്ടിടത്ത് കൊണ്ടു ഉമ്മന്‍ചാണ്ടി 6000വെട്ടിച്ചെന്നായിരുന്നു പിണറായിയുടെ പരാതി. മൊത്തം 7000 കോടിയുടെ പദ്ധതിയില്‍ 6000 ചാണ്ടി കൊണ്ട് പുതുപള്ളിയില്‍ പോയാല്‍ എന്തു ചെയ്യും. വെട്ടിച്ച തുക വിഎസ് നിന്ന നിലനില്പിന് മലക്കം മറിഞ്ഞു. 300 കോടിയായി കുറഞ്ഞു.
നന്ദകുമാര്‍ ഒരു മഹാഭാഗ്യവാനാണ്. കരണ്‍ അദാനിയെ വിഎസിന് പരിചയപ്പെടുത്തിയപ്പോള്‍ ആ മുഖത്തുണ്ടായ ഒന്നൊന്നര സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. നേരത്തെയും അദാനിക്ക് വേണ്ടി താന്‍ വിഎസിനെ കണ്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് തുറന്നു പറയാനും നന്ദകുമാര്‍ മടിച്ചില്ല. നന്ദകുമാറിനാകട്ടെ അദാനിയുമായി മാത്രമല്ലല്ലോ പരിചയം.
റിലയന്‍സും സ്വന്തം ആളല്ലേ. ഡാറ്റാ സെന്റര്‍ അഴിമതി എങ്ങനെയാണ് മറക്കുക കാരണവര്‍ വിഴിഞ്ഞം വിട്ട മട്ടാണ്. ഇനി അതില്‍ കയറി തൂങ്ങില്ല. വേണമെങ്കില്‍ നന്ദകുമാറിനെതിരെ പിണറായിക്ക് ഒരു പരാതി കൂടി പോളിറ്റ് ബ്യൂറോയ്ക്ക് കൊടുക്കാം. എന്നിട്ട് സുഖമായി ഉറങ്ങാം. മഴക്കാലമല്ലേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha