ബി അശോകിനോട് കളിവേണ്ട, മോഡി നോക്കും ഭാവി...

വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ബി അശോക് കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിക്കുന്നു. അദ്ദേഹത്തിന് കേന്ദ്രത്തില്‍ അര്‍ഹിക്കുന്ന പ്ലേസ്‌മെന്റ് നല്‍കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. നരേന്ദ്രമോഡിയെ പുകഴ്ത്തിയ പേരിലാണ് ഡോ. അശോക് വിവാദത്തിലായത്. അതിന് മുമ്പ് തന്നെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ വിവാദമായിരുന്നു. ഐഎഎസ് ചട്ടകൂടില്‍ ഒരുങ്ങിനിന്ന്് പ്രവര്‍ത്തിക്കാന്‍ താതപ്പര്യപ്പെടാത്ത ഐഎഎസുകാരനാണ് അശോക്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പണ്ട് ശിവഗിരിയില്‍ വന്നതിനെ അനുകൂലിച്ചാണ് ഡോ. അശോക് കേരളകൗമുദി ദിനപത്രത്തില്‍ ലേഖനം എഴുതിയത്. ലേഖനം വിവാദമായി. മുമ്പ് വിമര്‍ശിച്ച ഐഎഎസുകാരല്ലൊം ചേര്‍ന്ന് അശോകിനെ പ്രതികൂട്ടിലാക്കിയത്. ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണ്‍ അശോകിനെതിരെ അച്ചടക്ക നടപടിയ്ക്കും തുടക്കമിട്ടു. ഇതിനെതിരെയാണ് അശോക് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. തനിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു അശോക് ഹൈക്കോടതിയില്‍ വാദിച്ചത്. തന്റെ അധികാരി ഗവര്‍ണറാണെന്നായിരുന്നു വാദം. ഗവര്‍ണറെ നിയമിച്ചത് കേന്ദ്രസര്‍ക്കാരായതിനാല്‍ അദ്ദേഹം തനിക്കെതിരെ നടപടിയെടുക്കില്ലെന്നായിരുന്നു ഡോ. അശോകിന്റെ പ്രതീക്ഷ. എന്നാല്‍ അശോകിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി ഫലത്തില്‍ അനുമതി നല്‍കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അശോക് സര്‍ക്കാരിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. മോഡിയെ പിന്തുണയ്ക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും കേരളസര്‍ക്കാരിന് വേണ്ടി ചഫ് സെക്രട്ടറി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.അശോക് ലേഖനം എഴുതുമ്പോള്‍ മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നില്ല. ഏതായാലും മോഡിയുമായുള്ള ബന്ധം അശോകിന് ഗുണകരമാകാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha