മലപ്പുറത്ത് വന്ന് വേണമായിരുന്നോ ഉമ്മന്‍ചാണ്ടിക്ക് പാരയുമായി മജീദ്

മുസ്ലീംലീഗ് നേതൃത്വവും മുഖ്യമന്ത്രിയും ഇടയുന്നു. പഞ്ചായത്ത് വിഭജനം സംബ്ധിച്ച് സര്‍ക്കാര്‍ അപ്പീല്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലപ്പുറത്ത് പറഞ്ഞതാണ് കെപിഎ മജീദിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും തുടര്‍ന്ന് ഹൈക്കോടതി സ്വീകരിച്ച നിലപാടുകള്‍ തങ്ങളെ ക്ഷീണപ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി മലപ്പുറത്ത് വന്ന് ഇത്തരത്തില്‍ പ്രതികരിച്ചത് ശരിയായില്ലെന്നാണ് കെ പി എ മജീദിന്റെ നിലപാട്. എന്നാല്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്് തീരുമാനം പരസ്യമായി പറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ പറയുന്നു. ലീഗിന്റെ ഔദ്യോഗികാഭിപ്രായം പറയാന്‍ കുഞ്ഞാലിക്കുട്ടി ആരെന്ന ചോദ്യം ലീഗ് അണികള്‍ അമര്‍ഷത്തോടെ ഉന്നയിക്കുന്നു. ഇക്കാര്യം പാണക്കാട് ചേര്‍ന്ന യോഗത്തിലും ഉയര്‍ന്നു വന്നിട്ടുണ്ട്.
കമ്മീഷനുമായി ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അതിന് ലീഗ് നേതൃത്വം തയ്യാറല്ല,. സിപിഎം പ്രവര്‍ത്തകനായ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒരിക്കലും തങ്ങളെ സഹായിക്കാന്‍ ഇടയില്ലെന്നു തന്നെയാണ് ലീഗിന്റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സിപിഎമ്മിന്റെ പഞ്ചായത്തംഗമായിരുന്നു എന്നും ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.
അതേസമയം ഹൈക്കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി ലീഗിന്റെ തലയില്‍ ഏകപക്ഷീയമായി കെട്ടിവയ്ക്കാനുള്ള തീരുമാനത്തിന് ലീഗ് എതിരാണ്. ഇക്കാര്യം മന്ത്രിസഭ തീരുമാനിച്ചതാണെന്നും ലീഗിനെ കുറ്റം പറയരുതെന്നും കെപിഎ മജീദ് പറയുന്നു.
എന്നാല്‍ കെപിഎ മജീദും പി കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ നടത്തുന്നത് ഒളിച്ചു കളിയാണെന്ന് സംശയിക്കുന്ന ഒരു വിഭാഗവും ലീഗിലുണ്ട്. മജീദ് കര്‍ക്കശ നിലപാടും കുഞ്ഞാലിക്കുട്ടി മയമുള്ള നിലപാടും സ്വീകരിക്കുന്നത് തങ്ങളെ മണ്ടന്‍മാരാക്കാനാണെന്ന് മുമ്പ് വിഭജനത്തിന്റെ ഗുണഭോക്താക്കളായ ലീഗ് നേതാക്കള്‍ പറയുന്നു. വാര്‍ഡ് വിഭജനം സംഭവിച്ചിരുന്നെങ്കില്‍ ലീഗ് തൂത്തുവാരുമായിരുന്നു എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
മുഖ്യമന്ത്രി പല കാര്യങ്ങളിലും നീതി പുലര്‍ത്തുന്നില്ലെന്ന് ആക്ഷേപം ലീഗില്‍ ശക്തമാണ്. മലപ്പുറത്തുള്ള പരസ്യ പ്രസ്താവന ഒഴിവാക്കാമായിരുന്നു എന്ന് തന്നെയാണ് പാണക്കാട് തങ്ങളുടെയും വിശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha