കണ്‍സ്യൂമര്‍ഫെഡ് അഴിമതി കേസും എസ്പി സുകേശനിലേക്ക്

കണ്‍സ്യൂമര്‍ഫെഡ് അഴിമതി കേസ് എസ് പി സുകേശന്‍ അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം പോളിന് വാക്കാലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇത് വരും ദിവസങ്ങളില്‍ വന്‍ രാഷ്ട്രീയ കോലാഹലത്തിന് കാരണമാവും,
മന്ത്രി കെ എം മാണിയെ കുരുക്കിലാക്കിയത് സുകേശനാണ് അതേ ഉദ്യോഗസ്ഥനെ കണ്‍സ്യൂമര്‍ ഫെഡ് അഴിമതി അേന്വഷിക്കാന്‍ സാധാരണഗതിയില്‍ ഏല്‍പ്പിക്കേണ്ടതല്ല. കാരണം സഹകരണ മന്ത്രി മുതല്‍ കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം ഡി വരെയുള്ളവര്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണ്, കണ്‍സ്യൂമര്‍ഫെഡിന്റെ ചുമതല സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനാണ്. ഫെഡ് ചെയര്‍മാന്‍ ജോയ് തോമസ് ഐ ഗ്രൂപ്പുകാരനാണ്. മുന്‍ എം ഡി റിജിനായര്‍ ചെന്നിത്തലയുടെ സ്വന്തം ആളാണ്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി ആദ്യം കണ്ടെത്തുന്നത്. ഇത് സി എന്‍ ബാലകൃഷ്ണനും തിരുവഞ്ചൂരും തമ്മില്‍ കലഹത്തിന് കാരണമായി. അങ്ങനെയിരിക്കുമ്പോഴാണ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായത്. അതോടെ അന്വേഷണ റിപ്പോര്‍ട്ട് പരുങ്ങലിലായി. എന്നാല്‍ അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എങ്ങനെയൊക്കെയോ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടി. അതോടെ സംഗതി വീണ്ടും വിവാദമായി.
വിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് എസ് പി സുകേശനില്‍ അന്വേഷണ ചുമതല എത്തുന്നത്. കണ്‍സ്യൂമര്‍ഫെഡ് പോലെ ചെന്നിത്തലയുടെ കണ്ണും കാതുമായ ഒരു സ്ഥാപനത്തിനെതിരായ അന്വേഷണം ഒരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചെങ്കില്‍ അദ്ദേഹം ചെന്നിത്തലയുടെ വിശ്വസ്തന്‍ തന്നെയായിരിക്കണം എന്നാണ് ഗ്രൂപ്പുകളിലെ ചൂടേറിയ സംസാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha